മുന്നിൽ ഉരുൾപൊട്ടിക്കൊണ്ടിരിക്കുന്നത് അപ്പോഴാണ് അറിഞ്ഞത്, ശരിക്കും പേടിച്ചു; അനുഭവം പങ്കുവച്ച് സ്വാസിക
മലയാളി പ്രേക്ഷകർക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് സ്വാസിക. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. രണ്ടിടത്തും സജീവമാണ് നടി. സിനിമയിലൂടെ ആയിരുന്നു സ്വാസികയുടെ അരങ്ങേറ്റം. എന്നാൽ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സ്വാസിക താരമായി മാറുന്നത്. സൂപ്പര്‍ ഹിറ്റായ സീത എന്ന പരമ്പരയാണ് നടിയുടെ മിനിസ്ക്രീൻ കരിയറിൽ വഴിത്തിരിവായത്. സീരിയലിൽ സജീവമായിരിക്കെ തന്നെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തുകയായിരുന്നു.
ഇപ്പോൾ മലയാളത്തിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് സ്വാസിക. കഴിഞ്ഞ വർഷം സ്വാസിക അഭിനയിച്ച ഒരുപിടി ചിത്രങ്ങൾ തിയേറ്ററിൽ എത്തിയിരുന്നു. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം തുടങ്ങിയവയാണ് ആ ചിത്രങ്ങളിൽ ചിലത്. ഇതിൽ ചതുരത്തിൽ കേന്ദ്ര കഥാപാത്രത്തെ ആണ് സ്വാസിക അവതരിപ്പിച്ചത്. സ്വാസികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയതും ഈ ചിത്രമായിരുന്നു. അടുത്തിടെ ഓടിടിയിലും ചിത്രം റിലീസ് ചെയ്തിരുന്നു.

സിദ്ധാർഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തുന്ന ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമായിരുന്നു ചതുരം. റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് ആണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും സ്വാസികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. സ്വാസികയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ചതുരത്തിലേത്.
കഴിഞ്ഞ പത്ത് വർഷത്തോളമായി സിനിമയിൽ സജീവമാണെങ്കിലും സ്വാസികയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത് ഇപ്പോഴാണ്. നിരവധി അഭിമുഖങ്ങൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായും മറ്റും സ്വാസിക നൽകിയിരുന്നു. ഇപ്പോഴിതാ, അടുത്തിടെ മനോരമ ഓണലൈന് നൽകിയ ഒരു അഭിമുഖത്തിൽ സ്വാസിക തന്റെ യാത്ര വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ്. യാത്രക്കിടെ ഉണ്ടായ ഭയപ്പെടുത്തിയ അനുഭവങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.
ഇഷ്ട സ്ഥലം അമേരിക്ക ആണെന്നാണ് നടി പറഞ്ഞത്. തനിക്ക് സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടുണ്ടായിരുന്ന ആഗ്രഹമായിരുന്നു അമേരിക്ക കാണണമെന്നതെന്ന് സ്വാസിക പറയുന്നു. സിനിമയിൽ വന്ന ശേഷമാണു അതിന് അവസരം ലഭിച്ചത്. ഒരു മാസത്തോളം ഷോയ്ക്ക് വേണ്ടി അവിടെആയിരുന്നു. അങ്ങനെ അമേരിക്കയില്‍ ഒരുപാട് ഇടങ്ങളില്‍ പോകാന്‍ സാധിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അമേരിക്കന്‍ യാത്ര. ഇനിയും അവസരം ലഭിച്ചാല്‍ അമേരിക്കയിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്നും സ്വാസിക പറയുന്നു.
അടുത്തിടെ മുന്നാറിൽ പോയപ്പോൾ ഉണ്ടായ മറക്കാനാവാത്ത അനുഭവവും സ്വാസിക പങ്കുവച്ചു. നീലക്കുറിഞ്ഞി പൂത്തതുകാണാന്‍ മൂന്നാറില്‍ പോയിരുന്നു. അമ്മ, ചിറ്റ, അമ്മായിമാര്‍ അങ്ങനെ ഞങ്ങള്‍ ലേഡീസ് ഒൺലി യാത്ര ആയിരുന്നു. അവിടെ പോയിട്ട് തിരിച്ചുവരുമ്പോള്‍ നല്ല ബ്ലോക്ക്. മാത്രമല്ല മുന്നില്‍ പോയ വാഹനങ്ങളൊക്കെ തിരിച്ച് വരുന്നു. അപ്പോഴാണ് അറിയുന്നത് മുന്നില്‍ ഉരുള്‍പൊട്ടിക്കൊണ്ടിരിക്കുകയാണെന്ന്. നല്ല മഴയുമുണ്ടായിരുന്നു.
രാത്രി ആന ഇറങ്ങുന്ന സ്ഥലമാണ്. മുന്നോട്ടും പിന്നോട്ടും വണ്ടിയെടുത്തു പോകാനുമാവില്ല. വണ്ടി ബ്ലോക്കായി അവിടെ കുടുങ്ങിപ്പോയാല്‍ എന്തു ചെയ്യുമെന്ന് ടെന്‍ഷനായിരുന്നു. കുറച്ചുനേരത്തേക്കാണെങ്കിലും ആകെ പേടിച്ചുപോയി. പിന്നെ പതുക്കെ എല്ലാം ശരിയായി വണ്ടി കടത്തിവിട്ട് തുടങ്ങിയപ്പോഴാണ് ആശ്വാസമായതെന്ന് സ്വാസിക പറഞ്ഞു.

തന്റെ ഇഷ്ടപ്പെട്ട സ്ഥലം അമേരിക്ക ആണെന്നും സ്വാസിക പറയുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടുളള ആഗ്രഹമാണ് അമേരിക്ക കാണണമെന്നത്. അത് എന്നെങ്കിലും സാധിക്കുമോ എന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. പിന്നീട് അഭിനയരംഗത്തെത്തിയപ്പോഴാണ് അമേരിക്കയില്‍ ഷോ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഒരു മാസത്തോളം അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയില്‍ ഒരുപാട് ഇടങ്ങളില്‍ പോകാന്‍ സാധിച്ചു.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അമേരിക്കന്‍ യാത്രയെന്നും ഇനിയും അവസരം ലഭിച്ചാല്‍ അമേരിക്കയിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും സ്വാസിക പറയുന്നു. ഇതുകൂടാതെ പാരിസും സ്വിറ്റ്‌സര്‍ലൻഡുമാണ് പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളെന്നും സ്വാസിക പറഞ്ഞു. അഡ്വഞ്ചര്‍ ട്രെക്കിങ്ങിനോട് പൊതുവെ പ്രിയമുളള ആളല്ല. എന്നിരുന്നാലും ഒരവസരം കിട്ടിയാല്‍ പോയി നോക്കണമെന്നുണ്ടെന്നും സ്വാസിക പറയുന്നുണ്ട്. അതേസമയം, ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വാസികയുടേതായി ഇനി വരാനിരിക്കുന്നത്. തമിഴിലും ഒരു സിനിമ റിലീസിന് ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications