For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എളുപ്പം മരിക്കാന്‍ എന്താണ് മാര്‍ഗം എന്നാലോചിച്ചു, വണ്ടി ഇടിച്ചിരുന്നുവെങ്കില്‍ എന്നൊക്കെ തോന്നി: സ്വാസിക

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. സിനിമയിലൂടെയാണ് സ്വാസികയുടെ കരിയര്‍ ആരംഭിക്കുന്നതെങ്കിലും സ്വാസിക താരമാകുന്നത് ടെലിവിഷനിലൂടെയാണ്. സിനിമയിലും ടെലിവിഷനിലുമല്ലാം ഒരുപോലെ സജീവമാണ് സ്വാസിക. അഭിനേത്രിയെന്നത് പോലെ തന്നെ അവതാരക എന്ന നിലയിലും നിറ സാന്നിധ്യമായി തുടരുകയാണ് സ്വാസിക.

  Also Read: 26 വര്‍ഷമാണ് ഒരുമിച്ച് ജീവിച്ചത്; അതിൽ നിന്നും കിട്ടിയ സമ്മാനമാണ് മകൾ സൗഭാഗ്യ, ഭർത്താവിനെ കുറിച്ച് താര കല്യാൺ

  ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ടിരുന്ന വിഷാദത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെപ്പറ്റിയുമൊക്കെ സ്വാസിക മനസ് തുറക്ക്ുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  വിഷാദത്തെ അതിജീവിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിനാണ് താരം മനസ് തുറക്കുന്നത്. വൈഗയ്ക്ക് ശേഷം തമിഴില്‍ നിന്നും മൂന്നും മലയാളത്തില്‍ പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് അവസരങ്ങള്‍ വന്നില്ല. പഠനവും വിട്ടു. സിനിമയും ഇല്ല എന്ന അവസ്ഥയായി. ജീവിക്കാന്‍ തന്നെ താല്‍പര്യമില്ലാതെയായി. പെട്ടെന്ന് മരിക്കാന്‍ എന്താണ് മാര്‍ഗം എന്നാലോചിച്ചു. നാളെ വണ്ടി വന്ന് തട്ടിയിരുന്നുവെങ്കില്‍ എന്നൊക്കെയായി തോന്നല്‍ എന്നാണ് സ്വാസിക പറയുന്നത്.

  Also Read: തിരികെ പോവാൻ ആ​ഗ്രഹിക്കുന്നത് ആ കാലത്തേക്ക്; അച്ഛനുണ്ടാവും; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

  കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ഞാന്‍ മാത്രം സിനിമ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേല്‍ക്കുക, വീട്ടില്‍ വെറുതെയിരിക്കുക എന്നതായി ദിനചര്യ. അതില്‍ നിന്നും പുറത്തു കടക്കണം. ആ തോന്നല്‍ ശക്തമായി. ധ്യാനം-യോഗ പരിശീലനത്തിന് പോയിത്തുടങ്ങി. ഞാന്‍ എന്നെ വീണ്ടെടുക്കാന്‍ തുടങ്ങിയ ദിവസങ്ങളായിരുന്നു അതെന്നാണ് സ്വാസിക പറയുന്നത്.

  ആ സമയത്താ് തന്നെ തേടി മഴവില്‍ മനോരമയുടെ ദത്തുപുത്രി എന്ന സീരിയലിലേക്കുള്ള വിളി വരുന്നതെന്നാണ് സ്വാസിക പറയുന്നത്. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയല്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. അതൊരു പുതിയ തുടക്കമായി. നിരാശകള്‍ അകന്നു. സിനിമയെങ്കില്‍ സിനിമ, സീരിയലെങ്കില്‍ സീരിയല്‍ എന്ന രീതിയിലേക്ക് താന്‍ മാറിയെന്നും സ്വാസിക പറയുന്നു.

  പിന്നീട് അഭിനയിച്ച സീത സീരിയലും ഹിറ്റായിയെന്നാണ് സ്വാസിക പറയുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ പരമ്പരയായിരുന്നു സീത. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു സീത. ഇതോടെ സീരിയല്‍ രംഗത്തെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു സ്വാസിക. ഇതിനിടെ തന്നെ തേടി വീണ്ടും സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നുവെന്നും സ്വാസിക പറയുന്നു. സീരിയലും സിനിമയും ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിയുന്നത് ഭാഗ്യമാണെന്നാണ് സ്വാസിക പറയുന്നത്.

  ആ പ്രായം അതായിരുന്നു. പെട്ടെന്നു സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യും. ആ സമയത്തെ പൊട്ട ചിന്തയായിരുന്നു ആത്മഹത്യ ചെയ്താലോ എന്ന തോന്നലെന്നാണ് സ്വാസിക പറയുന്നത്. ഇപ്പോഴാണ് എന്ത് വലിയ മണ്ടത്തരമാണ് അതൊക്കെ എന്ന് മനസിലാകുന്നതെന്നും താരം പറയുന്നത്. ആഗ്രഹിച്ചത് നേടാന്‍ പരിശ്രമിക്കുക, വൈകിയാലും അത് സംഭവിക്കുമെന്ന് താന്‍ തിരിച്ചറിഞ്ഞതായും താരം പറയുന്നു.

  താനിപ്പോള്‍ വിശ്വസിക്കുന്നതും തന്നെ മുന്നോട്ട് നയിക്കുന്നതും ആ സത്യമാണെന്നാണ് സ്വാസിക പറയുന്നത്. കഠിനാധ്വാനത്തിനോടൊപ്പം വിധിയും ഘടകമാണെന്ന് കരുതുന്നുണ്ട് സ്വാസിക. തനിക്ക് ജ്യോതിഷത്തിലും വിശ്വാസമുള്ളതായി താരം പറയുന്നു. പോസിറ്റീവായി മുന്നോട്ട് പോകാന്‍ തന്നെ സഹായിക്കുന്നത് അതാണെന്നാണ് താരം പറയുന്നത്. ഭാഗ്യജാതകമാണെന്നും 25 വയസിന് ശേഷം വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും ജോത്സ്യന്‍ പറഞ്ഞിരുന്നുവെന്നും തന്നെ സംബന്ധിച്ച് ജാതകത്തിലെ പ്രവചനങ്ങള്‍ ശരിയായിട്ടുണ്ടെന്നും സ്വാസിക പറയുന്നുണ്ട്

  സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരുക്കിയ ചതുരം ആണ് സ്വാസികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എ സര്‍ട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ ചതുരം ഇറോട്ടിക് ത്രില്ലറായിരുന്നു. ചിത്രത്തിലെ സ്വാസികയുടെ ബോള്‍ഡ് കഥാപാത്രം ഏറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. നിരവധി സിനിമകളാണ് സ്വാസികയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

  Read more about: swasika
  English summary
  Actress Swasika Says She Was Depressed As She Was Not Getting Offers At The Start Of Her Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X