For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓരോ സീരിയൽ കഴിയുമ്പോഴും ഓരോരുത്തരുമായി കല്യാണം കഴിയും; ഗോസിപ്പുകൾ ആസ്വദിക്കാറുണ്ടെന്ന് സ്വാസിക

  |

  അടുത്തിടെയായി ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ നടിയാണ് സ്വാസിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയുടെ റിലീസോടെയാണ് സ്വാസിക വാർത്തകളിൽ നിറഞ്ഞത്. ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രത്തിൽ അൽപം ഗ്ലാമറസായ വേഷത്തിലാണ് സ്വാസിക എത്തിയത്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഉൾപ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

  ഗ്ലാമറസ് വേഷത്തിൽ എത്തുന്ന സ്വാസികയ്ക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ അതിനെതിരെയെല്ലാം സ്വാസിക ശക്തമായി രംഗത്ത് എത്തിയിരുന്നു.

  Also Read: 'നടി ദേവി ചന്ദന ആഫ്രിക്കയിലേക്ക് ഡ്രഗ്‌സ് കടത്തുന്നു', ഭ്രാന്തനായ ആരാധകന്‍ വട്ടം കറക്കിയതിനെ കുറിച്ച് നടി ദേവി

  ചിത്രം തിയേറ്ററുകളിൽ എത്തി നാലാഴ്ച കഴിയുമ്പോൾ കുടുംബപ്രേക്ഷകർ ഉൾപ്പെടെ ചിത്രം ഏറ്റെടുത്തുട്ടിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും സ്വാസിക കയ്യടി നേടുന്നുണ്ട്. സ്വാസിക കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിൽ റോഷൻ മാത്യു അലൻസിയർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  കഴിഞ്ഞ പത്ത് വർഷമായി മലയാള സിനിമയിൽ ഉള്ള സ്വാസികയുടെ കരിയറിലെ ഏറ്റവും വലിയ വേഷമാണ് ചതുരത്തിലെ സെലേന. ഇതിനു മുൻപ് വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് സ്വാസിക അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ചിട്ടുള്ളവയിൽ ഏറെയും സഹനടിയായിട്ടാണ് സ്വാസിക എത്തിയത്. വാസന്തിയാണ് സ്വാസിക നായികയായി അഭിനയിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ.

  ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വാസിക നേടിയിരുന്നു. ഈ വർഷമാണ് സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ സ്വാസികയെ തേടി എത്തിയത്. അതേസമയം, ടെലിവിഷൻ പരമ്പരകളിലൂടെ നേരത്തെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ സ്വാസികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

  സീത എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ കേന്ദ്ര കഥാപാത്രമായെത്തി തിളങ്ങാൻ സ്വാസികയ്ക്ക് കഴിഞ്ഞിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകർ ഏറെയും സ്വാസികയെ തിരിച്ചറിയുന്നതും സീത സീരിയലിന്റെ പേരിലാകും. അഭിനേത്രി എന്നതിന് പുറമെ നല്ലൊരു നർത്തകിയും അവതാരകയും കൂടിയാണ് സ്വാസിക.

  അതേസമയം, വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പലവിധ ഗോസിപ്പുകളും നടിയുടെ പേരിൽ വന്നിട്ടുണ്ട്. നടൻ ഉണ്ണി മുകുന്ദനുമായുള്ള ഗോസിപ്പാണ്‌ അതിൽ ഏറെ ശ്രദ്ധനേടിയത്. ഒപ്പം സീരിയലിൽ നിന്നും നടിയുടെ പേരിൽ ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ, ഗോസിപ്പുകൾ നല്ല കാര്യമാണെന്ന് പറയുകയാണ് സ്വാസിക.

  വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് നല്ല കാര്യമാണെന്നും ഗോസിപ്പുകൾ മാർക്കറ്റിങ് ഐഡിയ ആയിട്ട് ഉപയോഗിക്കുന്നത് നല്ലതാണെന്നും സ്വാസിക പറയുന്നു. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

  'ഗോസിപ്പുകൾ ഒക്കെ ഇങ്ങനെ മാറി മാറി വരും. ഓരോ സീരിയൽ കഴിയുമ്പോഴും ഓരോരുത്തർ ആയിരുന്നു. എല്ലാ ഗോസിപ്പുകളും ഞാൻ ആസ്വദിക്കാറുണ്ട്. ആർട്ടിസ്റ്റുകളായാൽ കുറച്ച് ഗോസിപ്പുകൾ ഒക്കെ വേണ്ടേ. ബോളിവുഡ് സിനിമകളിൽ റിപ്പോർട്ടറിനെ വിളിച്ചിട്ട് എന്നെക്കുറിച്ച് കുറച്ച് ഗോസിപ്പുകൾ ഒക്കെ എഴുതൂവെന്ന് പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്,

  Also Read: 'ഐശ്വര്യ ലക്ഷ്മി പ്രണയത്തിൽ, ഷോട്ട് കഴിഞ്ഞാലുടൻ ആദ്യം ഓടുന്നത് ഫോൺ നോക്കാൻ'; തെളിവുകളുമായി വിഷ്ണു വിശാൽ!

  ഗോസിപ്പിനെ ഒരു മാർക്കറ്റിങ് ഐഡിയ ആയിട്ട് ഉപയോഗിക്കാം. വാർത്തകളിൽ നമ്മൾ നിറഞ്ഞ് നിൽക്കുന്നതും. അങ്ങനെ ഒരാൾ ഉണ്ട് എന്ന് തോന്നുന്നതും നല്ല കാര്യമല്ലേ. അതുകൊണ്ട് ഗോസിപ്പുകൾ ഉണ്ടാവുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്.

  ഏത് കാര്യത്തിലായാലും നമ്മളെക്കുറിച്ച് നെഗറ്റീവ് പബ്ലിസിറ്റി വരുന്നതും എന്റെ സിനിമയെക്കുറിച്ച് വരുന്ന നെഗറ്റീവ് കമന്റുകൾ ആയാലും ഞാൻ അതെല്ലാം എൻജോയ് ചെയ്യുന്നുണ്ട്. അതൊക്കെ ആവശ്യമാണ്. ഒരു ആർട്ടിസ്റ്റ് ഇങ്ങനെ വാർത്തകളിൽ ഒക്കെ നിറഞ്ഞ് നിൽക്കുന്നത് വ്യക്തിപരമായി നമുക്ക് നനല്ല കാര്യമാണ്,' സ്വാസിക പറഞ്ഞു.

  Read more about: swasika
  English summary
  Actress Swasika Vijay Opens Up About Gossips Says She Enjoys Them, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X