For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടന്റെ അടുത്ത് സ്വാതന്ത്ര്യമുണ്ട്, എടാ പോടാ ബന്ധമൊന്നുമല്ല; അതൊരു ഭാഗ്യമാണ്: സ്വാസിക

  |

  മിനിസ്‌ക്രീനിൽ പ്രണയ നായികയായി തിളങ്ങി നിന്ന സ്വാസിക ഇപ്പോൾ ബിഗ് സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ്.ചതുരം സിനിമയിലെ പ്രകടനത്തിലൂടെ നടി കയ്യടി നേടുകയാണ്. പത്ത് വർഷത്തിലേറെയായി സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന സ്വാസിക ഇതിനോടകം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അടുത്തിടെയാണ് ശ്രദ്ധേയ കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയത്.

  നേരത്തെ സീത എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ജനപ്രിയ താരമാകാൻ സ്വാസികയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ ചതുരം, കുമാരി തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമ പ്രേമികൾക്കിടയിലും ആരാധകരെ നേടിയെടുത്തിരിക്കുകയാണ് സ്വാസിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരത്തിൽ വളരെ ഗ്ലാമറസായ വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്.

  Also Read: സുലു ഏറ്റവും സുന്ദരിയായത് കൊണ്ടാണ് അവളെ ഞാൻ കെട്ടിയത്; എനിക്കിഷ്ടപ്പെട്ട പെണ്ണ് അവളെന്ന് മമ്മൂട്ടി

  ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും വന്നപ്പോൾ ധാരാളം വിമർശനങ്ങൾ നേരിട്ടെങ്കിലും തന്റെ ശക്തമായ പ്രകടനത്തിലൂടെ സ്വാസിക ഇപ്പോൾ അതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ്. സ്വാസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  അതേസമയം, പത്ത് വർഷത്തിലധികമായ തന്റെ കരിയറിൽ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒപ്പമെല്ലാം അഭിനയിക്കാൻ സ്വാസികയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം ഇട്ടിമാണി, ആറാട്ട്, മോൺസ്റ്റർ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിലാണ് സ്വാസിക അഭിനയിച്ചിട്ടുള്ളത്.

  തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ സ്വാസിക മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. സിനിമ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാവുന്ന നമുക്ക് അൽപം സ്വാതന്ത്ര്യം തോന്നുന്ന വ്യക്തിയാണ് മോഹൻലാൽ എന്നാണ് സ്വാസിക പറയുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനും അങ്ങനെ സംസാരിക്കാനുമൊക്കെ കഴിയുന്നത് ഭാഗ്യമായി കാണുന്നുവെന്നും സ്വാസിക പറയുന്നുണ്ട്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്.

  'ലാലേട്ടനൊപ്പം രണ്ടു മൂന്ന് സിനിമകൾ ചെയ്യാനുള്ള ഭാഗ്യം കിട്ടി. അതുവഴി അദ്ദേഹത്തിന്റെ അടുത്ത് കൂടുതൽ സംസാരിക്കാനും അതുപോലെ മൂന്ന് സിനിമകളിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാനും പറ്റി. നമ്മൾ എല്ലാവരും പറയുന്നത് പോലെ. അദ്ദേഹം വളരെ ഹാർഡ് വർക്കിങ് ആണ്. വളരെ ഡൗൺ ടു എർത്ത് ആയ മനുഷ്യനാണ്,'

  Also Read: കുടുംബ മഹിമ കൊണ്ട് റേഷന്‍ കിട്ടില്ല, കാശിന് കാശ് തന്നെ വേണം; പ്രതിസന്ധികളെക്കുറിച്ച് ചാക്കോച്ചന്‍

  'അദ്ദേഹവുമായി സൗഹൃദമുണ്ട്. സിനിമാ വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കാറുണ്ട്. സിനിമയുടെ ടീസറും ട്രെയ്‌ലറും ഒക്കെ അയച്ചു കൊടുക്കുമ്പോൾ അഭിപ്രായം പറയാറുണ്ട്. പിറന്നാളിന് ആശംസകൾ അയക്കാറുണ്ട്. അങ്ങനെയുള്ള സൗഹൃദമാണ്. അല്ലാതെ ഭയങ്കര എടാ പോടാ ബന്ധമൊന്നുമില്ല. പക്ഷെ വിശേഷങ്ങൾ ഒക്കെ ചോദിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതൊക്കെ വലിയ ഭാഗ്യമാണ്. ഇത്രയും വലിയ ആളുകളുടെ അടുത്തൊക്കെ സംസാരിക്കാൻ പറ്റുന്നു എന്നത് വലിയ കാര്യമാണ്,' സ്വാസിക പറഞ്ഞു.

  നേരത്തെ ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ വെച്ച് മോഹൻലാൽ കുടിച്ച ഗ്ലാസിൽ തന്നെ മംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണെന്ന് സ്വാസിക പറഞ്ഞിരുന്നു. ഇത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ലാലേട്ടൻ കുടിക്കുന്നതിനിടെ തങ്ങൾക്ക് നേരെ നീട്ടി കുടിച്ചോളാൻ പറയുകയായിരുന്നു എന്നും അത് വലിയ കാര്യമാണെന്നുമാണ് സ്വാസിക പറഞ്ഞാൽ.

  കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച ഒരു ട്രോൾ പങ്കുവച്ച് തന്റെ പ്രസ്‌താവന ഇങ്ങനെ ആയിരുന്നില്ലെന്ന് സ്വാസിക പറഞ്ഞിരുന്നു. പറയാത്ത കാര്യങ്ങൾ പറയരുത് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു സ്വാസികയുടെ പോസ്റ്റ്.

  Read more about: swasika
  English summary
  Actress Swasika Vijay Opens Up About Her Friendship And Work Experience With Mohanlal Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X