For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രാർത്ഥനകൾക്ക് നന്ദി, ഞാൻ ആരോഗ്യം വീണ്ടെടുക്കുകയാണ്; ആരാധകരോട് താര കല്യാൺ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് താര കല്യാൺ. ടെലിവിഷൻ പരമ്പരകളിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകളിൽ വില്ലത്തി റോളിൽ കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താര പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് മകളോടൊപ്പമുള്ള ടിക് ടോക് വിഡിയോകളിലൂടെയാണ്. താര കല്യാണും കുടുംബവും ഇന്ന് സോഷ്യൽ മീഡിയക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

  താരയെ കൂടാതെ നടിയായ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ഇവരുടെ വീട്ടിലെ ഓരോ വിശേഷങ്ങളും മകൾ സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. വ്‌ളോഗിങ്ങിൽ സജീവമായ സൗഭാഗ്യയുടെ യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയുമൊക്കെയാണ് കൂടുതൽ വിശേഷങ്ങളും ആരാധകർ അറിയുക.

  Also Read: പറ്റില്ലെങ്കിൽ വേറെ പണിക്ക് പോ, ആളുകളുടെ നടുവിൽ ഞാൻ വിളറി; ലാൽ ജോസ് ദേഷ്യപ്പെട്ടതിനെക്കുറിച്ച് നമിത പ്രമോദ്

  അടുത്തിടെ താര കല്യാണും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. താൻ ഒരു മേജർ സർജറിക്ക് ഒരുങ്ങുന്നതും അതിന്റെ വിശേഷങ്ങളും താര അതിലൂടെ പങ്കുവച്ചിരുന്നു. തൊണ്ടയ്ക്കാണ് തന്റെ സർജറിയെന്നും അടുത്ത് തന്നെ അത് ചെയ്യുമെന്നുമാണ് താരം പറഞ്ഞത്. ഇതിനു ശേഷം മകൾ സൗഭാഗ്യ അമ്മയുടെ സർജറി വിശേഷങ്ങൾ പങ്കുവച്ചിരുന്നു.

  അമ്മയ്ക്കായി പ്രാർത്ഥിക്കണം എന്നു പറഞ്ഞുകൊണ്ട്, ശസ്ത്രക്രിയയ്ക്കായി തിയേറ്ററിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന താരകല്യാണിന്റെ ചിത്രവും. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പറഞ്ഞു കൊണ്ട് ആശുപത്രി കിടക്കയിൽ നിന്നുള്ള താര കല്യാണിന്റെ ചിത്രവുമാണ് സൗഭാഗ്യ പങ്കുവച്ചത്.

  Also Read: ഗംഗുഭായ് കണ്ടിട്ട് ആ വേഷം ചെയ്യണമെന്ന് തോന്നി; സിനിമയിൽ വന്നില്ലെങ്കിൽ മോട്ടിവേഷണൽ സ്‌പീക്കറായേനെ: ഗായത്രി

  അതിനിടെ താര കല്യാണിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ അമ്മ സുബലക്ഷ്‌മി മകളുടെ സർജറിയെ കുറിച്ച് സംസാരിച്ചിരുന്നു. താരയുടെ തൈറോയിഡ് ഗ്ലാൻഡിനാണ് സർജറിയെന്നും അടുത്താണ് ഈ ഒരു പ്രശ്‌നം തിരിച്ചറിയുന്നതെന്നും അമ്മ പറഞ്ഞിരുന്നു. സംസാരിക്കാൻ പ്രയാസം വന്നതോടെ നടത്തിയ പരിശോധനയിൽ ആണ് ഇത് തിരിച്ചറിഞ്ഞതെന്നും സുബലക്ഷ്മി പറഞ്ഞു.

  സർജറിക്ക് ശേഷം പേരക്കുട്ടി സുധാപൂവിനെ കിടക്കയിൽ കളിപ്പിക്കുന്ന താര കല്യാണിനെ വീഡിയോയിൽ കാണാമായിരുന്നു. ഇപ്പോഴിതാ ആരാധകരോട് അവരുടെ പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് താര കല്യാൺ. ഇൻസ്റ്റാഗ്രാമിലാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 'എന്റെ ഇൻസ്റ്റ കുടുംബത്തിന് നന്ദി, ദൈവ കൃപയാലും നിങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥന കൊണ്ടും ഞാൻ ആരോഗ്യം വീണ്ടെടുക്കുകയാണ്,' എന്നാണ് താര കുറിച്ചത്. കഴുത്തിന് താഴെ സ്റ്റിച്ച് ഇട്ടിരിക്കുന്നത് കാണാവുന്ന ചിത്രവും താര പങ്കുവച്ചിട്ടുണ്ട്.

  Also Read: 'കാവ്യയെ മറന്നിട്ടില്ല മീനാക്ഷി..., പ്രിയപ്പെട്ടയാൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരപുത്രി'; വൈറലായി ചിത്രങ്ങൾ!

  നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്. വേഗം സുഖമാവട്ടെ, റെസ്റ്റ് എടുക്കു, നന്നായി ഭക്ഷണം ഒക്കെ കഴിച്ച്‌ ആരോഗ്യം സൂക്ഷിക്കു എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. നേരത്തെ സർജറി വിശേഷങ്ങൾ പങ്കുവച്ച വീഡിയോക്ക് താഴെയും നിരവധി പേർ പ്രാർത്ഥനകളുമായി എത്തിയിരുന്നു. സർജറിക്ക് ശേഷമുള്ള പുതിയ വിശേഷങ്ങൾ താരയുടെ യൂട്യൂബ് ചാനലിലൂടെ ഉടനെ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പൂർണ ആരോഗ്യത്തോടെ ഇഷ്ട താരത്തെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് അവർ.

  Read more about: thara kalyan
  English summary
  Actress Thara Kalyan shares a new photo from hospital after her major Surgery goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X