അഭിനയവും മേക്കപ്പും 'ഭയങ്കരം'; ഇഷ്ടം രണ്ടു സീരിയലുകളോട് ; മനസുതുറന്ന് തെസ്നി ഖാൻ

നാടകത്തിൽ നിന്നും സീരിയലിൽ നിന്നുമെല്ലാം സിനിമാലോകത്ത് എത്തിയ നിരവധി താരങ്ങൾ നമ്മുടെ മലയാള സിനിമയിലുണ്ട്. എന്നാൽ മാജിക്കിൽ നിന്നും സിനിമാലോകത്ത് എത്തിയ ഒരു താരം തെസ്‌നി ഖാൻ മാത്രമായിരിക്കും. പ്രശസ്ത മജീഷ്യൻ അലി ഖാന്റെ മകൾ. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ അച്ഛനൊപ്പം മാജിക്ക് രംഗത്ത് സജീവമായി കളംനിറഞ്ഞ താരമാണ് തെസ്നി ഖാൻ.

പത്താം ക്ലാസ്സിൽ എത്തുന്നത് വരെ ഷോകളിൽ അച്ഛനൊപ്പം തെസ്‌നിയും പ്രകടനങ്ങൾ കാഴ്ചവെച്ചു. അച്ഛനോടൊപ്പം ചെയ്തിട്ടുള്ള ഓരോ ഷോയും തെസ്‌നിക്ക് ഏറെ വിലപെട്ടതാണ്. അവയുടെ ഓർമ്മകൾ ഇന്നും താരം മനസ്സിൽ കാത്ത് സൂക്ഷിക്കുന്നു.

സിനിമയിൽ അറിയപ്പെടുന്ന ഒരു താരമായെങ്കിലും ജീവിതം എന്താണെന്ന് പഠിച്ചതും ജീവിച്ച് തുടങ്ങിയതും മാജിക്കിൽ നിന്നാണെന്ന് തെസ്‌നി പറയുന്നു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മാജിക്കിൽ നിന്നും അഭിനയത്തിലേക്ക് എത്താനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും ആദ്യ കാലങ്ങളിൽ അനുഭവിച്ച കഷ്ടപാടുകളെക്കുറിച്ചും തെസ്നി ഖാൻ മനസുതുറക്കുകയാണ്.

കൊച്ചിൻ കലാഭവനിൽ പഠിച്ച തെസ്‌നി തുടക്കത്തിൽ ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ, ജയറാം, സൈനുദീൻ എന്നിവർക്കൊപ്പമാണ് സ്റ്റേജ് പരിപാടികൾ ചെയ്തത്. സ്ത്രീകൾ പൊതുവെ സ്റ്റേജ് ഷോകൾ ചെയ്യാത്ത കാലം. ഇക്കാരണത്താൽ കേരളക്കരയുടെ ശ്രദ്ധനേടാൻ തെസ്നി ഖാൻ ഏറെ സമയമെടുത്തില്ല.

സിനിമ ഫീൽഡ് വേണോ എന്ന ചോദ്യത്തിന് മുന്നിൽ എനിക്ക് അത് ചെയ്തേ പറ്റൂ

തെസ്നിഖാന്റെ വാക്കുകളിലേക്ക്.

"അന്ന് ലേഡീസ് വളരെ കുറവുള്ള കാലമായിരുന്നു. അതുകൊണ്ടു എനിക്ക് ഒരുപാട് ഷൈൻ ചെയ്യാൻ പറ്റി. അത് കഴിഞ്ഞിട്ടാണ് ഓരോരുത്തരും കോമഡി രംഗത്ത് മുന്നോട്ട് വന്നത്. അന്ന് നാദിർഷ ദിലീപ്, ഹരിശ്രീ അശോകൻ, റഹുമാനിക്ക, സൈനുദീൻ, ജയറാമേട്ടൻ ഇവരുടെയെല്ലാം കൂടെ പ്രോഗ്രാം ചെയ്യുമ്പോൾ നമുക്ക് അതൊരു അഭിമാനം തന്നെയായിരുന്നു", തെസ്‌നി ഖാൻ പറയുന്നു.

ഒരു മുസ്ലിം യുവതി എന്ന നിലയിൽ അന്നത്തെ കാലത്ത് തെസ്‌നിക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. വീട്ടിൽ നിന്നും മികച്ച പിന്തുണ ലഭിച്ചെങ്കിലും ബന്ധുക്കളിൽ ചിലർക്ക് തെസ്‌നി സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടപ്പെട്ടില്ല. അതേപ്പറ്റി തെസ്‌നിയുടെ വാക്കുകൾ ചുവടെ.

Also Read: 'അമരത്തിലെ എന്റെ കഥാപാത്രം ഭാര്യയ്ക്ക് ഇഷ്ട‌പ്പെട്ടില്ല, അഭിനയം നിർത്തി പാട്ടിൽ ശ്ര​ദ്ധിക്കാൻ നിർബന്ധിക്കും'

"സ്റ്റാർട്ടിങ് സമയത്ത് കസിൻസിനൊക്കെ ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു. ഈ ഫീൽഡിനെ കുറിച്ച് അവർക്ക് വലിയ അഭിപ്രായമില്ല. ഒരു മുസ്ലിം യുവതി എന്ന നിലയിൽ എല്ലാവർക്കും വലിയ വിഷമമായിരുന്നു".

"സിനിമ ഫീൽഡ് വേണോ എന്ന ചോദ്യത്തിന് മുന്നിൽ എനിക്ക് അത് ചെയ്തേ പറ്റൂ, എന്റെ കുടുംബത്തെ സംരക്ഷിക്കാൻ എനിക്ക് അഭിനയിച്ചേ പറ്റൂ എന്ന് രണ്ടുമൂന്നു സിനിമ കഴിഞ്ഞപ്പോൾ മനസിലായി. ആദ്യമൊക്കെ വെറുതെ ഒന്ന് മുഖം കാണിക്കുക മാത്രമേ ഉണ്ടായിരുന്നുള്ളു".

സീരിയലുകൾ ഞങ്ങൾ അഭിനയിക്കുന്ന കാലത്തേക്കാൾ കൂടുതൽ നാടകീയമായി ഇപ്പോൾ

സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തിയ പല താരങ്ങളെയും നമുക്ക് അറിയാം എന്നാൽ സിനിമയിൽ എത്തിയ ശേഷം സീരിയലിലേക്ക് ചുവട് മാറ്റിയ താരങ്ങൾ വളരെ ചുരുക്കം മാത്രമേ ഉണ്ടാവുകയുള്ളു. അതിൽ ഒരാളാണ് തെസ്‌നി ഖാൻ. അതിനുള്ള കാരണവും താരം പറയുന്നുണ്ട്.

"ഫസ്റ്റ് സിനിമയിൽ ഫ്രണ്ട് റോളൊക്കെ അഭിനയിച്ച് തുടങ്ങി. കഷ്ണം ഡയലോഗുകളൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴാണ് പിന്നെ സീരിയലിലേക്ക് വന്നത്. സീരിയൽ രംഗത്ത് എനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. പിന്നെ ഞാൻ 2010 ലാണ് സിനിമയിൽ വീണ്ടും സജീവമായത്. അപ്പൊ എനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങളെ കിട്ടി".

ഇപ്പോഴത്തെ സീരിയലുകളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായതായി താരം പറയുന്നു.

"ഞങ്ങൾ അഭിനയിക്കുന്ന കാലത്തേക്കാൾ കൂടുതൽ നാടകീയമാണ് ഇപ്പോഴത്തെ സീരിയലുകൾ. ഡ്രസിങ് ആയാലും നാച്യുറാലിറ്റി കുറഞ്ഞു. ഭയങ്കരമായ അഭിനയവും മേക്കപ്പും. പക്ഷെ തട്ടിയും മുട്ടിയും, ഉപ്പും മുളകും പോലുള്ള പ്രോഗ്രാമുകൾ എനിക്ക് ഇഷ്ടമാണ്. ഞങ്ങൾ പണ്ട് ചെയ്ത സിനിമാല പോലത്തെ പരിപാടികൾ ഭയങ്കര ലൈവ് ആണ്. സീരിയലുകളിൽ നാടകീയത്വം കൂടുതലായതുകൊണ്ട് എനിക്ക് വലിയ താല്പര്യം തോന്നുന്നില്ല".

തെസ്നിക്ക് സിനിമയിൽ അഭിനയിക്കുന്നതാണ് കൂടുതൽ ഇഷ്ടം. എന്നാൽ നല്ല റോളുകൾ വന്നാൽ തീർച്ചയായും സീരിയലുകൾ ചെയ്യുമെന്ന് താരം അറിയിക്കുന്നുണ്ട്.

എന്റെ മനസ്സിന്റെ ആഗ്രഹം വളരെ സീരിയസും സങ്കടകരവുമായ കഥാപാത്രങ്ങൾ ചെയ്യാനാണ്

ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുക വളരെ പ്രയാസമുള്ള കാര്യമാണ് അത് സ്റ്റേജിൽ ആയാലും സ്‌ക്രീനിൽ ആയാലും. അഭിനയിക്കുക എന്നതിലുപരി അത് കാണുന്ന പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. സിനിമാല പോലുള്ള പരിപാടികളിലൂടെ മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച താരമാണ് തെസ്‌നി ഖാൻ. എന്നാൽ താൻ ഒരു നല്ല ഹാസ്യ താരം ആണെന്ന് ഇപ്പോഴും തെസ്നി വിശ്വസിക്കുന്നില്ല. അതിന് തെസ്നി തന്നെ കാരണം വെളിപ്പെടുത്തുന്നുണ്ട്.

"ഞാൻ ഇതുവരെ ഹാസ്യത്തിന് വേണ്ടി ഹാസ്യം കാണിച്ചിട്ടില്ല. ചെയ്യുന്ന റോളുകളിലും ഡയലോഗ് പ്രെസന്റേഷനിലും കഥാപാത്രങ്ങളിലും ചിരി വരുത്താം എന്നെ എനിക്ക് തോന്നിയിട്ടുള്ളൂ", താരം പറയുന്നു.

കോമഡി കഥാപാത്രങ്ങൾ നന്നായി ഇണങ്ങുന്ന തെസ്നിക്ക് സീരിയസ് കഥാപാത്രങ്ങൾ ചെയ്യാനും താത്പര്യമുണ്ട്.

"എന്റെ മനസ്സിന്റെ ആഗ്രഹം വളരെ സീരിയസും സങ്കടകരവുമായ കഥാപാത്രങ്ങൾ ചെയ്യാനാണ്. അതാണെനിക്ക് കൂടുതൽ ഇഷ്ട്ടം", താരം പറയുന്നു. തുടക്ക കാലങ്ങളിൽ ഒരുപാട് റോളുകൾ നഷ്ട്ടപെട്ടിട്ടുണ്ട്. എന്നാൽ നഷ്ട്ടപെട്ട റോളുകളിൽ തെസ്നിക്ക് വിഷമമില്ല.
നഷ്ട്ടപെട്ട റോളുകളിലും നല്ല റോളുകൾ ഞാൻ സിനിമയിൽ ചെയ്തു

"സിനിമയിൽ വേഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷെ അതിൽ ഏറ്റവും വിഷമമുണ്ടാക്കിയ റോളെന്ന് പ്രത്യേകം പറയാനൊന്നുമില്ല. കാരണം ആ നഷ്ടപ്പെട്ട റോളുകളിലും നല്ല റോളുകൾ ഞാൻ സിനിമയിൽ ചെയ്തു. ട്രിവാൻഡ്രം ലോഡ്ജ് ആയാലും ബ്യൂട്ടിഫുൾ ആയാലും ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് ആയാലും. ഒരുപാട് നല്ല പടങ്ങൾ ഞാൻ ചെയ്തുകഴിഞ്ഞു."

മലയാളികൾക്കിടയിൽ ആരും അങ്ങനെ കൂടുതലായി കേട്ടിട്ടില്ലാത്ത ഒരു പദമായിരിക്കും വെന്റിലോക്കിസം കൈയിൽ കുരങ്ങിന്റെ പാവയെ വച്ച് സംസാരിക്കുന്ന ഈ പരിപാടി ഒരുപക്ഷെ ചെയ്യുന്ന ഒരേയൊരു സിനിമ താരം തെസ്‌നി ഖാൻ ആയിരിക്കും. ഇത് പഠിച്ചതിന് പിന്നിലെ കാരണവും താരം പറയുന്നു.

"അത് ഞാൻ ഒരുപാട് മജീഷ്യന്മാർ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ചില ഹോട്ടലുകളിലും മാജിക് ഷോയിലും കണ്ടിട്ടുണ്ട്. ഒരുതവണ ട്രൈ ചെയ്ത് നോക്കിയപ്പോൾ അതിൽ ഇഷ്ട്ടം തോന്നി. അത് നന്നായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു. പിന്നെ സിനിമാ നടിമാരിൽ ആരും അങ്ങനെ ചെയ്തിട്ടില്ല. നടന്മാരിലും ആരും അങ്ങനെ ചെയ്തിട്ടില്ല".

തെസ്‌നി ഖാനും ബീന ആന്റണിയും തുടങ്ങിയ വ്ലോഗ് ആണ് തെസ്‌ബിൻസ്‌ വ്ലോഗ്സ്

തെസ്‌നി ഖാനും ബീന ആന്റണിയും തുടങ്ങിയ വ്ലോഗാണ് തെസ്‌ബിൻസ്‌ വ്ലോഗ്സ്. നിരവധി വ്യത്യസ്തമായ വീഡിയോകളാണ് ഇരുവരും ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വീഡിയോകൾക്കെല്ലാം ലഭിക്കുന്നതും. ചാനൽ തുടങ്ങാൻ ഉണ്ടായ സാഹചര്യവും താരം വ്യക്തമാക്കി.

"കൊറോണയൊക്കെയായി വെറുതെ വീട്ടിൽ ഇരുന്നപ്പോൾ തോന്നിയ ആശയമാണത്. ചാനൽ തുടങ്ങാൻ വേണ്ടി ഇരുന്നപ്പോഴാണ് ബീന എന്നെ വിളിക്കുന്നത്. അവൾക്കും താല്പര്യമുണ്ട്. എന്നാൽ പിന്നെ ഒരുമിച്ച് ആയാലോ എന്ന് ബീന ചോദിച്ചു. അങ്ങനെ ഞങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങി", തെസ്നി ഖാൻ അറിയിച്ചു.

ചെക്ക് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള ചിത്രം. ഇത് കൂടാതെ വേദ എന്ന ചിത്രത്തിലും തെസ്‌നി അഭിനയിച്ചു. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രത്തിൽ താരത്തിന്റെ അമ്മയായും തെസ്നി ഖാൻ വേഷമിടുന്നുണ്ട്.

More from Filmibeat

Read more about: thasni khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X