വിജയ്ക്കൊപ്പമുള്ള ചിത്രം വൈറൽ; ​ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷയുടെ പുതിയ പോസ്റ്റ് എത്തി

തെന്നിന്ത്യൻ സിനിമാ ലോകം കുറേ നാളുകളായി സംസാരിക്കുന്ന വിഷയമാണ് വിജയ്- തൃഷ ബന്ധത്തെ കുറിച്ച്. നീണ്ട നാളുകളായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അത്തരം വിഷയങ്ങളെ കുറിച്ച് വിജയ് അല്ലെങ്കിൽ തൃഷ യാതൊന്നും വ്യക്തമാക്കിയിട്ടില്ല. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ തന്നെ ആരാധകർ അത് ചർച്ച ചെയ്യാറുണ്ട്. അത്തരത്തിൽ തൃഷയുടെ പുതിയ ചിത്രവും ഇൻസ്റ്റ​ഗ്രാമിൽ ഇപ്പോൾ വൈറലായി.

സുഹൃത്തും അഭിനേത്രിയുമായ വരലക്ഷ്മിയുടെ വിവാഹ റിസപ്ഷനു വേണ്ടി ഒരുങ്ങിയതാണ് തൃഷ. ഓഫ് വൈറ്റ് നിറത്തിലുള്ള സൽവാറിൽ അതീവ സുന്ദരിയായ തൃഷയെ കാണാം. റിസപ്ഷന് താരം പങ്കെടുത്തതിന്റെ ചിത്രങ്ങൾ സ്റ്റോറി ആയിട്ട് ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിനൊപ്പം ഒരു കുറിപ്പുമുണ്ട്. "നിങ്ങൾക്ക് എന്തെങ്കിലും ഒഴിവാക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ അത് മറ്റുള്ളവർ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അഭിപ്രായങ്ങളാണ്." ഇത് ശരിക്കും പലർക്കുമുള്ള മറുപടി ആയിട്ട് തോന്നി. കാരണം അത്തരത്തിൽ സോഷ്യൽമീഡിയ ബുള്ളിയിം​ഗ് താരം നേരിട്ടിട്ടുണ്ട്.

Trisha

കഴിഞ്ഞ ദിവസങ്ങളിൽ ​ഗായിക സുചിത്രയുടെ വൈറൽ വീഡിയോ എല്ലാവരും കണ്ടതാണ്. ആ വിഡിയോയിൽ തൃഷക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് സുചിത്ര മുന്നോട്ട് വെക്കുന്നത്. വിജയ് ആരാധകരിൽ പലരും ഇതേ അഭിപ്രായം പറഞ്ഞവരുമുണ്ട്. എന്നാൽ തൃഷയുടെ ഈ പോസ്റ്റിന് താഴെ നിരവധി പേർ തൃഷക്ക് സപ്പോർട്ട് ചെയ്ത് കൊണ്ടാണ് കമന്റ് ചെയ്തിട്ടുള്ളത്. ഒരാൾ പറഞ്ഞത് തളപതിയുടെ ടേസ്റ്റ് തെറ്റില്ല എന്ന്. അതിനു താഴെ പലരും ആ കമന്റിന് എതിരെ ശബ്ദം ഉയർത്തുന്നുണ്ട്.

മറ്റൊരാൾ പറയുന്നത് വിജയ് താങ്കളൊരു ഭാ​ഗ്യവാനാണെന്നാണ്. ആളുകൾ എല്ലാം സത്യത്തിൽ ഈ അഭ്യൂഹങ്ങൾ വല്ലാതെ ആഘോഷിക്കപ്പെടുന്നുണ്ട്. എന്തായാലും തൃഷ ഇത്തരം വിഷയങ്ങൾക്ക് നേരെ മുഖം തിരിഞ്ഞിരിക്കുകയാണ്. താരം ഇപ്പോൾ വിജയ്ക്കൊപ്പമാണ് എന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിട്ടുണ്ട്. അതായത് ലിയോ ചിത്രത്തിന് ശേഷം ഇൻസ്റ്റ​ഗ്രാമിൽ തൃഷ പങ്കു വെക്കുന്ന ചിത്രങ്ങളിലൂടെ തൃഷയുടെ യാത്രകളിലെല്ലാം വിജയ് ഉണ്ടെന്ന ഊഹാപോഹങ്ങൾ ഉണ്ടായിട്ടുണ്ട്.

വിജയ്ക്കൊപ്പമുള്ള വിഷയവുമായ ബന്ധപ്പെട്ട് ഡീ​ഗ്രേഡിം​ഗ് ചെയ്യുന്ന ആളുകൾക്കെതിരെ സംസാരിച്ച പോലെയാണ് പുതിയ ഫോട്ടോക്ക് താഴെ എഴുതിയ കുറിപ്പ് വായിക്കുമ്പോൾ തോന്നുന്നത്. വിജയ് യുടെ ഫോൺ നമ്പർ തന്റെ ഫോണിൽ വി എന്നാണ് സേവ് ചെയ്തിട്ടുള്ളതെന്ന് മുൻപൊരിക്കൽ ഒരു ഇന്റർവ്യൂവിൽ തൃഷ പറഞ്ഞിരുന്നു. അന്ന് പക്ഷേ സുഹൃത്തുക്കളായിരുന്നു ഇരുവരും.

Trisha

കാൽ നൂറ്റാണ്ടായി തെന്നിന്ത്യൻ സിനിമാ ലോകത്ത് വീഴ്ചകളില്ലാതെ തിളങ്ങുകയാണ് തൃഷ. തുടക്കകാലത്ത് ചെറിയ വേഷങ്ങളിലൂടെ എത്തിയ താരം പിന്നീട് നായികയായി 1999ൽ ജോഡി എന്ന ചിത്രത്തിലൂടെ അരങ്ങേറി. അതിനു ശേഷം ആ നായിക പദവി താഴെ വീണിട്ടില്ല. തെലു​ഗു, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും നായികാ വേഷങ്ങളിൽ തന്നെ തിളങ്ങി.

വിജയ്ക്കൊപ്പം വന്ന ​ഗില്ലി എന്ന ചിത്രത്തിലൂടെ ധനലക്ഷ്മി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സിനിമ റീ-റിലീസ് ചെയ്തപ്പോൾ സിനിമ കാണാൻ എത്തിയ പെൺകുട്ടികൾ ​ഗില്ലിയിൽ തൃഷ ഉപയോ​ഗിച്ച് ഹിറ്റ് ആക്കിയ വസ്ത്രങ്ങൾ ധരിച്ച് തിയേറ്ററിൽ വന്ന റീൽസ് വീഡിയോകൾ വൈറലായിരുന്നു.

പോസ്റ്റ് കാണാം...

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X