'ശ്രീനിയേട്ടന് അന്നും സൂപ്പർസ്റ്റാറുകളെക്കാൾ കോൺഫിഡൻസാണ്, അതിന്റെ വലിയ ആരാധികയാണ് ഞാൻ': ഉർവ്വശി പറയുന്നു

മലയാള സിനിമയിൽ ഉർവ്വശിയോളം വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ച മറ്റൊരു നായിക നടിയുണ്ടോ എന്നത് സംശയമാണ്. പ്രേക്ഷകർ ഇന്നും ഓര്‍ത്തിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെ നടി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചിട്ടുള്ള ഉർവ്വശി മലയാളത്തിലെയും തമിഴിലെയുമെല്ലാം പ്രഗൽഭ സംവിധായകർക്കൊപ്പമെല്ലാം പ്രവർത്തിച്ചു. സൂപ്പർ താരങ്ങളുടെയടക്കം നായികയായി.

എന്നാൽ സൂപ്പർസ്റ്റാറുകളുടെ നിഴലിൽ നിൽക്കുന്ന നായികയെ ആയിരുന്നില്ല ഉർവ്വശി. പ്രകടനം കൊണ്ട് അവർക്കൊപ്പമോ അവർക്ക് ഒരുപടി മുകളിലോ നിൽക്കാൻ നടിക്ക് സാധിച്ചിരുന്നു. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം മികച്ച കോംബോ ഉണ്ടാക്കാൻ സാധിച്ച നടിയാണ് ഉർവ്വശി. മോഹൻലാൽ, ജയറാം, ശ്രീനിവാസൻ തുടങ്ങിയ താരങ്ങൾക്കൊപ്പം ചേർന്ന് നിരവധി ഹിറ്റുകളുടെ ഭാഗമാകാൻ ഉർവ്വശിക്ക് സാധിച്ചു. ഇക്കൂട്ടത്തിൽ ഉർവ്വശിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. നടി തന്നെ ഇക്കാര്യം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

urvashi

ഇപ്പോഴിതാ, ശ്രീനിവാസനെ കുറിച്ച് ഉർവ്വശി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ശ്രീനിവാസന് പണ്ട് മുതലേ സൂപ്പർസ്റ്റാറുകളെക്കാൾ കോൺഫിഡൻസ് ഉണ്ടായിരുന്നുവെന്നാണ് ഉർവ്വശി പറയുന്നത്. അക്കാര്യത്തിൽ താൻ എന്നും ആരാധിക്കുന്ന നടനാണ് അദ്ദേഹമെന്നും ഉർവശി പറയുന്നു. പുതിയ ചിത്രമായ ജലധാര പമ്പ് സെറ്റിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവ്വശി.

ജഗദീഷിനെ പോലുള്ള മുൻനിര നടന്മാരുടേത് അല്ലാത്ത ചിത്രങ്ങളിൽ നായികയായി വന്നപ്പോഴുള്ള അനുഭവം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. ഒരു നടന്റെ യോഗ്യത എന്താണെന്ന് സ്ക്രീനിൽ കാണുന്ന പെർഫോമൻസ് വെച്ച് മാത്രമാണ് താൻ അളക്കുന്നതെന്നും അതിന് അപ്പുറത്ത് ഒന്നും തന്നെയില്ല എന്നും ഉർവ്വശി വ്യക്തമാക്കി. സ്വഭാവം വച്ചാണെങ്കിൽ പലരുടെയും കൂടെ അഭിനയിക്കാതെ ചിലരുടെ കൂടെ മാത്രമായി അഭിനയിക്കേണ്ടി വരും. അങ്ങനെയൊന്നും ചിന്തിക്കേണ്ട കാര്യമില്ലെന്നും ഉർവ്വശി പറഞ്ഞു.

കോൺഫിഡൻസിന്റെ കാര്യത്തിൽ താൻ എന്നും ആരാധിക്കുന്ന നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന് പണ്ടും സൂപ്പർസ്റ്റാറുകളെക്കാൾ കോൺഫിഡൻസാണെന്നും ഉർവ്വശി പറഞ്ഞു. 'എന്റെ ഉള്ളിൽ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ട്. എന്നാണ് ശ്രീനിവാസൻ പറഞ്ഞിട്ടുള്ളത്. ആ കോൺഫിഡൻസിന്റെ വലിയ ആരാധികയാണ് ഞാൻ', ഉർവ്വശി വ്യകത്മാക്കി. അടുത്തിടെ മൂവി മാൻ ബ്രോഡ്‌കാസ്റ്റിംഗിന് നൽകിയ മറ്റൊരു അഭിമുഖത്തിലും ശ്രീനിവാസനെ കുറിച്ച് ഉർവ്വശി വാചാലയാവുകയുണ്ടായി.

urvashi sreenivasan

ഒരു നായക നടന് ചില ഗുണങ്ങൾ വേണമെന്നൊക്കെ ആളുകൾ വിചാരിച്ചിരുന്ന സമയത്ത് അതിനെയൊക്കെ മറികടന്ന് വളരെ ആത്മവിശ്വാസത്തോടെ വന്നൊരു നടനാണ് ശ്രീനിയേട്ടൻ. അദ്ദേഹത്തിന്റെയുള്ളിൽ ഒരു മികച്ച നടനുണ്ട്, ഒരു തിരക്കഥാകൃത്തുമുണ്ട്. ഏതൊരു വലിയ നടിയുടെ കൂടെ അഭിനയിച്ചാലും അദ്ദേഹത്തിനറിയാം പുള്ളിക്ക് ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടെന്ന്. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതാണ്. കഴിവുണ്ടെങ്കിൽ നമ്മളെ ജനങ്ങൾ അംഗികരിക്കും എന്ന ആത്മവിശ്വാസം. അത് എല്ലവർക്കും വേണം. ആണിനായാലും പെണ്ണിനായാലും, എന്നായിരുന്നു ഉർവ്വശി പറഞ്ഞത്.

അതേസമയം, ഉർവ്വശി കേന്ദ്ര കഥാപാത്രമാകുന്ന ജലധാര പമ്പ്‍സെറ്റ് സിൻസ് 1962 ഓഗസ്റ്റ് 11നാണ് തിയേറ്ററുകളിൽ എത്തുന്നത്. നടന്മാരായ ഇന്ദ്രൻസും ടി.ജി രവിയുമാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. നിഷ സാരംഗ്, സാഗർ, ജോണി ആന്റണി, സനുഷ, വിജയരാഘവൻ, സജിൻ ചെറുകയില്‍, കലാഭവൻ ഹനീഫ്, ശിവജി ഗുരുവായൂര്‍ സാഗര്‍, അഞ്‍ജലി സുനില്‍ കുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X