For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നും ഇന്നും ഇന്ദ്രൻസ് ചേട്ടൻ ഇങ്ങനെയാണ്, രൂപം കൊണ്ടോ ഭാവം കൊണ്ടോ സ്വഭാവം കൊണ്ടോ ഒരു മാറ്റവുമില്ല

  |

  ഉർവശി -ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962. ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു. ജൂലൈ 19-ാം തീയതി മുതൽ ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് ആരംഭിക്കും. പൂജക്ക് എത്തിയ ഉർവശിയോടും ഇന്ദ്രൻസ് ചേട്ടനോടും രണ്ട് പേരുടെ കോമ്പോയെക്കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ശ്രദ്ധേയമവുകയാണ്. ‌‌

  ഇന്ദ്രൻസ് ചേട്ടൻ വലിയ നടനായി മാറിയപ്പോൾ ഒരുമിച്ച് അഭിനയിക്കാനുള്ള അവസരത്തിൽ എന്ത് തോന്നുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉർവശി മറുപടി പറഞ്ഞത് ഇഹ്ങനെയാണ്, നിങ്ങൾക്കാണ് ചേട്ടന് വലിയ നടൻ, ഞാൻ കലാകാരിയെന്ന നിലയിൽ നോക്കുമ്പോൾ
  അദ്ദേഹം വലിയ നടനാണ്

  പക്ഷെ, ഞാൻ പണ്ട് ലോക്കേഷനിൽവെച്ച് ചേട്ടനെ കാണുമ്പോൾ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും എന്നാണ് താരം പറഞ്ഞത്. അന്നും ഇന്നും എന്നും ഇന്ദ്രൻസ് ചേട്ടൻ ഇങ്ങനെയാണ്. രൂപം കൊണ്ടോ ഭാവം കൊണ്ടോ സ്വഭാവം കൊണ്ടോ ഒരു മാറ്റവുമില്ലെന്ന് ഉർവശി പറഞ്ഞു.

  താൻ ചേട്ടനോട് വന്നപ്പോഴെ ചോദിക്കുവായിരുന്നു ഇതുപോലെയിരിക്കാൻ എന്തേലും ചെയ്യുന്നുണ്ടോ എന്ന്. താൻ ചേട്ടനെ ആദ്യത്തെ സിനിമയിൽ കാണുന്നത് എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും എന്ന് ഉർവശി പറഞ്ഞു. ഇതെല്ലാം പറയുമ്പോഴും ഒരു ചെറുപുഞ്ചിരിയോടെ തൊട്ടടുത്ത് നിൽക്കുന്നാണ്ടായിരുന്നു ഇന്ദ്രൻസ് ചേട്ടൻ. ഇന്ദ്രൻസ് ചേട്ടനോട് തങ്ങളെയൊക്കെ സിനിമയിലൂടെ ഞെട്ടിക്കുവാണല്ലോ പുതിയ സിനിമയുടെ വിശേഷം എന്താണെന്ന് ചോദിച്ചപ്പോഴും ഇതിലും ഞെട്ടിപ്പിക്കും എന്നാണ് മറുപടി നൽകിയത്. ഒരു ​ഗംഭീര സിനിമയാണെന്നാണ് ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞത്.

  Read Also: കട്ട കലിപ്പിൽ റോബിൻ, കടന്നൽ കൂടുപോലെ റോബിനെ പൊതിഞ്ഞ് നാട്ടുകാർ

  വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഇന്ദ്രൻസ്. മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ് എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി. പുതുമുഖ സംവിധായകൻ വിസി അഭിലാഷിന്റെ സംവിദാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.

  2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും താരം സ്വന്തമാക്കിയിരുന്നു.

  Read Also: നയന്‍താരയുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി; കാരണം വിഘ്നേഷ്

  ഇന്ദ്രൻസ്, ഉർവശി എന്നിവരുടെ കോമ്പോയിൽ വരുന്ന ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962. ആശിഷ് ചിന്നപ്പയാണ് സംവിധാനം. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഉർവ്വശിയും ഇന്ദ്രൻസും ഒരിമിച്ച് വരുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷ. ഇന്ദ്രൻസ്, ഉർവശി എന്നിവരെ കൂടാതെ സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

  Read Also: എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്! പുത്തൻ സെൽഫി ചിത്രങ്ങളുമായി അഭയ ഹിരൺമയി

  Recommended Video

  Indrans Exclusive Interview | മലയാള സിനിമ കളഞ്ഞിട്ട് വേറെ സിനിമ ചെയ്യില്ല | FilmiBeat Malayalam

  ഇന്ദ്രൻസിന്റെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കളിഗമിനാർ. ഏറെ ദുരൂഹതകളും ഫാന്റസിയും ഒക്കെയായി എത്തുന്ന ചിത്രമാണ്. ഗമിനാർ എന്ന ബംഗ്ളാവിൽ മൂന്നു ഗ്യാംങ്ങ് സ്റ്റേഴ്സിൻ്റെ കളികളാണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഏറെ ദുരൂഹതകളും സസ്പെൻസുമൊക്കെ കോർത്തിണക്കിയാണ് അവതരണം. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജഹാൻ മുഹമ്മദാണ്.

  Read more about: urvashi
  English summary
  Actress Urvashi says about Actor Indrans, there is no change in appearance and character then and now and always
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X