For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്! പുത്തൻ സെൽഫി ചിത്രങ്ങളുമായി അഭയ ഹിരൺമയി

  |

  വളരെ ചുരുങ്ങിയ സമയം കൊണ്ട് സം​ഗീത ആസ്വാദകരുടെ മനസ്സിൽ കയറിയ പറ്റിയ ​ഗായികയാണ് അഭയ ഹിരൺമയി. ഒരുപാട് സിനിമയിൽ പാടിയിട്ടില്ലെങ്കിലും പാടിയ ​ഗാനങ്ങളിൽ മിക്കതും ആരാധകർ ഏറ്റെടുത്തവയാണ്. ചെറുപ്പം മുതലെ സംഗീതത്തോടെ ഒരുപാട് ഇഷ്ടമുണ്ടായിരുന്ന ഒരാളായിരുന്നു അഭയ. സംഗീത സംവിധായകനായ ഗോപിസുന്ദറിന്റെ മ്യൂസിക്കിൽ പാടിയാണ് അഭയ കരിയർ ആരംഭിച്ചത്.

  ടു കൺട്രീസ് എന്ന ദിലീപ് ചിത്രത്തിലെ 'തന്നെ തന്നെ തിരയുന്നു' എന്ന ഗാനത്തിലെ 'കണിമലരെ മുല്ലേ' എന്ന പോർഷൻ പാടിയ ശേഷമാണ് അഭയ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത്. പിന്നീട് മലയാളികൾക്ക് ഇഷ്ടപ്പെട്ട ​ഗായികമാരിൽ ഒരാളായിരുന്നു അഭയ. കൂടുതലും ​ഗോപി സുന്ദറിന്റെ പാട്ടുകളാണ് അഭയ പാടിയിട്ടുള്ളത്.

  അടുത്തിടെ ​ഗോപി സുന്ദറും അഭയ ഹിരൺമയയും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. അഭയയും ​ഗോപീ സുന്ദറും നീണ്ട പത്ത് വർഷത്തിലേറെയായി ലിവിങ് ടു​ഗെതർ റിലേഷനിലായിരുന്നു. അടുത്തിടെയാണ് ഇവർ വേർപിരിഞ്ഞത്. ശേഷം ​ഗോപീ സുന്ദർ ​ഗായിക അമൃത സുരേഷിനെ വിവാഹം കഴിക്കുകയും ചെയ്തു. ഈ സംഭവത്തോടെ സമൂഹമാധ്യമങ്ങളിൽ മുഴുവൻ ഇവർക്കെതിരെ സദാചാരക്കാർ എത്തിയിരുന്നു. അഭയക്കെതിരെ വന്ന ഒരു ചോദ്യങ്ങൾക്കും താരം മറുപടി കൊടുത്തിരുന്നില്ല.

  Read Also: വെള്ളം കുടിക്കാതെയും മൂത്രം ഒഴിക്കാതെയും അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല, അമ്മയുടെ മരണത്തിന് ശേഷം ആത്മീയതയിൽ

  ​ഗോപീ സുന്ദറുമായുള്ള വേർപിരിയലിന് ശേഷം താരം സമൂഹ മാധ്യമങ്ങളിൽ എന്ത് പോസ്റ്റ് ചെയ്താലും വൈറലാകും. ഇപ്പോൾ അഭയ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളും അതിൽ കൊടുത്തിരിക്കുന്ന കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. നീല സാരിയിൽ സുന്ദരിയായിരിക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. "ഞാൻ കുറച്ച് സെൽഫി സ്റ്റോറികൾ ഇടട്ടെ! എന്നെ പറ്റി.. എന്നെക്കുറിച്ച്.. എന്നെ കുറിച്ച് എല്ലാം..", എന്ന കുറിപ്പോട് കൂടിയാണ് അഭയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  Read Also: റോബിൻ കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ അവൻ്റെ ചേച്ചിയാണെന്ന് എൽ പി

  ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടത്തിലും തളരാതെ അതിനെതിരെ പോരാടി തന്റെ പ്രൊഫഷണൽ ലൈഫുമായി മുന്നോട്ട് പോകുകയാണ് താരം . ​ഗോപീസുന്ദറുമായുള്ള പ്രശ്നത്തിൽ സമൂഹ മാധ്യമങ്ങളിൽ അഭയക്കെതിരെ വിമർശനങ്ങളും പ്രതികരണങ്ങളും സൈബർ അതിക്രമങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതിനൊന്നും തന്നെ താരം പ്രതികരിച്ചിരുന്നില്ല.

  അഭയക്കെതിരെ തിരിഞ്ഞതിനൊപ്പം തൻ്റെ ആൺ സുഹൃത്തുക്കളെക്കൂടി ചേർത്ത് പറഞ്ഞപ്പോൾ വിമരർശകരോട് അത് ആവർത്തിക്കരുതെന്ന് താരം പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണ്, അതിലേക്ക് തൻ്റെ സുഹൃത്തുക്കളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും അഭയ പറഞ്ഞിരുന്നു.

  പുരുഷ സുഹൃത്തുക്കളെ കാമുകന്‍മാരാണെന്ന് വിശേഷിപ്പിച്ച് അപവാദപ്രചാരണങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്നും അവര്‍ക്കും കുടുംബങ്ങളുണ്ടെന്നുമായിരുന്നു അഭയ വിമർശകരോട് പറഞ്ഞത്.

  Read Also : ബി​ഗ് ബോസ് താരം ആര്യയുടെ സഹോദരിയുടെ ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  ഒമര്‍ ലുലുവിന്റെ പുതിയ സിനിമയായ നല്ല സമയത്തില്‍ അഭയ ഹിരണ്‍മയി ഗാനം ആലപിച്ചിരുന്നു. ഒമറിന്റെ സിനിമയ്ക്കായി പാടാനായതില്‍ ഒത്തിരി സന്തോഷം. പല പ്രാവശ്യമായി നമ്മള്‍ കണ്ടിട്ടുണ്ട്. സിദ്ധാര്‍ത്ഥാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. പാട്ടുകേട്ടു, പാട്ടുപാടാനായി വന്നതാണ്. നല്ല സമയമെന്നാണ് സിനിമയുടെ പേര് എല്ലാവര്‍ക്കും നല്ല സമയമുണ്ടാവട്ടെ എന്നായിരുന്നു മാധ്യമങ്ങളോട് അഭയ പറഞ്ഞത്

  അഭയ ഹിരണ്‍മയിയുടെ പാട്ടുകളില്‍ ഏറെ പോപ്പുലറായത് ഖല്‍ബിലെ തേനൊഴുകണ കോഴിക്കോട് എന്ന ​ഗാനമാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചെന്ന് അടുത്തിടെയാണ് അഭയ ഹിരണ്‍മയി പങ്കുവെച്ചത്. ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്‌സ്, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് പറയുകയും ചെയ്തു അഭയ ഹിരണ്‍മയി. പുതിയ പാട്ടുകളും സ്റ്റേജ് പരിപാടികളുമൊക്കെയായി വളരെ സജീവമാണ് താരം.

  Read more about: abhaya
  English summary
  Singer Abhaya Hiranmayi new selfie pictures with Caption It has everything you need to know about me Goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X