വെള്ളം കുടിക്കാതെയും മൂത്രം ഒഴിക്കാതെയും അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല, അമ്മയുടെ മരണത്തിന് ശേഷം ആത്മീയതയിൽ

മലയാള സിനിമാ സീരിയൽ രം​ഗത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കഥാപത്രമാണ് കവി രാജ്. താരത്തിനെക്കുറിച്ച് പറയുമ്പോൾ ആരാധകർക്ക് ആദ്യം ഓർമ്മ വരുന്നത് കല്യാണരാമൻ എന്ന സിനിമയിലെ കഥാപാത്രത്തെ ആയിരിക്കും. അധിക നാളൊന്നും അഭിനയ രം​ഗത്തൊന്നും ഇല്ലാരുന്നെങ്കിലും ചെയ്ത കഥാപാത്രങ്ങളൊക്കെ പ്രക്ഷക പിന്തുണ നേടുകയും ചെയ്തിരുന്നു. പെട്ടനാനയിരുന്നു താരത്തിനെ സ്ക്രീനിൽ നിന്ന് പ്രേക്ഷകർ കാണാതായത്.

എന്നാൽ ഇടക്കാലത്ത് സ്റ്റൈലൻ വേഷങ്ങൾ ചെയ്തിരുന്ന കവിരാജിനെ കാഷായ വസ്ത്രം ധരിച്ച് കണ്ടിരുന്നു. ഇത് പ്രേക്ഷകരിൽ ഏറെ അമ്പരപ്പുണ്ടാക്കിയ സംഭവമായിരുന്നു. എന്നാല്‍ താന്‍ ഒരു സ്വാമി അല്ല എന്നും കവിരാജ് പറയുന്നു. എലിസ എന്ന വ്‌ളോഗര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കവിരാജ് തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും ഇന്റസ്ട്രിയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും പങ്കുവച്ചത്.

കാഷായ വസ്ത്രം ഒരു നിയോ​ഗമാണ്

കുടുംബസ്ഥനാണ് ഞാന്‍, എന്റെ വേഷവിധാനം മാറിയതില്‍ കാരണമുണ്ട്. പക്ഷെ അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. ആര്‍ഭാട ജീവിതം ഒഴിവാക്കിയെന്നേയുള്ളൂ.. എന്റെ വേഷവിധാനവും ജീവിതത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളും മാറി. ഇതൊക്കെ ഒരു നിയോഗമാണ്, എന്ന് കരുതി ഞാന്‍ എന്റെ തൊഴില്‍ ഉപേക്ഷിച്ചിട്ടില്ലെന്നും താരം അഭിമുഖത്തിലൂടെ പറഞ്ഞു. ചില ചാനലുകളിലൊക്കെ താൻ സന്യാസം തിരഞ്ഞെടുത്തു എന്ന വാർത്തകൾ താൻ കണ്ടിരുന്നു എന്നും താരം പറഞ്ഞു.

Read Also: 'അമ്മായിയമ്മയും മരുമോനും കണ്ടുമുട്ടിയപ്പോൾ'; ആതിര മാധവിനേയും കു‍ഞ്ഞിനേയും സന്ദർശിച്ച് അമൃത!

അമ്മയുടെ മരണ ശേഷം എല്ലാം മാറി മറിഞ്ഞു

അമ്മയുടെ മരണ തന്നെ വല്ലാതെ വേദനപ്പെടുത്തിയ ഒന്നായിരുന്നു. ഞാന്‍ കുറച്ച് കൂടെ ഉള്‍വലിഞ്ഞു. ആരോടും അധികം മിണ്ടാതെയായി. ഞങ്ങളുടെ ആചാര പ്രകാരമാണ് അമമയുടെ മരണാനന്തര ചടങ്ങുകൾ നടത്തേണ്ടത്. ചടങ്ങുകൾ കഴിയുന്നത് വരെ ഞാന്‍ കാഷായ വേഷമാണ് ധരിച്ചിരുന്നത്. അപ്പോഴേക്കും എനിക്ക് താടിയും മുടിയും എല്ലാം വളര്‍ന്നിരുന്നു. ആ രൂപത്തില്‍ എന്നെ കണ്ടപ്പോഴാണ് ചില യൂട്യൂബ് ചാനലുകളില്‍ ഞാന്‍ സന്യാസിയായി എന്ന വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ചടങ്ങുകള്‍ക്ക് ശേഷം ഞാന്‍ എന്റെ പഴയ രൂപത്തിലേക്ക് മാറയെന്നും താരം പറഞ്ഞു.പക്ഷെ താൻ ജീവിതത്തില്‍ ജീന്‍സും പാന്റ്സും ധരിക്കാറില്ല. മുണ്ടും ഷര്‍ട്ടും തന്നെയാണ് തന്റെ വേഷമെന്നും വ്യക്തമാക്കി.

ചെറുപ്പം മുതലെ ഭക്തനാണ്

മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തിന് അടുത്താണ് കവിരാജിൻ്റെ ഇപ്പോഴത്തെ താമസം. ദക്ഷിണമൂര്‍ത്തി സ്വാമിയയുടെ അമ്മയുടെ തറവാട് ആണ്. ഇപ്പോള്‍ ഈ വീട് മുല്ലയ്ക്കല്‍ ഭഗവതി തനിയ്ക്ക് നല്‍കിയതാണ് എന്നാണ് കവിരാജ് പറയുന്നത്. പത്ത് വര്‍ഷത്തിലേറെയായി ഇവിടെ താമസം ആയിട്ട്. ചെറുപ്പം മുതലേ ആത്മീയത ഉണ്ടായിരുന്നില്ല എങ്കിലും ഭക്തനായിരുന്നു.

തമിഴിൽ നിന്ന് പണി കിട്ടി

ഒരു തമിഴ് സീരിയലില്‍ അഭിനയിച്ചതിന് ഇപ്പോഴും അഞ്ച് ലക്ഷം രൂപ തരാനുണ്ട്. രാവിലെ മുതല്‍ സാരിയൊക്കെ ഉടുത്ത് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അഭിനയിച്ചിട്ടും എനിക്ക് അവർ കാശ് തന്നില്ല. മറക്കാൻ കഴിയുന്നത് കൊണ്ടാണ് നമ്മളെല്ലാം സുഖമായി കഴിയുന്നതെന്നും താരം പറഞ്ഞു. ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും അതിൻ്റെ നൂറ് ശതമാനം നല്‍കണം എന്നത് എനിക്ക് നിര്‍ബന്ധമാണ്. ആ സ്ത്രീ രൂപത്തിന് ശരിയ്ക്കുള്ള ഷേപ്പ് കിട്ടാന്‍ പലതും വച്ചു കെട്ടിയാണ് അഭിനയിക്കുന്നത്.

നാല് മണിക്കൂര്‍ നീണ്ട മേക്കപ്പ് ഉണ്ടാവും. ഞാന്‍ ഡയബെറ്റിക്ക് ആയത് കാരണം ഇടയ്ക്കിടെ വെള്ളം കുടിക്കണം. ആദ്യത്തെ ദിവസം വെള്ളം കുടിച്ച് മൂത്രമൊഴിക്കാന്‍ കഴിയാതെ സാരിയില്‍ തന്നെ ഒഴിച്ച് പോയിട്ടുണ്ട്. അവസാനം ഞാന്‍ വെള്ളം കുടി നിര്‍ത്തി, മൂത്രം ഒഴിക്കാതെ നിന്നു.
മേക്കപ്പ് ചെയ്യുന്നത് മാത്രമല്ല അഴിക്കുന്നതും പ്രയാസമുള്ള കാര്യമാണ്.

ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട് ആ വേഷം ചെയ്തിട്ടും അതിന്റെ പ്രതിഫലം കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് വേദനയുള്ള കാര്യമാണ്. എൻ്റെ കാഷ് കൊണ്ട് അവർ രക്ഷപ്പെട്ടോട്ടെ എന്നും താരം പറഞ്ഞു.

Read Also: റോബിനെ തന്നെ നോക്കിയിരുന്ന പെണ്‍കുട്ടി; വൈറല്‍ ചിത്രത്തിലെ സുന്ദരി ആള് ചില്ലറക്കാരിയല്ല!

More from Filmibeat

Read more about: serial actor kavi raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X