For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനെ തന്നെ നോക്കിയിരുന്ന പെണ്‍കുട്ടി; വൈറല്‍ ചിത്രത്തിലെ സുന്ദരി ആള് ചില്ലറക്കാരിയല്ല!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് കുറച്ച് ദിവസങ്ങളായി. എന്നാല്‍ ബിഗ് ബോസ് തീര്‍ത്ത ഓളം ഇതുവരേയും കെട്ടടങ്ങിയിട്ടില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനും താരമായി മാറാനും പലര്‍ക്കും സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മുമ്പിലുള്ളയാളാണ് ഡോക്ടര്‍ റോബിന്‍ എന്ന ഡോക്ടര്‍ മച്ചാന്‍. ബിഗ് ബോസിന്റെ തുടക്കത്തില്‍ പലര്‍ക്കും അറിയാതിരുന്ന റോബിന്‍ ഇന്ന് കേരളം മുഴുവന്‍ ആരാധകരുള്ള താരമാണ്.

  Also Read: വിവാഹിതയെന്ന് മറച്ചുവച്ചു, പാന്‍സെക്ഷ്വല്‍ എന്ന് തുറന്നുപറച്ചില്‍; വെളിപ്പെടുത്തി നടി മോണിക ദോഗ്ര

  സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് പുറത്താക്കപ്പെട്ട താരമാണ് റോബിന്‍. എന്നാല്‍ ഇതൊന്നും റോബിനുള്ള ജനപിന്തുണ കുറയ്ക്കുന്നില്ല. താരത്തെ കാണാനായി നിരവധി പേരായിരുന്നു വിമാനത്താവളത്തില്‍ എത്തിയത്. പിന്നീട് റോബിന്‍ പങ്കെടുത്ത പരിപാടികളിലെല്ലാം വലിയ ജനസാന്നിധ്യമുണ്ടായിരുന്നു. ഉദ്ഘാടനങ്ങളുടേയും അഭിമുഖങ്ങളുടേയും ഷോകളുടേയുമൊക്കെ തിരക്കിലാണ് റോബിന്‍ ഇപ്പോള്‍.

  റോബിന്റെ അഭിമുഖങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇക്കൂട്ടത്തില്‍ ശ്രദ്ധ നേടിയത് ഒരു സുന്ദരി കൂടിയാണ്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റവും അധികം തിരയുന്നത് ആരതി എന്ന് പേരുള്ള ആ കുട്ടി ആരാണെന്നാണ്. റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന് താരമായി മാറിയ ആ പെണ്‍കുട്ടി ചില്ലറക്കാരിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  അഭിമുഖത്തിന് ശേഷം റോബിന്‍ അവതാരകയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ആ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. ഇതോടെയാണ് ആരാണ് ഈ സുന്ദരി എന്ന അന്വേഷണം സോഷ്യല്‍ മീഡിയ ആരംഭിച്ചത്. റോബിനൊപ്പം ചിത്രത്തിലുള്ളത് അവതാരകയായ ആരതിയാണ്. പക്ഷെ ചില്ലറക്കാരിയല്ല ആരതി.

  കോയമ്പത്തൂരില്‍ നിന്നും ബി എസ് സി ഫാഷന്‍ ടെക്നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. ഇതിന് പുറമെ സംരംഭക കൂടിയാണ് ആരതി. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്നുണ്ട് ആരതി, ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ആരതി. അങ്ങനെ, ഡിസൈനര്‍, അവതാരക, സംരംഭക, മോഡല്‍, നടി എന്നിങ്ങനെ പലമേഖലകളില്‍ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് ആരതി.

  അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. തുടക്കം മുതലേ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയായിരുന്നു. എന്നാല്‍ താന്‍ ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 പൂര്‍ണമായും കണ്ടിട്ടില്ലെന്നാണ് ആരതി പറയുന്നത്. പക്ഷെ റോബിന്‍ വന്ന ഭാഗങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട് എന്നും ആരതി പറയുന്നുണ്ടായിരുന്നു.

  അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കുമ്പോള്‍ വിന്നറായി മാറിയത് ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷ വിന്നറായി മാറിയത്. ലക്ഷ്മി പ്രിയയും ധന്യ മേരി വര്‍ഗീസുമായിരുന്നു ടോപ് ഫൈവിലെത്തിയ മറ്റ് താരങ്ങള്‍. ഇതുവരെ അരങ്ങേറിയതില്‍ ഏറ്റവും നാടകയീവും സംഭവബബഹുലവുമായ സീസണായിരുന്നു പിന്നിട്ടത്.

  English summary
  Bigg Boss Malayalam Season 4: This Is The Girl With Robin In Viral Photo, Social Media Is Looking Out For
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X