തുളസീദാസ് രാത്രി മുറിയിലേക്ക് വിളിപ്പിച്ചു, പറഞ്ഞപ്പോള്‍ നായകന്മാര്‍ കളിയാക്കി ചിരിച്ചു; വെളിപ്പെടുത്തി ഉഷ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നടിമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ ആടിയുലയുകയാണ് മലയാള സിനിമ. മുന്‍നിര നടന്മാര്‍ക്കും മുതിര്‍ന്ന സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം എതിരെ ആരോപണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ പതിനെട്ട് പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ലൈംഗിക അതിക്രമ പരാതികളുടെ പശ്ചാത്തലത്തില്‍ അമ്മയില്‍ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം ഭരണസമിതിയിലെ ഒട്ടുമിക്ക അംഗങ്ങളും രാജിവെച്ചിരിക്കുകയാണ്.ഇതോടെ ഭരണ സമിതി പിരിച്ചു വിടേണ്ടി വന്നു. തങ്ങള്‍ നേരിട്ട പ്രതിസസന്ധികളെക്കുറിച്ചുള്ള മുതിര്‍ന്ന നടിമാരുടേയടക്കം വെളിപ്പെടുത്തല്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ തുളസീദാസിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ഉഷ ഹസീന.

Usha

നേരത്തെ നടിമാരായ ഗീത വിജയന്‍, ശ്രീദേവിക എന്നിവര്‍ തുളസീദാസിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉഷ ഹസീനയുടെ ആരോണം. മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ മോശം അനുഭവമാണ് ഉഷ ഹസീന പങ്കുവെക്കുന്നത്. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

'മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരുദിവസം രാത്രി 11ന് എന്നോട് മുറിയിലേക്കു ചെല്ലാന്‍ പറഞ്ഞു. കഥാപാത്രത്തെക്കുറിച്ചു സംസാരിക്കാനാണെന്നു പറഞ്ഞു. നാളെ സംസാരിക്കാമെന്നു പറഞ്ഞു ഞാന്‍ പോയില്ല. ഇക്കാര്യം ചിത്രത്തിലെ നായകനടന്മാരായ മുകേഷിനോടും അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ച ആളോടും പറഞ്ഞപ്പോള്‍ എന്നെ കളിയാക്കി. പിന്നീട് ആ ചിത്രത്തില്‍ എന്റെ വേഷത്തിന്റെ പ്രാധാന്യം കുറച്ചു'' എന്നാണ് ഉഷ ഹസീനയുടെ വെളിപ്പെടുത്തല്‍.

പിന്നീട് തുളസീദാസിന്റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുറിയുടെ എതിര്‍വശത്തുമുള്ള മുറിയാണ് തന്നതെന്നും ഉഷ ഹസീന പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവം അറിയുന്നതുകൊണ്ട് വേറെ മുറി വേണമെന്നു താന്‍ വാശിപിടിച്ചുവെങ്കിലും അവര്‍ മുറി തന്നില്ലെന്നാണ് ഉഷ പറയുന്നത്. ഇതോടെ താന്‍ ആ സിനിമയില്‍ അഭിനയിക്കാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും താരം പറയുന്നു. മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകയ്ക്ക് തുളസീദാസില്‍ നിന്നും മോശം അനുഭവമുണ്ടാകുന്നത് താന്‍ നേരിട്ട് കണ്ടിരുന്നുവെന്നും ഉഷ ഹസീന പറയുന്നുണ്ട്.

Usha

രാത്രി അവരുടെ വാതിലില്‍ ആരോ മുട്ടി. 10 മിനിറ്റിനു ശേഷം വീണ്ടും മുട്ടി. ഇതോടെ അവര്‍ പേടിച്ച് റിസപ്ഷനില്‍ വിളിച്ചുപറഞ്ഞുവെന്നാണ് ഉഷ പറയുന്നത്. തുടര്‍ന്ന് സെക്യൂരിറ്റി വന്നുനോക്കി. അന്നേരം സംവിധായകന്‍ വാതില്‍ പകുതി തുറന്നുനോക്കുന്നതു കണ്ടുവെന്നാണ് താരം ഓര്‍ക്കുന്നത്. പിന്നാലെ ശബ്ദം കേട്ടെത്തിയവരൊക്കെ അദ്ദേഹത്തെ മുറിയുടെ പുറത്തേക്കു വിളിച്ചു കാര്യം പറഞ്ഞുവെന്നും ഉഷ ഹസീന പറയുന്നു. അടുത്തദിവസം സെറ്റില്‍ ഞാനും സഹപ്രവര്‍ത്തകയും ചെന്നപ്പോള്‍ സംവിധായകന്‍ അവരെ വിളിപ്പിച്ചു. സെക്യൂരിറ്റി ഉണ്ടെങ്കില്‍ മാത്രമേ ഹോട്ടലില്‍ താമസിക്കുകയുള്ളോ എന്നു പരിഹാസത്തോടെ ചോദിച്ചുവെന്നും ഉഷ ഹസീന പറയുന്നുണ്ട്.

അതേസമയം, വാതിലില്‍ ആരോ തട്ടിയ കാര്യം അവര്‍ പറഞ്ഞപ്പോള്‍ ഞാനാണു തട്ടിയതെന്ന് അയാള്‍ പറഞ്ഞുവെന്നും ഉഷ ഹസീന വെളിപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് ആ പടം തീരുന്നതുവരെ ഈ ആ നടിയോട് മോശമായിട്ടാണ് സംവിധായകന്‍ പെരുമാറിയതെന്നാണ് ഉഷ ഹസീന പറയുന്നത്. നേരത്തെ, നടി ഗീത വിജയനും തുളസീദാസിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമയിലെ നായിക സമാന സംഭവത്തില്‍ തുളസീദാസിനെതിരെ അമ്മയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ലെന്നതും കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

More from Filmibeat

Read more about: thulasidas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X