'ഒരു നടനെ വിളിക്കൂ, നിനക്ക് അവസരം ലഭിക്കും'; നടി ഉഷയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ പുറത്ത് വരുന്നുണ്ട്. നിലവിൽ അമ്മ സംഘടന പിരിച്ചു വിട്ടു. അതിനു മുന്നോടിയായിട്ടാണ് വിവിധ നടികൾ ആരോപണങ്ങളുമായി മുന്നോട്ട് വന്നത്. ഇതിനിടയിൽ നടി ഉഷ അവർ നേരിട്ട പ്രശ്നങ്ങളും സിനിമയിലെ പ്രതിസന്ധികളെ കുറിച്ചും നേരത്തെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

പൊതുവേ പല സ്ത്രീകളും ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ മടിക്കും. എന്നാൽ റിപ്പോർട്ട് വന്നതോടെ എല്ലാവർക്കും മനസു തുറക്കാൻ അവസരം ലഭിച്ചു. എന്നിട്ടും ഭയപ്പെട്ടിട്ടാണ് പലരും നിൽക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രമുഖ നടൻമാരുടെ ഫാൻസ് മോശം രീതികളിൽ കമന്റുകൾ ഇടുന്നുണ്ടെന്ന് നടി ഉഷ പറയുന്നുണ്ട്. മറ്റു ചില കാര്യങ്ങൾ കൂടെ നടി ഉഷ കൗമുദി മൂവീസിലൂടെ തുറന്ന് പറയുന്നു.

Actress Usha

എനിക്ക് കാര്യങ്ങൾ തുറന്ന് പറയാൻ യാതൊരു മടിയുമില്ല. അതിനാൽ തന്നെ ഇത്തരം വിഷയങ്ങൾ തുറന്നു പറയാൻ മറ്റുള്ളവരുടെ സഹായം ആവശ്യമില്ല. എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയ കാര്യങ്ങൾ ഞാൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ആ വീഡിയോക്ക് താഴെ ഫാൻസ് അസോസിയേഷന്റെ ആളുകൾ വന്ന് വളരെ മോശം കമന്റുകൾ ചെയ്തിരുന്നു. എന്നാൽ ഭർത്താവും സഹോദരൻമാരും പറഞ്ഞത് ഇതൊന്നും കണ്ടിട്ട് പേടിക്കണ്ട എന്ന്.

ഈ തവണ അമ്മയുടെ ജനറൽ ബോഡി മീറ്റിം​ഗിനു പോയപ്പോൾ നിരവധി താരങ്ങൾ ആ തുറന്നു പറച്ചിൽ നടത്തിയതിന് എന്നെ അഭിനന്ദിച്ചിട്ടുണ്ട്. അതിനാൽ പേടിയൊന്നും ഇല്ല. ഞാൻ പണ്ടും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് നേരത്തെ എന്നെ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്. പവർ ​ഗ്രൂപ്പാണോ എന്നൊന്നും അറിയില്ല. പക്ഷേ ഒരു കൂട്ടം ആളുകളാണ് അതിനു പിന്നിൽ. അവരാണ് തീരുമാനിക്കുന്നത് ഇവിടെ ആരൊക്കെ വാഴണമെന്നും ആരൊക്കെ വീഴണമെന്നും.

പണ്ട് കൂടുതലും തിരുവനന്തപുരം ബേസ് ചെയ്തിട്ടായിരുന്നു സിനിമ ഉണ്ടായിരുന്നത്. ആ സമയത്ത് ചെറിയ വർ​ഗീയത ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ കഴിവുള്ളവർക്ക് അവസരം നിഷേധിച്ചിരുന്നില്ല. പക്ഷേ സിനിമ എറണാകുളത്തേക്ക് വന്നതിനു ശേഷമാണ് ഇത്തരം ​ഗ്രൂപ്പുകൾ ഉണ്ടാവുകയും അതിനു ശക്തി ഉണ്ടാവുകയും ചെയ്തിട്ടുള്ളതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉഷ പറയുന്നു.

Actress Usha

പവർ ​ഗ്രൂപ്പ് എന്ന് പറയുന്നത് ഒരു മിഥ്യാധാരണ അല്ലെന്നാണ് നടി ഉഷ വ്യക്തമാക്കുന്നത്. അതായത് അവരോട് തന്നെ നേരിട്ട് പലരും ഈ കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഉഷ പറയുന്നു. എനിക്ക് സിനിമകൾ കുറഞ്ഞ ഒരു സാഹചര്യം വന്നിരുന്നു. എന്നിട്ടും ഒരു സിനിമയുടെ ചർച്ചകൾ വന്നപ്പോൾ എന്റെ സുഹൃത്തായ ഒരു നടൻ പറഞ്ഞത് ഒരു നടനെ ഒന്ന് വിളിക്കൂ എന്നാണ്. ആ നടനെ വിളിച്ചാൽ നിനക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നാണ് ആ സുഹൃത്ത് പറഞ്ഞത്.

പക്ഷേ എനിക്ക് അത്തരം ശീലങ്ങൾ ഇല്ലാത്തതിനാൽ ഞാൻ ആ മാർ​ഗം സ്വീകരിച്ചില്ല. ഉഷ പറയുന്നു. സുഹൃത്തുക്കളുടെ സിനിമകളിൽ ആണെങ്കിൽ ആ സ്വാതന്ത്രത്തിന്റെ പേരിൽ അവസരമുണ്ടോ എന്ന് ചോദിക്കും. ഇത് ആ പ്രമുഖ നടനെ വിളിച്ച് അപേക്ഷിച്ചിട്ട് കിട്ടുന്ന വേഷം ചെയ്യാൻ സാധ്യമായിരുന്നില്ല. ഉഷ കൂട്ടിച്ചേർത്തു.

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X