അമ്മ സംഘടനയെ കുറ്റം പറയില്ല; പവർ ​ഗ്രൂപ്പിന്റെ സ്വാർത്ഥ താത്പര്യങ്ങളാണ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത്

സിനിമയിൽ നിന്ന് അവസരങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ച് നടി ഉഷ പലപ്പോഴായിട്ട് ശബ്ദമുയർത്തിയിട്ട് ഉണ്ട്. അമ്മയിൽ പ്രവർത്തിക്കുന്ന പലരും ചേർന്നാണ് തന്നെ ഒതുക്കിയതെന്നും താരം വ്യക്തമാക്കിയിരുന്നു. സ്വാർത്ഥ താത്പര്യത്തിനു വേണ്ടി ചെയ്യുന്ന ഈ മാറ്റങ്ങളും ഒതുക്കലും ഇനിയും അധികം മുന്നോട്ട് പോവില്ലെന്നതിന്റെ സൂചന ആയിരിക്കാം ഇന്ന് അമ്മ സംഘടനയിൽ ഉണ്ടായ അഴിച്ചു പണിക്കു പിന്നിൽ. പവർ ​ഗ്രൂപ്പ് എന്ന് വിളിക്കുന്ന ​ഗ്രൂപ്പിനെ കുറിച്ച് നടി ഉഷ കൗമുദി മൂവീസിലൂടെ വിശദീകരിക്കുന്നു.

ഈ പറയുന്ന ​ഗ്രൂപ്പ് ഒന്നും ആവശ്യമില്ല. കഴിവുള്ളവർക്ക് അവസരം ലഭിക്കട്ടെ. ഈ ആളുകളുടെ സ്വാർത്ഥ താത്പര്യത്തിനു വേണ്ടി മറ്റുള്ളവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്തിനാണ്?. സ്ത്രീകളെ മാത്രമല്ല, പുരുഷൻമാരെയും ഒതുക്കുന്നുണ്ട്. അങ്ങനെ ചെയ്തത് കൊണ്ട് ഈ ആൾക്കാർക്ക് എന്ത് ​ഗുണമാണുള്ളത്. പല ജീവിത സാഹചര്യങ്ങളിൽ നിന്നും ജീവിത മാർ​ഗത്തിനു വേണ്ടി വന്നിട്ടുള്ള ആളുകളാണ് സിനിമയിൽ ഉള്ളത്. അവരെ ആശ്രയിച്ചു ജീവിക്കുന്ന എത്ര ജീവിതങ്ങളുണ്ടാവും.

Actress Usha

സിനിമയിൽ നിന്ന് ഇത്തരം അവസരങ്ങൾ നിഷേധിക്കുന്നതിലൂടെ എത്ര ആളുകളുടെ ശാപ വാക്കുകളാണ് ഈ പവർ ​ഗ്രൂപ്പെന്ന് വിളിക്കുന്നവർക്ക് നേരെ എത്തുന്നത്. പവർ ​ഗ്രൂപ്പ് ഉണ്ടെന്ന് പലർക്കും ഇതോടെ വ്യക്തമായി. എന്നാൽ ആരൊക്കെയാണ് അവരെന്ന് ഇനിയും പുറത്തു വന്നിട്ടില്ല. കാരണം ആരോപണം ഉന്നയിക്കുന്ന പലർക്കും ഈ ​ഗ്രൂപ്പിനെ കുറിച്ച് അറിയാമായിരിക്കും. പക്ഷേ ആ പേരുകൾ പുറത്ത് വിടാൻ ഭയപ്പെടുന്നു. പേടി കൂടാതെ പേര് വെളിപ്പെടുത്താൻ ഇപ്പോഴും ആരും തയ്യാറല്ല.

ഇപ്പോൾ പുറത്ത് വന്ന പേരുകളിൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ വരെയുണ്ട്. എന്റെ അവസരം നഷ്ടപ്പെടുത്തി എന്ന് പറയുന്ന ആ വ്യക്തി മറ്റുള്ളവരെയെല്ലാം ഒരുപാട് സഹായിക്കുന്നുണ്ട്. മറ്റുള്ളവർക്ക് അവസരങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഞാൻ ഉൾപ്പെടുന്ന അവസരം നിഷേധിക്കപ്പെട്ടവർ എന്താണ് തെറ്റ് ചെയ്തത്? ഇപ്പോൾ അവസരങ്ങൾ നിഷേധിക്കപ്പെട്ട കുട്ടികൾ കേസ് കൊടുക്കാൻ തയ്യാറാവണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്. മോഴി കൊടുക്കാത്തവരും ഇപ്പോൾ പറയുന്നുണ്ട്.

നടി ഉഷക്ക് നിരവധി അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. മലയാള സിനിമയിൽ ഒരു കാലത്ത് നിരവധി സിനിമകളിൽ സഹോദരി വേഷങ്ങളിൽ തിളങ്ങിയ ഉഷക്ക് പതിയേ വേഷങ്ങൾ കുറഞ്ഞു തുടങ്ങി. പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമാവുന്ന പോലെയായിരുന്നു. ഇടവേളകളിൽ മാത്രമായി അഭിനയിക്കുന്ന പ്രതീതിയായിരുന്നു ഉഷയുടെ കാര്യത്തിൽ സംഭവിച്ചത്. ഇതിനെല്ലാം ഒരു ​ഗ്രൂപ്പ് പ്രവർത്തിക്കുണ്ട്. എന്നാൽ അമ്മ സംഘടനയെ കുറിച്ച് ഉഷക്ക് മോശം അഭിപ്രായങ്ങൾ ഒന്നുമില്ല.

Actress Usha

അമ്മ സംഘടനയെ കുറിച്ച് എനിക്ക് ഒരു മോശം അഭിപ്രായവുമില്ല. ഒരുപാട് നന്മകൾ സംഘടന ചെയ്യുന്നുണ്ട്. പ്രായമുള്ളവർക്കും വരുമാനമില്ലാത്തവർക്കും കൈനീട്ടം കൊടുക്കുന്നുണ്ട്. എന്നാൽ അതിനെ കുറിച്ച് എഴുതപ്പെട്ട ബൈലോ ഒരു വലിയ തെറ്റാണ്. അതായത് കൈനീട്ടം കൊടുക്കുന്നവർക്ക് വോട്ട് ചെയ്യാനുള്ള അവകാശമേ ഉള്ളൂ, മത്സരിക്കാൻ സാധിക്കില്ല എന്നാണ് എഴുതിയിരിക്കുന്നത്. അഥവാ എലക്ഷനു നിൽക്കണമെങ്കിൽ കൈനീട്ടം വാങ്ങാൻ പാടില്ല എന്നും എഴുതിയിട്ടുണ്ട്.

സിനിമയുടെ പുറംമോടി മാത്രമേയുള്ളൂ. ഈ കൈനീട്ടം കിട്ടിയാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്നു ചിന്തിക്കുന്ന ആളുകളുണ്ട്. ഞാനുൾപ്പെടെ ഒരുപാട് ആളുകൾ ഇതിൽ ഉൾപ്പെടും. ഉഷ പറയുന്നു. സംഘടനാ തലത്തിൽ ഒരു അഴിച്ചു പണി ഉണ്ടാവുന്നതിനൊപ്പം മികച്ച ക്വാളിറ്റിയുള്ള ആളുകൾ മുന്നോട്ട് വരണമെന്നാണ് താരം വ്യക്തമാക്കുന്നത്.

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X