കല്യാണ കുറിയുമായി മോദിയെ കാണാനെത്തി വരലക്ഷ്മി; സന്തോഷ നിമിഷം പങ്കുവെച്ച് താരവും കുടുംബവും

അഭിനയത്തിലെ തന്റേതായ ശൈലിയിലൂടെ കൈയടി നേടിയ താരമാണ് വരലക്ഷ്മി ശരത്കുമാർ. താര ജാഡകളില്ലാത്ത എന്നാൽ വലിയൊരു താര കുടുംബത്തിൽ ജനിച്ചയാളാണ് വരലക്ഷ്മി എന്ന വരു. വെറും നായിക കഥാപാത്രങ്ങൾ ചെയ്യാതെ തന്റെ കാലിബറിന് പറ്റിയ ശക്തമായ വില്ലൻ കഥാപാത്രങ്ങളും വരലക്ഷ്മിയുടെ കയ്യിൽ ഭ​ദ്രം. ഇപ്പോൾ വിവാഹത്തിന്റെ മുന്നൊരുക്ക തിരക്കിലാണ് താരം.

പ്രമുഖ താരങ്ങളെയെല്ലാം വരലക്ഷ്മി നേരിട്ട് പോയാണ് വിവാഹം ക്ഷണിക്കുന്നത്. അത്തരത്തിൽ ഇന്ന് ഇൻസ്റ്റ​ഗ്രാമിലിട്ട റീൽ സീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. നമ്മുടെ പ്രധാന മന്ത്രി നരേന്ദ്രമോദിയെ വരലക്ഷ്മിയും കുടുംബവും നേരിട്ട് വിവാഹം ക്ഷണിക്കാൻ എത്തി. നരേന്ദ്രമോദിക്കൊപ്പം നിർമല സീതാരാമനേയും എൽ മുരുകനേയും വിവാഹം ക്ഷണിച്ചിട്ടാണ് മടങ്ങിയത്. എല്ലാവർക്കൊപ്പവും ഉള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ആ വീഡിയോ ക്രിയേറ്റ് ചെയ്തത്.

varalakshmi

വീഡിയോക്ക് കൊടുത്ത ക്യാപ്ഷനിൽ പിതാവ് ശരത്കുമാറിന് വരലക്ഷ്മി നന്ദി പറയുന്നുണ്ട്. അതായത് ഇത്രയും വലിയൊരു അവസരം ഒരുക്കി തന്നതിനും എല്ലാവരെയും കാണാനും ഇടപഴകാൻ സാധിച്ചതിനും നന്ദി പറയുന്നുണ്ട്. ഒപ്പം തിരക്കിനിടയിലും ഇവർക്കൊപ്പം സമയം ചിലവിട്ട പ്രധാനമന്ത്രിക്കും, നിർമല സീതാരാമനും എൽ മുരു​ഗനും നന്ദി പറയുന്നുണ്ട്.

വീഡിയോക്ക് നിരവധി പേർ തമിഴിലും ഇം​ഗ്ലീഷിലും കമന്റുകൾ ചെയ്തിട്ടുണ്ട്. പലരും ചോദിക്കുന്നത് നീ സംഘിയാണോ എന്നാണ്. ചിലർ വിവാഹ മം​ഗളാശംസകൾ നേരുന്നുമുണ്ട്. വേറെ ചിലർ വരലക്ഷ്മിയുടെ ലുക്ക് കണ്ട് അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ വരലക്ഷ്മി തൻ്റെ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ ധരിച്ച സാരികളെല്ലാം അതി മനോഹരം തന്നെയായിരുന്നു. ഓരോ ചിത്രം കാണുമ്പോഴും ഇതാണ് നല്ലതെന്ന് തോന്നി പോകും.

വിവാഹത്തോടനുബന്ധിച്ചുള്ള ക്ഷണം തുടങ്ങിയിട്ട് നാളുകളായി. എല്ലാവരേയും നേരിട്ട് ക്ഷണിക്കുകയും അതിന്റെ ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റ​ഗ്രാമിലൂടെ വരലക്ഷ്മി പോസ്റ്റ് ചെയ്യാറുമുണ്ട്. ഇനി തമിഴ് സിനിമാ ലോകം ഏറെ ഉറ്റു നോക്കുന്ന താര വിവാഹം കൂടിയാണ് വരലക്ഷിയുടെയും നിക്കോളായ് സച്ച്ദേവിന്റെയും. ഇരുവരുടേയും വിവാഹം തായ് ലാന്റിൽ വെച്ചാണ് നടക്കുന്നത്.

varalakshmi

2024 മാർച്ച് 2നായിരുന്നു വരലക്ഷ്മിയുടേയും നിക്കോളായ് സച്ച്ദേവിന്റെയും വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ഇരുവരേയും കാണാൻ മനോഹരമായിരുന്നു. നിക്കോളായ് മുംബൈയിൽ ജനിച്ചു വളർന്നയാളാണ്. ഇയാളുടെ രണ്ടാം വിവാഹമാണിത്. അതിന്റെ പേരിൽ ഒത്തിരി സൈബർ ആക്രമണം താരം നേരിടേണ്ടി വന്നിട്ടുണ്ട്.

വരു ശരത്കുമാർ എന്ന പേരിലൂടെയാണ് വരലക്ഷ്മി പോടാ പോടി എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്ത് എത്തിയത്. എന്നാൽ രസകരമായ കാര്യമെന്തെന്നാൽ ശങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന ചിത്രത്തിൽ ആദ്യം നായികയായി പരി​ഗണിച്ചത് വരലക്ഷ്മിയെ ആയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ വരലക്ഷ്മി ആ അവസരം ഉപേക്ഷിക്കുകയായിരുന്നു. പോടാ പോടി, താരൈ തപ്പട്ടൈ, സർക്കാർ, യശോദ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്ഥങ്ങളായ വേഷങ്ങളാണ് വരലക്ഷ്മി ചെയ്തത്.

വീഡിയോ കാണാം..

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X