കല്യാണം വിളിക്കാൻ വീഡിയോ കോൾ ചെയ്യേണ്ട അവസ്ഥയാണ് ; വരലക്ഷ്മി ശരത്കുമാർ

വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹവും അതുമായി ബന്ധപ്പെട്ട ​ഗോസിപ്പുകളുമാണ് ഇപ്പോൾ തെന്നിന്ത്യയിൽ ചർച്ചാ വിഷയം. രണ്ടാം വിവാഹക്കാരനായ പ്രതിശ്രുത വരനെ കുറിച്ചുള്ള മോശം കമന്റുകളും ഒപ്പം വരലക്ഷ്മിക്ക് എതിരെയുള്ള ചീത്തവിളിയുമാണ് പല പോസ്റ്റുകൾക്കും താഴെ വരുന്നത്. എന്നാൽ താരം ഇപ്പോഴും കല്യാണത്തിന്റെ തിരക്കിലാണ്. അതിനിടയിൽ സുഹൃത്ത് തൃഷ കൃഷ്ണനുമായുള്ള വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് താരം ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറി ആക്കിയിരുന്നു. അതിപ്പോൾ വൈറലാണ്.

വരലക്ഷ്മിയും തൃഷയും സുഹൃത്തുക്കളാണ്. വരലക്ഷ്മി തൃഷയെ വീഡിയോ കോൾ ചെയ്തതിന്റെ സക്രീൻഷോട്ടാണ് വൈറലായത്. "നമുക്കിടയിൽ പ്രത്യേകിച്ച് ഫോർമാലിറ്റീസ് ഇല്ലെങ്കിലും പരസ്പരം സംസാരിക്കാൻ വീഡിയോ കോൾ നിർബന്ധമാണ്. അതുപോലെ എല്ലാവരും സ്ഥിരം ചെയ്യുന്ന ഈ കല്യാണ ​ഗോസിപ്പുകളും. ഹഹഹ... ലവ് യു ബേബി, സീ യു സൂൺ." ഇങ്ങനെയാണ് ആ സ്ക്രീൻഷോട്ടിൽ വരലക്ഷ്മി പറയുന്നത്.

varalakshmi pic

സാധാരണ സുഹൃത്തുക്കൾക്കിടയിലെ തമാശകളും ​ഗോസിപ്പിക്കുകളെ സംസാരിക്കവെ എടുത്ത സ്ക്രീൻഷോട്ടിന് എന്തൊരു സ്വീകാര്യതയാണ്. അതുപോലെ ഈ സ്ക്രീൻഷോട്ട് ത്രിഷ കൃഷ്ണൻ റീഷെയർ ചെയ്യുകയും ചെയ്തു. "ലെറ്റ് ദ സെലിബ്രേഷൻ ബി​ഗിൻ, ലവ് യു ബേബി ​ഗേൾ" എന്നാണ് റീ ഷെയർ ചെയ്ത പോസ്റ്റിൽ ത്രിഷ കുറിച്ചിട്ടുള്ളത്.

തൃഷയും വരലക്ഷ്മിയും തമ്മിലുള്ള ഈ ഫണ്ണി കമന്റുകൾ ശരിക്കും ആരാധകർക്ക് സന്തോഷം ഉണ്ടാക്കുന്നുണ്ട്. പലരും ഇവർ സുഹൃത്തുക്കളാണെന്ന് പോലും അറിയുന്നത് ഒരു പക്ഷേ ഈ സ്റ്റോറിയിലൂടെയാവും. സിനിമയിൽ രണ്ട് പേരും വലിയ രീതിയിൽ പ്രശസ്തി നേടിയവരാണ്. വരലക്ഷ്മി നായികയായും, സഹനായികയായും വില്ലൻ വേഷങ്ങളിലൂടെയും തിളങ്ങുമ്പോൾ തൃഷ ഇന്നും മികച്ച നായികാ കഥാപാത്രങ്ങളുമായി അഭിനയ രം​ഗത്ത് ശക്തമായി തുടരുന്നു.

തൃഷയുടെ അവസാനം ഇറങ്ങിയ ചിത്രം പൊന്നിയൻ സെൽവൻ 2 ആണ്. അതിലെ കുന്തവൈ എന്ന വേഷം വലിയ രീതിയിൽ പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു. മാത്രമല്ല മലയാളത്തിൽ മോഹൻലാലിനൊപ്പമുള്ള റാം എന്ന ചിത്രമാണ് തൃഷയുടെ ഇനി ഇറങ്ങാനിക്കിരിക്കുന്ന ചിത്രം. ഒപ്പം ആർ ജെ ബാലാജിയുടെ പുതിയ ചിത്രത്തിൽ ഡൈറ്റിൽ റോളിൽ തൃഷയുണ്ടാകും.

varalakshmi pic

പ്രമുഖരെയെല്ലാം വിവാഹം ക്ഷണിക്കാൻ പോയതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വരലക്ഷ്മി പങ്കു വെക്കാറുണ്ട്. ഏകദേശം ഇന്ത്യ മുഴുവൻ കറങ്ങുന്നുണ്ട്. രജനികാന്ത്, കമൽഹാസൻ, അല്ലു അർജുൻ തുടങ്ങി സിനിമയിലുള്ള എല്ലാ താരങ്ങളേയും നേരിട്ട് ക്ഷണിച്ചു. വരലക്ഷ്മിയുടെ നേരത്തെ ഉള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളെല്ലാം ഇതിനോടകം വൈറലായിരുന്നു.

അവസാനം പ്രധാന മന്ത്രിയേ വിവാഹം ക്ഷണിക്കാൻ കുടുംബത്തോടെ നടത്തിയ യാത്രയും അദ്ദേഹത്തെ നേരിൽ കണ്ടതിലെ സന്തോഷവും പങ്കുവെച്ചുള്ള വീഡിയോയും മണിക്കൂറുകൾ കൊണ്ട് വൈറലായിരുന്നു. വിവാഹത്തിന്റെ തിയ്യതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ വിവാഹം തായ് ലാന്റിൽ വെച്ചാണെന്ന് പ്രമുഖ മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. എന്തായാലും വിവാഹവും അതിനോടനുബന്ധിച്ച ആഘോഷങ്ങളും തെന്നിന്ത്യൻ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്നു.

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X