For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ടൊവിനോ പടം പൊട്ടിയപ്പോ സന്തോഷിച്ചു;15 ദിവസം പണിയില്ലാതിരുന്നതാണ്: വീണ നായർ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കുമെല്ലാം ഒരുപോലെ സുപരിചിതയായ താരമാണ് വീണ നായര്‍. മിനിസ്‌ക്രീനിലൂടെയാണ് വീണയെ മലയാളികള്‍ അടുത്തറിയുന്നത്. നിരവധി പരമ്പരകളുടെ ഭാഗമായിട്ടുള്ള വീണ ബിഗ് ബോസിലും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഒരു സിനിമയില്‍ നിന്നും തനിക്ക് അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് വീണ മനസ് തുറക്കുകയാണ്.

  Veena Nair, Veena Nair Tovino Thomas, Veena Nair Rejection, Veena Nair movie, വീണ നായർ, വീണ നായർ ടൊവിനോ തോമസ്

  കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആഗ്രഹിച്ച് പ്രതീക്ഷിച്ചിരുന്ന ശേഷം നഷ്ടമായ സിനിമകളുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വീണ മറുപടി നല്‍കിയത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: എന്റെ ഏക മകൾ, ഇവൾ പോയപ്പോൾ ഞാനൊരുപാട് വിഷമിച്ചു; ആദ്യമായി മകളെ പരിചയപ്പെടുത്തി രേഖ

  'ഇഷ്ടം പോലുള്ള സിനിമകളുണ്ട്. ഡേറ്റ് ആകുമ്പോള്‍ വിളിച്ചിട്ട് ചേട്ടാ ഡേറ്റ് നാളെ മുതലല്ലേ തുടങ്ങുന്നത് എന്ന് ചോദിക്കുമ്പോള്‍ അയ്യോ പറയാന്‍ മറന്നുപോയി, പെട്ടെന്നൊരു ട്വിസ്റ്റ് വന്നു ആ കഥാപാത്രം ചെറുതായി മാറിയെന്ന് പറയും. പിന്നെ അന്വേഷിച്ച് വരുമ്പോള്‍ എന്നെ പോലൊരാള്‍ തന്നെയായിരിക്കും ആ കഥാപാത്രം ചെയ്തിട്ടുണ്ടാവുക. അങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ട്.'

  'ടൊവിനോ പടമാണ്. പതിനഞ്ച് ദിവസത്തെ ഡേറ്റാണ്. ഞാന്‍ പതിനഞ്ച് ദിവസത്തെ ഡേറ്റ് ബ്ലോക്ക് ചെയ്തു. ഇടയിലുള്ള ഉദ്ഘാടനങ്ങളൊന്നും എടുക്കാതെ ഇരിക്കുകയാണ്. പ്രതിഫലം ചോദിച്ചപ്പോള്‍ നിങ്ങളുടെ ബഡ്ജറ്റ് എന്താണ് എന്നാണ് ചോദിച്ചത്. കാരണം ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ പ്രതിഫലം പറയാന്‍ പറ്റില്ല. അതില്‍ ചേട്ടന്‍ നിങ്ങളുടെ ബഡ്ജറ്റ് പറ, കുഴപ്പമില്ല എന്ന് പറഞ്ഞു.'

  Veena Nair, Veena Nair Tovino Thomas, Veena Nair Rejection, Veena Nair movie, വീണ നായർ, വീണ നായർ ടൊവിനോ തോമസ്

  'എല്ലാം പറഞ്ഞ് സംസാരിച്ച് വച്ചതാണ്. ഇവര്‍ പറഞ്ഞ തിയ്യതിയായിട്ടും എനിക്ക് കോളൊന്നും വരുന്നില്ല. എന്റെ സുഹൃത്തുക്കളും അതിലുണ്ടായിരുന്നു. അവരൊക്കെ പോകാന്‍ റെഡിയാവുകയാണ്. ഞാന്‍ ഫോണ്‍ വിളിച്ചിട്ട് നമ്മളുടെ ഡേറ്റ് എന്തായെന്ന് ചോദിച്ചപ്പോള്‍ തിരക്കഥാകൃത്തിന്റെ പരിചയത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടെന്നും അവര്‍ ആ കഥാപാത്രം ചെയ്താല്‍ മതിയെന്നാണ് പറയുന്നതെന്ന് പറഞ്ഞു.'

  'ഓക്കെ, പക്ഷെ നിങ്ങള്‍ വിളിച്ച് പറയേണ്ടത് മര്യാദയായിരുന്നില്ലേ. ഞാന്‍ ആ ഡേറ്റൊക്കെ ബ്ലോക്ക് ചെയ്തിരിക്കുവല്ലേയെന്ന് ചോദിച്ചുവെന്നും അതോടെ അയാള്‍ സോറി പറഞ്ഞുവെന്നും വീണ പറയുന്നു. പിന്നീട് ആ സിനിമ റിലീസാവുകയും എട്ടു നിലയില്‍ പൊട്ടുകയും ചെയ്തുവെന്നാണ് വീണ പറയുന്നത്. അതില്‍ തനിക്ക് സന്തോഷമായെന്നും വീണ തമാശരൂപേണ പറയുന്നുണ്ട്. പതിനഞ്ച് ദിവസം തന്റെ വര്‍ക്കുകള്‍ പോയിയെന്നാണ്' താരം പറയുന്നത്.

  Also Read: 'എന്റെ സുനു നല്ല അച്ചടക്കമുള്ള കുട്ടിയാണ്, അടിക്കുന്നതും ശകാരിക്കുന്നതും മക്കൾക്കൊരു പേടിയുണ്ടാകാനാണ്'; ബഷീർ

  'പിന്നീട് അതിന്റെ നിര്‍മ്മാതാവിനേയും കുടുംബത്തേയും ഒരു ട്രീറ്റ്‌മെന്റിന് പോയപ്പോള്‍ കണ്ടു. താന്‍ അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിച്ചു. നിങ്ങളുടെ ഒരു പ്രൊജക്ടില്‍ എന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞു. പക്ഷെ പിന്നീട് മാറിപ്പോയിയെന്നും പറഞ്ഞു. ഞാനുമത് ചോദിക്കാനിരിക്കുകയാണ്, വീണ ഭയങ്കര പ്രതിഫലം ചോദിച്ചുവെന്ന് കേട്ടല്ലോ എന്ന് നിര്‍മ്മാതാവ് തിരിച്ചു ചോദിച്ചുവെന്നാണ്' വീണ പറയുന്നത്.

  'പത്ത് ദിവസത്തെ ഷൂട്ടിന് വീണ അഞ്ച് ലക്ഷം ചോദിച്ചുവെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്നോടിങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞതായി വീണ പറയുന്നു. എന്നാല്‍ തന്നോട് അയാള്‍ പറഞ്ഞത് അങ്ങനെയായിരുന്നില്ലെന്ന് നിര്‍മ്മാതാവിനെ അറിയിച്ചതായും' വീണ പറയുന്നു. വീണയെ തന്നെ വിളിക്കാന്‍ പറഞ്ഞ കഥാപാത്രമാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും വീണ പറയുന്നുണ്ട്.

  ഇത്തരത്തില്‍ പല സംഭവങ്ങളും നമ്മളറിയാതെ പിന്നിലൂടെ നടക്കാറുണ്ടെന്നും വീണ പറയുന്നു. അതേസമയം ആയിരം സിനിമയെടുത്താല്‍ രണ്ട് സിനിമയിലേ ഈ അനുഭവമുള്ളൂവെന്നും വീണ പറയുന്നുണ്ട്. അതേസമയം മിനിസ്‌ക്രീനിനെ വീണ സ്വന്തം വീടിനോടാണ് ഉപമിക്കുന്നത്. താന്‍ പഠിച്ചു വന്നത് അവിടെ നിന്നാണെന്നത് താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ സിനിമ കെട്ടിക്കൊണ്ട് പോയ വീട് പോലെയാണെന്നാണ് വീണ പറയുന്നത്. ഏത് നിമിഷം വേണമെങ്കിലും ഇറക്കിവിടാമെന്നും വീണ പറയുന്നു.

  Read more about: veena nair
  English summary
  Actress Veena Nair Says She Was Offered A Role In A Tovino Thomas Movie This Happened Later-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X