ഞാനൊരു മലയാളിയാണ്, മലയാളത്തിൽ നിന്ന് മനപ്പൂർവം മാറിയിട്ടില്ല; ശരിക്കും സംഭവിച്ചത്: വിമല രാമൻ

മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച ഭാ​ഗ്യ നായികയാണ് വിമല രാമൻ. സത്യത്തിൽ വിമല തനി മലയാളിയാണ് എന്ന് കരുതിയ പലരും ഉണ്ടാവും. അത്രയും മലയാളി നായികമാരുടെ അതേ ശരീര സ്വഭാവമുള്ള നായികയാണ് വിമല രാമൻ. എന്നാൽ താൻ മലയാളി ആണെന്ന് പറയുന്നതിൽ ഒരുപാട് അഭിമാനം കൊള്ളാറുണ്ടെന്നും വിമല പറഞ്ഞിട്ടുണ്ട്. കോളേജ് കുമാരന് ശേഷം വലിയൊരു ​ഗ്യാപ് മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് വിമല പറയുന്നതിങ്ങനെ.

"മലയാളത്തിൽ നിന്ന് മനപ്പുർവ്വം മാറി നിന്നിട്ടില്ല. മലയാളം സിനിമകളിൽ ബിസി ആയിരുന്നപ്പോൾ എനിക്ക് തമിഴിൽ നിന്ന് ഒരു ഓഫർ വന്നു. 'രാമൻ തേടിയ സീതൈ'. അത് അവിടെ വലിയ ഹിറ്റായി. അതിനു ശേഷം കന്നട, തെലു​ഗു അങ്ങനെ ഓരോ ഇന്റസ്ട്രിയിലും ഓഫറുകൾ വന്നു. അപ്പോൾ മലയാളത്തിൽ നിന്ന് ഓഫറുകൾ വരുമ്പോൾ മറ്റു ഭാഷകളിലെ ഡെയ്റ്റ് ക്ലാഷ് ആകും."

Vimala Raman

"ഏത് ഇന്റസ്ട്രിയിൽ ചെന്നാലും ഞാൻ ഇപ്പോഴും ഒരു മലയാളി അഭിനേത്രി ആണെന്നാണ് അവർ പറയുന്നത്. സത്യത്തിൽ അത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഞാൻ അതിൽ അഭിമാനിക്കുന്നു. എനിക്ക് മലയാളം ഇന്റസ്ട്രി അത്രക്കും ഇഷ്ടമാണ്. ഇവിടെ ഒരു ഹോംലി ഫീലിം​ഗ് ഉണ്ട്. ഇത്രയും ​ഗ്യാപ് വന്നിട്ടു പോലും ഞാൻ വീണ്ടു എന്റെ വീട്ടിൽ തിരിച്ചു വന്ന പോലെയാണ് തോന്നുന്നത്. എനിക്ക് ആ പ്രണയകാലം ഫീൽ വരുന്നു."

മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, സുരേഷ്​ഗോപി അങ്ങനെ മലയാളത്തിന്റെ പ്രമുഖ താരങ്ങൾക്കൊപ്പം അതും മികച്ച കഥാപാത്രങ്ങളെ തന്നെ വിമല അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നസ്രാണി എന്ന ചിത്രത്തിലെ വിമലയുടെ ഇന്റട്രോഡക്ഷൻ സീൻ ​ഗംഭീരമായിരുന്നു. കോളേജിൽ നിന്ന് ഹെലികോപ്റ്ററിൽ കേറി പോവുന്ന നായിക.

"ഞാൻ വലിയൊരു മമ്മൂക്ക ഫാൻ ആണ്. ആ സീൻ ശരിക്കും ഒരു വ്യത്യസ്ഥത നിറഞ്ഞതായിരുന്നു. ഒന്നാമത് വാ​ഗമൺ വെച്ചായിരുന്നു ആ സീനിന്റെ ഷൂട്ടിം​ഗ്. പിന്നെ ഞങ്ങൾ ഒരുമിച്ച് ഹെലികോപ്റ്ററിൽ പോകുന്നു. നല്ല സിനിമ കൂടിയായിരുന്നു നസ്രാണി. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഒരിക്കൽ ഒരു സംഭവം ഉണ്ടായി. എനിക്ക് ഉഴുന്നു വട വലിയ ഇഷ്ടമാണ്. രാവിലെ ഭക്ഷണത്തിനൊപ്പം വടയും ഉണ്ടാവും. ഒരു ദിവസം എന്റെ അസിസ്റ്റന്റിനോട് പറഞ്ഞു ഒരു വട എടുത്ത് അതിലെ എണ്ണ അൽപം തുടച്ച് മാറ്റുമോ എന്ന്."

Vimala Raman

"അങ്ങനെ അസിസ്റ്റൻ്റ് ടിഷ്യൂ വെച്ച് എണ്ണ തുടക്കുന്നത് മമ്മൂക്ക കണ്ടു. അദ്ദേഹം കാര്യം ചോദിച്ചറിഞ്ഞു. ഉടൻ തന്നെ ആ വട വാങ്ങി കൈ കൊണ്ട് പിഴിഞ്ഞു. ഒരുപാട് എണ്ണ ഉണ്ടായിരുന്നു. മമ്മൂക്ക പറഞ്ഞു ഇത് കഴിക്കണ്ട, എന്റെ വീട്ടിൽ നിന്ന് മസാല വട വരും. അതാണ് ബെസ്റ്റ്. അങ്ങനെ ഞാനും എന്നും ആ മസാല വടക്ക് വേണ്ടി കാത്തിരിക്കും."

മോഹൻലാലിന്റെ ഷൂട്ടിം​ഗ് സെറ്റിൽ എപ്പോഴും തമാശ ആയിരിക്കും. അദ്ദേഹം എപ്പോഴും ആളുകെളെ ചിരിപ്പിക്കാൻ നോക്കുമെന്നും വിമല പറഞ്ഞു. അദ്ദേഹം വളരെ കൂളായിട്ടുള്ള ഒരു വ്യക്തിയാണ്. എന്നാൽ മമ്മൂട്ടിയെ ഇടക്ക് ഒരു ഭയം ഉണ്ടെന്നും വിമല കൂട്ടിച്ചേർത്തു. ടൈം എന്ന സുരേഷ് ​ഗോപി ചിത്രത്തിലൂടെയാണ് വിമല രാമൻ മലയാളത്തിൽ എത്തുന്ന. വൈ​ഗ എന്ന ആ കഥാപാത്രം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാവുന്നതും വിമല രാമൻ എന്ന നടിയുടെ വിജയമാണ്. മൈൽസ്റ്റോൺ മീഡിയയിലൂടെ വിമല രാമൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

More from Filmibeat

Read more about: vimala raman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X