ഞാൻ ഹിറ്റാക്കിയ വേഷം തെലു​ഗിൽ മറ്റൊരാൾ ചെയ്തു; ആ നടി എന്റെ കഥാപാത്രത്തെ നശിപ്പിച്ചു: വിമല രാമൻ

തമിഴ് ചിത്രമായ 'പൊയ്' എന്ന ചിത്രത്തിലൂടെയാണ് വിമല രാമൻ സിനിമാ രം​ഗത്ത് എത്തുന്നത്. അതിനു ശേഷം നേരെ മലയാളത്തിലേക്ക് അരങ്ങേറി. സുരേഷ് ​ഗോപിയുടെ നായികയായി 'ടൈം' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ലഭിച്ചു. അതിനു ശേഷം പ്രണയ കാലം, സൂര്യൻ, നസ്രാണി, റോമിയോ, കോളേജ് കുമാരൻ തുടങ്ങി നിരവധി ചിത്രങ്ങൾ. ചെയ്തതെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയിട്ടാണ്. ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന് ഇന്ത്യയിൽ ജീവിക്കുന്ന മലയാളത്തിന്റെ പ്രിയ നായിക വിമല രാമൻ.

വലിയ ഇടവേളക്കു ശേഷം മലയാളത്തിൽ മൈൽസ്റ്റോൺ മെയ്ക്കേഴ്സ് എന്ന ചാനലിലൂടെ വീണ്ടും സംസാരിക്കുന്നു. സിനിമയും അതിലെ മാറ്റങ്ങളും വളർച്ചയുമെല്ലാം വിമല വിശദീകരിക്കുന്നു. "നമ്മൾ ജോലി ചെയ്യുന്നത് ആത്യന്തികമായി പണത്തിന് വേണ്ടിയാണ്. അപ്പോൾ ജോലി ചെയ്യുന്നതിന് അനുസരിച്ച് പണം ലഭിക്കാതെ വരുന്നത് ബുദ്ധിമുട്ടാണ്. നമ്മുടെ ഇന്റസ്ട്രിയിൽ പ്രധാനമായും ഇത്തരത്തിൽ ലോ റെമ്യൂണറേഷൻ കൊടുക്കുന്ന പതിവ് കൂടുതലാണ്. പ്രധാനമായും പുരുഷൻമാർക്ക് കൂടുതൽ തുകയും സ്ത്രീകൾക്ക് കുറവ് തുകയുമാണ് ലഭിക്കുന്നത്. ഇപ്പോൾ കുറച്ച് കൂടി മാറ്റങ്ങൾ വരുന്നുണ്ടെന്ന് തോന്നുന്നു."

Vimala Raman

"മലയാളം ഇന്റസ്ട്രിയുമായി മറ്റു ഭാഷാ ഇന്റസ്ട്രികളെ താരതമ്യം ചെയ്യുമ്പോൾ ലോ റെമ്യൂണറേഷൻ ലഭിക്കുന്നത് മലയാളത്തിലാണ്. പക്ഷേ അത് ലോജിക്കലി തെറ്റല്ല. കാരണം ടോളിവുഡിലും കോളിവുഡിലുമെല്ലാം വലിയ ക്യാൻവാസിലുള്ള സിനിമകൾ വരുന്നുണ്ട്. അതിനനുസരിച്ചുള്ള ബിസിനസാണ് അവർ ചെയ്യുന്നത്. എന്നാൽ മലയാളം പൊതുവേ അത്രയും വലിയ രീതിയിൽ ചെയ്യാറില്ല. പക്ഷേ മലയാളം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കും. അതാണ് എന്നെ ആകർഷിച്ചത്."

"ഞാൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്ഥത നിറഞ്ഞതാണ്. കാമുകിയായും, ഭാര്യയായും, പ്രേതമായും, ദേവിയായും, വേലക്കാരിയായും, പോലീസ് വേഷത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. എനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം എന്തെങ്കിലും പെർഫോം ചെയ്യാനുള്ളതാണോ എന്ന് നോക്കാറുണ്ട്. പക്ഷേ കരിയറിൽ ഒരു പ്രശ്നം ഉണ്ടെങ്കിൽ അത് കൃത്യമായ ആശയവിനിമയം നടത്താത്തതാണ്. അതായത് എല്ലാവരും കരുതുന്നത് ഞാൻ ഇപ്പോഴും ഓസ്ട്രേലിയയിൽ ആണെന്നാണ്. അതിനാൽ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്."

"സിനിമയിൽ അനീതി നേരിട്ടുണ്ട്. ഒരിക്കൽ ഒരു കന്നട സിനിമ ചെയ്തു. പ്രധാന കഥാപാത്രത്തെ ഞാൻ ആയിരുന്നു അവതരിപ്പിച്ചത്. അതിൽ ഞാൻ വളരെ നന്നായി ചെയ്തു എന്ന് വലിയ രീതിയിൽ അഭിപ്രായം കേട്ടു. മാത്രമല്ല സിനിമ വൻ ഹിറ്റായി. അതിനു ശേഷം അതിന്റെ തെലു​ഗു റീമേക്ക് എടുത്തിരുന്നു. തെലു​ഗിലേക്ക് എന്നെ അഭിനയിക്കാൻ വിളിച്ചു. എന്നാൽ ആ കഥാപാത്രം ആയിരുന്നില്ല മറ്റൊരു വേഷമായിരുന്നു എനിക്ക് തന്നത്. എന്നാൽ എനിക്കത് ഇഷ്ടമായില്ല."

Vimala Raman

"ഞാൻ കന്നടയിൽ ചെയ്ത് ഹിറ്റാക്കിയ വേഷം എന്തുകൊണ്ട് തെലു​ഗിൽ എനിക്ക് ചെയ്യാൻ സാധിക്കില്ല എന്ന് ചോദിച്ചു. എന്നാൽ തെലു​ഗിൽ ആ നടിക്കാണ് മാർക്കറ്റ് വാല്യൂ ഉള്ളതെന്ന് പറഞ്ഞു. എന്നാൽ അവർക്ക് ഭരതനാട്യം അറിയില്ല, ഈ കഥാപാത്രത്തിന് ഭരതനാട്യം കളിക്കാനുണ്ട്. പക്ഷേ അവർ ഇതൊന്നും കേട്ടില്ല. മറ്റൊരു വേഷം ചെയ്യാൻ എനിക്കും താത്പര്യം ഇല്ലെന്നു പറഞ്ഞു. അങ്ങനെ ആ സിനിമ നേരത്തെ പറഞ്ഞ നടി തന്നെ ചെയ്തു."

"എന്നാൽ എനിക്കു തോന്നിയത് അവർ ഒട്ടും നന്നായി ചെയ്തിട്ടില്ല എന്നാണ്. ചില കഥാപാത്രങ്ങൾ ചെയ്യാൻ ശരിയായ ആളുകൾ വേണം. അത്തരത്തിൽ തെറ്റായ ആളുകൾ വന്നാൽ തീർച്ചയായും കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കില്ല. പ്രേക്ഷകരെ ഒരിക്കലും പറ്റിക്കാനാവില്ല."

More from Filmibeat

Read more about: vimala raman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X