അവരുടെ ബന്ധത്തിന്റെ ആഴം മനസിലാകുന്നത് വിവാഹശേഷം, മകള്‍ അഭിനയത്തിലേക്ക്? വിന്ദുജ മേനോന്‍ പറയുന്നു

ബാലതാരമായി സിനിമയിലെത്തുകയും വളരെ കുറച്ച് സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്ത നടിയാണ് വിന്ദു മേനോന്‍. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണെങ്കിലും വിന്ദുജയോടുള്ള മലയാളികളുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും നൃത്ത രംഗത്ത് സജീവമാണ് വിന്ദുജ. ആക്ഷന്‍ ഹീറോ ബിജുവിലായിരുന്നു വിന്ദുജ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ.

അതീവഗ്ലാമറസായി സോണിക ഗൗഡ; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം

വിന്ദുജയുടെ എന്നെന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് പവിത്രത്തിലെ മീനാക്ഷി. വര്‍ഷങ്ങള്‍ക്ക് ശേഷം മീനാക്ഷിയെ കുറിച്ച് വിന്ദുജ മനസ് തുറന്നിരിക്കുകയാണ്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്ദുജ മനസ് തുറന്നത്. മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് പവിത്രം കാണുമ്പോഴെല്ലാം തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് വിന്ദുജ പറയുന്നത്. മകളെ കുറിച്ചും മകള്‍ അഭിനയത്തിലേക്ക് വരുമോ എന്നതിനെ കുറിച്ചുമെല്ലാം വിന്ദുജ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

ചേട്ടച്ഛനും മീനാക്ഷിയും

പതിനഞ്ച് വയസിലായിരുന്നു മീനാക്ഷിയെ അവതരിപ്പിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രമേല്‍ ആഴമുണ്ടെന്ന് താന്‍ മനസിലാക്കുന്നത് വിവാഹശേഷമാണെന്ന് വിന്ദുജ പറയുന്നു. ബാലതാരമായി രണ്ട് മൂന്ന് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ഒരു കൊച്ചുകുട്ടിയ്ക്ക് മനസിലാക്കേണ്ട കാര്യങ്ങള്‍ മാത്രം അപ്പോള്‍ അറിഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ സിനിമയെന്ന മാധ്യമത്തെ പൂര്‍ണമായി തിരിച്ചറിയുന്നത് പവിത്രത്തിലൂടെയാണ്. പവിത്രം പോലൊരു സിനിമ പിന്നീട് വന്നിട്ടില്ലെന്നും മീനാക്ഷിയെ പോലൊരു കഥാപാത്രം ഇനി എപ്പോഴെങ്കിലും വരുമെന്ന് വിശ്വസിക്കാനേ പറ്റൂവെന്നും അവര്‍ പറയുന്നു.

 മകളും അഭിനയത്തിലേക്ക്

അമ്മയെ പോലെ മകളും അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിനും വിന്ദുജ മറുപടി നല്‍കുന്നുണ്ട്. നേഹയ്ക്ക് സിനിമ ഇഷ്ടമാണെന്ന് വിന്ദുജ പറയുന്നു. അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അവസരം വന്നിരുന്നുവെന്നും വിന്ദുജ പറയുന്നു. എന്നാല്‍ വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് മതി എല്ലാം എന്ന് അച്ഛന്‍ തനിക്ക് നല്‍കിയ ഉപദേശം അവള്‍ക്കും നല്‍കിയെന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും വിന്ദുജ കൂട്ടിച്ചേര്‍ത്തു.

ഒരേതരം കഥാപാത്രങ്ങള്‍

അതേസമയം തനിക്ക് സീരിയലുകളില്‍ നിന്നുമുള്ള വിളികള്‍ എല്ലാവരവിലും ഉണ്ടാകാറുണ്ടെന്നും വിന്ദുജ പറയുന്നു. എന്നാല്‍ ഒരേതരം കഥാപാത്രങ്ങള്‍ തന്നെ വരുന്നതിനാല്‍ ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കുമെന്നും വേറിട്ട കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നും വിന്ദുജ വ്യക്തമാക്കി. അതു എത്രമാത്രം സാധിക്കുമെന്ന് അറിയില്ലെന്നും താരം അഭിപ്രായപ്പെട്ടു.

Recommended Video

The only Malayalam actor Which Mohanlal follow on Instagram | FilmiBeat Malayalam
ആക്ഷന്‍ ഹീറോ ബിജു

ഒന്നാനാം കുന്നില്‍ ഒരാടി കുന്നില്‍ എന്ന ചിത്രത്തിലൂടെയാണ് വിന്ദുജ സിനിമയിലെത്തുന്നത്. കലോത്സവ വേദികളിലെ താരമായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. 1997ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ഇടവേളയെടുത്ത വിന്ദുജ പിന്നീട് 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് മടങ്ങി വരുന്നത്. ഇതിനിടെ ടെലിവിഷനില്‍ സജീവമായിരുന്നു. പല ചാനലുകളിലായി നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. അവതാരകയായും വിധികര്‍ത്താവായുമെത്തിയിട്ടുണ്ട്.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X