For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിക്കാൻ തയ്യാറല്ലെന്ന് അമ്മയോട് പറഞ്ഞതാണ്, പക്ഷെ ആ ട്രാപ്പിൽ ഞാൻ വീണു; വിവാഹത്തെ കുറിച്ച് വിന്ദുജ

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വിന്ദുജ മേനോൻ. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടി ഏകദേശം ഇരുപതോളം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

  ബാലതാരമായി സിനിമയിൽ എത്തിയതാണ് വിന്ദുജ. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലെ പ്രമുഖ സംവിധായകർക്ക് ഒപ്പമെല്ലാം വിന്ദുജ അഭിനയിച്ചിട്ടുണ്ട്.

  Also Read: മോഹന്‍ലാലിന്റെ കരണക്കുറ്റി നോക്കി ആദിവാസി സ്ത്രീ അടിച്ചു; മറക്കാനാകാത്ത അടിയെന്ന് സന്തോഷ് ശിവന്‍

  വിന്ദുജയുടെ കരിയറിൽ ഏറെ ശ്രദ്ധനേടിയ വേഷം പവിത്രത്തിലേതാണ്. മോഹൻലാൽ നായകനായ ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരി ആയിട്ടാണ് നടി എത്തിയത്. മീനാക്ഷി എന്നാണ് കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ കരിയറിലെ തന്നെ ആരാധകർ ഏറ്റവുമധികം ഓർത്തിരിക്കുന്ന ചിത്രമാണത്. ഇന്നും പ്രേക്ഷകർക്കിടയിൽ ചേട്ടച്ഛന്റെ മീനാക്ഷി ആയിട്ടാണ് നടി അറിയപ്പെടുന്നത്.

  അതേസമയം, ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് വിന്ദുജ. വിവാഹത്തോടെയാണ് നടി അഭിനയത്തിൽ നിന്ന് മാറിനിന്നത്. 1997 ൽ റാഫി മെക്കാർട്ടിൻ ഒരുക്കിയ ജയറാം ചിത്രം സൂപ്പർമാനിൽ അഭിനയിച്ച ശേഷം സിനിമ വിട്ട വിന്ദുജ, 2016 ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് എത്തിയിരുന്നു. എന്നാൽ തുടർന്ന് അഭിനയിച്ചില്ല.

  ഇപ്പോഴിതാ, തന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. താൻ ആ സമയത്ത് വിവാഹത്തിന് തയ്യാറായിരുന്നില്ല. എന്നാൽ അമ്മ മനസ് മാറ്റി വിവാഹം കഴിപ്പിച്ചതാണെന്നാണ് നടി പറയുന്നത്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

  'എന്റെ കാലഘട്ടം പോലെയല്ല ഇന്നത്തെ കാലഘട്ടം. കല്യാണം കഴിക്കാൻ ഞാൻ റേഡിയല്ലെന്ന് എന്റെ അമ്മയോട് പറഞ്ഞതാണ്. പതിനാറാം വയസ്സിലാണ് ഞാൻ പവിത്രം ചെയ്യുന്നത്. അവിടെന്ന് 25 വയസായപ്പോഴാണ് കല്യാണം വരുന്നത്. അത് കറക്റ്റ് സമയമാണ്. പക്ഷെ ഞാൻ റെഡി ആയിരുന്നില്ല. കാരണം ഞാൻ അപ്പോഴാണ് സിനിമ ആസ്വദിക്കാൻ തുടങ്ങിയത്.

  അതിനു മുൻപ് ഞാൻ കൊച്ചു കുട്ടി ആയിരുന്നു. ഒന്നും അറിയില്ലായിരുന്നു. എന്തോ ഒരു ഫ്ളോയിൽ അങ്ങനെ പോവുകയായിരുന്നു. ആസ്വാദനം വരണമെങ്കിൽ നമ്മുക്ക് അതിൽ ഒരു ലയനം ഉണ്ടാവണം. അത് കാശിന് വേണ്ടിയിട്ടോ അല്ലെങ്കിൽ ഒരു പബ്ലിസിറ്റിക്ക് വേണ്ടിയിട്ടോ, ഗ്ലാമറോ അതൊന്നുമല്ലാതെ നമ്മൾ അതിലേക്ക് ലയിക്കുമ്പോഴാണ് ആസ്വദിക്കുന്നത്.

  അങ്ങനെ ഞാൻ സിനിമയിലേക്ക് ലയിച്ച സമയത്തായിരുന്നു കല്യാണം വന്നത്. ഞാൻ ശരിക്കും റേഡിയല്ലെന്ന് അമ്മയോട് പറഞ്ഞു. പക്ഷെ എല്ലാത്തിനും അതിന്റെതായ സമയമുണ്ടെന്നാണ് അമ്മ പറഞ്ഞത്. നല്ല കുട്ടി ആയത് കൊണ്ട് ഞാൻ ആ ട്രാപ്പിൽ വീണു. രാജേഷിന്റെ ജാതകം മാത്രമേ എനിക്ക് ചേർന്നുള്ളു.

  Also Read: 'ഞാൻ മാത്രമല്ല അദ്ദേഹവും പേടിച്ചാണ് അന്ന് അത് ചെയ്തത്, വീണുപോകുമോ എന്നതായിരുന്നു ഏറ്റവും വലിയ ഭയം'; ശോഭന

  സിനിമയിൽ നിന്ന് പ്രപ്പോസലുകൾ വന്നിരുന്നു. പക്ഷെ അപ്പോഴേക്കും ഞാൻ എൻഗേജ്‌ഡ്‌ ആയിരുന്നു. സിനിമയിലോ കലാരംഗത്തോ അല്ലാതെയുള്ളവർ മതിയെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം ജീവിതത്തിൽ ഒരു കോൺഫ്ലിക്റ്റ് ഉണ്ടാവാൻ പാടില്ല. അഭിപ്രായ വ്യത്യാസങ്ങൾ കുറയുമെന്ന് തോന്നി.

  ഞാൻ പണ്ട് അമ്മയോട് പരാതി പറഞ്ഞിട്ടുണ്ട്. ആരും വന്ന് എന്നെ പ്രൊപ്പോസ് ചെയ്യുന്നില്ല. അമ്മയും എന്റെ കണ്ണുമാണ് പ്രശ്‌നമെന്ന് പറയും. ആ സമയത്ത് എനിക്ക് ഡാൻസിലും സിനിമയിലും ഒക്കെയായിരുന്നു കൂടുതൽ ഫോക്കസ്. കല്യാണം കഴിഞ്ഞപ്പോൾ ഡാൻസിലേക്ക് കൂടുതൽ തിരിഞ്ഞു. പക്ഷെ സിനിമയിൽ കാണാതെ ഇരിക്കുമ്പോൾ ആളുകൾ കരുതുന്നത് ഞാൻ ഇനി സിനിമയിലേക്ക് ഇല്ലെന്നും മറ്റുമാണ്.

  പക്ഷെ അങ്ങനെയല്ല. ഞാൻ കഥകൾ കേട്ടിരുന്നു. പക്ഷെ എനിക്ക് ആ സിനിമയിലേക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല. അതുകൊണ്ടാണ് സിനിമകളിൽ കാണാത്തത്' വിന്ദുജ പറഞ്ഞു.

  Read more about: actress
  English summary
  Actress Vinduja Menon Opens Up About Her Wedding Says She Wasn't Ready That Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X