ഞാനും പ്രിയയും അടുത്ത സുഹൃത്തുക്കൾ!! പാട്ട് ഹിറ്റാകാനുള്ള കാരണം മറ്റൊന്നാണ്, റോഷൻ പറയുന്നു...
പ്രിയയുടെ റോഷനും തമ്മിലുള്ള പ്രണയകഥയും സിനിമ ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു
സിനിമ പുറത്തിറങ്ങും മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച താരമാണ് റോഷൻ. ഒമർ ലുലുവിന്റെ അഡാറ്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പ്രിയയുടെ സൈറ്റടിയെ മറി കടക്കുന്ന വിധത്തിലുളള പ്രകടനമായിരുന്നു റോഷൻ കാഴ്ചവെച്ചത്. പുതുമുഖങ്ങൾ അണിനിരക്കുന്ന അഡാറ് ലവിൽ ആദ്യം പ്രേക്ഷക ശ്രദ്ധനേടിയത് ഈ യുവതാരമായിരുന്നു.
എന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വന്നത് ആ അമ്മ!! തുറന്ന് പറഞ്ഞ് നടൻ സലിംകുമാർ
വിവാദങ്ങൾക്കും ആകാംക്ഷയ്ക്കുമൊടുവിൽ ഫെബ്രുവരി 14 പ്രണയദിനത്തിലാണ് ചിത്രം പുറത്തു വരുന്നത്. ചിത്രം പുറത്തു വരുന്നതിനു മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ ആരാധകരെ സൃഷ്ടിക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. പ്രിയയുടെ പോപ്പുലാരിറ്റിയും മറ്റും നിരവധി കഥകൾക്ക് തുടക്കമിട്ടിരുന്നു. സഹതാരങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ചുമുളള നിരവധി കഥകൾ പ്രചരിച്ചിരുന്നു. കൂടാതെ പ്രിയയുടെ റോഷനും തമ്മിലുള്ള പ്രണയകഥയും സിനിമ ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിത പ്രചരിക്കുന്ന വിവാദങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് റോഷൻ.

പ്രിയയ്ക്കും തനിയ്ക്കും ഇടയിൽ
നടി പ്രിയാ വാര്യരോട് തനിയ്ക്ക് യാതൊരു തരത്തിലുളള അസൂയയും ഇല്ലെന്ന് റോഷൻ. തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും റോഷൻ പറഞ്ഞു. തനിയ്ക്കും പ്രിയയ്ക്കും ഇടയിൽ ഒരു പ്രത്യേകം കെമിസ്ട്രി വർക്കാവുന്നുണ്ട്. അത് കൊണ്ടാണ് മാണിക്യ മലരായ പൂവി എന്ന ഗാനം ഹിറ്റായതെന്നും താരം കൂട്ടിച്ചേർത്തു. പാട്ടിലെ കണ്ണിറുക്കൽ കൊണ്ട് പ്രിയ താരമായത് കണ്ട് താൻ ഞെട്ടിയെന്നും റോഷൻ പറഞ്ഞു.

തമ്മിലുളള ഈഗോ
തങ്ങളെല്ലാവരും പുതുമുഖങ്ങളാണ്. അതിനാൽ തന്നെ ഈഗോയോ മറ്റ് താരതമ്യങ്ങളെ തങ്ങൾക്കിടയിൽ നടന്നിട്ടില്ല. അതുകൊണ്ട് സെറ്റിൽ അത്തരത്തിലുളള താരതമ്യങ്ങൾ നടന്നിട്ടില്ലെന്നും റോഷൻ കൂട്ടിച്ചേർത്തു. ഒറ്റ രാത്രി കൊണ്ട് പാട്ടും സൈറ്റടിയും ഹിറ്റായത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം പറഞ്ഞു.

ആളുകളുടെ പ്രതികരണം
ഒരിക്കലും ഒരു സിനിമ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ പുറത്തു പോകുമ്പോൾ ആളുകൾ ഓടിയെത്തുകയും സെൽഫി എടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാലും സെലിബ്രിറ്റി ആയെന്നുളള തോന്നലെന്നും തനിയ്ക്ക് ഇല്ലെന്നും റോഷൻ കൂട്ടിച്ചേർത്തു. മഴവില്ല് മനോരമ അവതരിപ്പിച്ച ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് റോഷൻ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

ആഗ്രഹം മാത്രം പോര
ഈ പ്രായത്തിൽ തനിയ്ക്ക് കിട്ടിയ ഏറ്റവും മികച്ച റോളായിരുന്നു അഡാർ ലവിൽ കിട്ടയതെന്ന് റോഷൻ പറഞ്ഞു. സിനിമ മനസ്സിൽ കൊണ്ട് നടന്നിട്ട് അവസരം കിട്ടാത്ത പലരേയും തനിയ്ക്ക് അറിയാം. എന്നാൽ ആഗ്രഹം മാത്രം പേര ഭാഗ്യവും കൂടി തുണച്ചാവ്‍ മാത്രമേ സിനിമയിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളുവെന്നും താപംരം കൂടിച്ചേപ്‍ത്തു.


Click it and Unblock the Notifications