വളരെ പവിത്രമായത്! സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെക്കുറിച്ച് അതിഥി റാവു; സത്യമല്ലാത്ത കഥകള്‍!

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച മിന്നും താരമാണ് അതിഥി റാവു ഹൈദരി. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലും തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലൊക്കെ മിന്നും വിജയങ്ങള്‍ നേടാന്‍ അതിഥിയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമ പോലെ തന്നെ അതിഥിയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്തായി അതിഥിയുടെ പ്രണയം ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിഥി റാവും നടന്‍ സിദ്ധാര്‍ത്ഥും പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ച് പരിപാടികളിലും മറ്റും പങ്കെടുക്കുകയും വിദേശ യാത്ര നടത്തുകയുമൊക്കെ ചെയ്തത് വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് അതിഥിയോ സിദ്ധാര്‍ത്ഥോ ഇതുവരേയും പരസ്യമായി സംസാരിച്ചിരുന്നില്ല. ഒടുവില്‍ ഇപ്പോഴിതാ അതിഥി തന്നെ മനസ് തുറന്നിരിക്കുകയാണ്.

Aditi Rao Hydari

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അതിഥി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. തന്റെ വ്യക്തിജീവിതം താന്‍ എന്നും മാധ്യമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതം പൊതുജനങ്ങള്‍ക്കുള്ളതല്ലെന്നുമാണ് അതിഥി പറയുന്നത്.

''എന്റെ വ്യക്തിജീവിതത്തിലുള്ളത്, കുടുംബം ആയാലും സുഹൃത്തുക്കളായാലും മറ്റാരായാലും അത് എനിക്ക് വളരെ പവിത്രമായതാണ്. അത് പൊതുജനങ്ങള്‍ക്കുള്ളതല്ല. അതേക്കുറിച്ച് സംസാരിക്കാന്‍ അതിന്റേതായ സമയമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാനിത് ഡിപ്ലോമാറ്റിക് ആകുന്നതോ മാന്യയാകാന്‍ ശ്രമിക്കുന്നതോ അല്ല. ഞാന്‍ ശരിക്കും വിശ്വസിക്കുന്നത് ഇങ്ങനെയാണ്'' എന്നാണ് അതിഥി പറഞ്ഞത്.

അതേസമയം തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് എഴുതുന്നതൊന്നും തന്നെ അലട്ടുന്നില്ലെന്നാണ് അതിഥിയുടെ നിലപാട്. തന്റെ ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം അസത്യമാണ്. അതിനാല്‍ താനത് പ്രധാനപ്പെട്ടതായി കരുതുന്നില്ല. ഇപ്പോള്‍ തന്റെ ശ്രദ്ധയത്രയും ജോലിയിലാണെന്നും തന്റെ പ്രിയപ്പെട്ടവരെ മാധ്യമങ്ങളുടെ അനാവശ്യമായ ചര്‍ച്ചകളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുക എന്നത് തനിക്ക് പ്രധാനപ്പെട്ടതാണെന്നും താരം പറയുന്നു.

''എന്നെക്കുറിച്ചുള്ള കഥകള്‍ സത്യമല്ല. ആളുകള്‍ അവരവര്‍ക്ക് പ്രധാനപ്പെട്ടതെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. ഞാന്‍ എനിക്ക് പ്രധാനപ്പെട്ടതാണ് ചെയ്യുന്നത്. അത് എന്റെ ജോലി ചെയ്യുക, എന്റെ ആളുകളെ സംരക്ഷിക്കുക, അവരെ മാധ്യമ ചര്‍ച്ചകളില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതാണ്. ആളുകള്‍ പൊതുവെ ആകാംഷയുള്ളവരാണ്. അതാണവരെ മുന്നോട്ട് നയിക്കന്നത്. അത് സാധാരണയാണ്'' എന്നും അതിഥി പറഞ്ഞു.

Aditi Rao Hydari

അതേസമയം നേരത്തെ സമാനമായ രീതിയില്‍ സിദ്ധാര്‍ത്ഥിനോടും പ്രണയത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ അതിഥിയെ പോലെ തന്നെ തന്റെ വ്യക്തി ജീവിതത്തെ സ്വകാര്യമാക്കി വെക്കാനാണ് സിദ്ധാര്‍ത്ഥും താല്‍പര്യപ്പെടുന്നത്. തന്റെ ജോലി ആളുകളെ തന്റെ ജോലിയിലൂടെ രസിപ്പിക്കുക എന്നത് മാത്രമാണെന്നും തന്റെ ജീവിതത്തിലെ മറ്റ് കാര്യങ്ങളെക്കുറിച്ച് താന്‍ തയ്യാറാല്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ സിദ്ധാര്‍ത്ഥും അതിഥിയും തയ്യാറല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതിഥിയുടെ സീരിസിന്റെ പ്രീമയിറിന് സിദ്ധാര്‍ത്ഥും അതിഥിയും ഒരുമിച്ചാണ് വന്നത്. ഇരുവരും ഒരുമിച്ച് വിദേശയാത്രയും നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോയും സിദ്ധാര്‍ത്ഥും അതിഥിയും പങ്കുവച്ചിരുന്നു. ഈയ്യടുത്തൊരു സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സമയത്താണ് അതിഥിയും സിദ്ധാര്‍ത്ഥും പ്രണയത്തിലായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X