ചേട്ടനെയാണ് പേടി! കിസ് ചെയ്യണ്ട, അമ്മ വഴക്ക് പറയും എന്ന് പറഞ്ഞതിന് പിന്നിൽ!; അദിതി പറയുന്നു

മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയാണ് അതിദി സിനിമയിലേക്കെത്തുന്നത്. തുടർന്ന് നിരവധി അവസരങ്ങൾ അദിതിയെ തേടിയെത്തി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്താം വളവ്, ട്വൽത്ത് മാൻ തുടങ്ങിയയവയാണ് അദിതിയുടെ ശ്രദ്ധേയ സിനിമകൾ.

ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അദിതിയുടെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും വീട്ടുകാരുടെ പിന്തുണയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്താം വളവ് എന്ന ചിത്രത്തിന്റെ പ്രമോഷനിടയിൽ കിസ് ചെയ്താൽ അമ്മ വഴക്ക് പറയുമെന്ന് അദിതി പറഞ്ഞുവെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. അതേക്കുറിച്ചും നടി വിശദീകരിക്കുന്നുണ്ട്.

Aditi Ravi

'മോഡലിംഗിലൂടെയാണ് തുടക്കം. സിനിമാ സ്വപ്‌നം കൊണ്ട് മോഡലിങ്ങിൽ എത്തിയതാണ്. അന്ന് സിനിമയെന്നത് ഒരു വിദൂര സ്വപ്നമാണ്. ഇന്ന് കുറച്ചുകൂടെയൊക്കെ ഈസിയാണ്. റീൽസ് പോലെയുള്ള കാര്യങ്ങളുണ്ട്. അന്ന് അങ്ങനെയൊന്നുമില്ല. പോർട്ട്ഫോളിയോ ചെയ്യലും പരസ്യ ചിത്രങ്ങളും അങ്ങനെ ഓരോന്ന് മാത്രമേയുള്ളു. ആഡ്സ് ആണ് എനിക്ക് ആദ്യം ലഭിച്ചത്. അങ്ങനെ ഓരോ പരസ്യങ്ങൾ ചെയ്താണ് അവസാനം സിനിമയിലേക്ക് എത്തിയത്',

'ചെറുപ്പം മുതലേ സിനിമയിൽ എത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. തിയേറ്ററിൽ എല്ലാവരും നമ്മളെ കാണണം എന്നൊക്കെയുള്ള ആഗ്രഹം. മിക്കവർക്കും അതുണ്ടാകുമെന്ന് കരുതുന്നു. ആ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എങ്ങനെ ഏത് എന്നൊന്നും ഒരു പിടിയും ഇല്ലായിരുന്നു. ശാലിനിയുടെ ആരാധിക ആയിരുന്നു അവരെ ഒക്കെ കണ്ടാണ് ആഗ്രഹം തോന്നിയത്. ഇപ്പോൾ അങ്ങനെയൊക്കെ എത്തിക്കൊണ്ടിരിക്കുന്നു. വീട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നു. അച്ഛനും അമ്മയുമൊക്കെ നമ്മുടെ ഇഷ്ടത്തിന് നിൽക്കുന്ന ആളുകളാണ്. ഞാൻ എവിടെ വരെ പോകുമെന്ന് അവർക്ക് അറിയാം', അദിതി രവി പറഞ്ഞു.

'ഇപ്പോഴും പുതിയൊരു സിനിമയിൽ ചെല്ലുമ്പോൾ പേടിയാണ്, പ്രത്യേകിച്ച് ആദ്യ ദിവസം. മിങ്കിൾ ചെയ്യാനൊക്കെ വളരെ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. ആര്, എന്ത് എന്നൊക്കെ അറിയില്ലല്ലോ. ഒരു സീനൊക്കെ ഷൂട്ട് ചെയ്ത് കഴിയുമ്പോഴാകും ഒന്ന് ശരിയാവുക. പക്ഷേ ഇത് സിനിമയ്ക്ക് ചേരുന്ന ഒരു രീതിയെ അല്ല. നമ്മൾ വേഗം സോഷ്യൽ ആവണം. പക്ഷേ ആ കാര്യത്തിൽ ഞാൻ വളരെ പുറകിലാണ്. സെറ്റിൽ എല്ലാവരെയും പരിചയപ്പെട്ട് വരുമ്പോഴേക്കും ഷൂട്ട് കഴിയും. അപ്പോൾ പിന്നെ വിഷമമായിരിക്കും', അദിതി വ്യക്തമാക്കി.

കിസ് ചെയ്യണ്ട അമ്മ ചീത്ത പറയുമെന്ന് അദിതി പറഞ്ഞതായി സുരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ അത് തമാശയ്ക്ക് താൻ പറഞ്ഞതായിരുന്നെന്ന് നടി വ്യക്തമാക്കി. 'അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്യാൻ പോയപ്പോൾ ഞാൻ പതിയെ പുറകിലോട്ട് മാറി. അപ്പോൾ സുരാജേട്ടൻ പറഞ്ഞ ഡയലോഗ് ആണത്',

Aditi Ravi

'അത് എന്റെ രീതിയ്ക്ക് തമാശയ്ക്ക് പറഞ്ഞതായിരുന്നു. പക്ഷേ അത് ആളുകൾ ഏറ്റെടുത്തു. അവസാനം ഞാൻ തന്നെ പറയേണ്ടി വന്നു. അഭിമുഖം കണ്ട് അമ്മയും ചോദിച്ചു, ഞാൻ നിന്നെ എപ്പോഴാ വഴക്ക് പറഞ്ഞതെന്ന്. എനിക്കൊരു ബുദ്ധിമുട്ട് തോന്നിയത് കൊണ്ടാണെന്ന് അമ്മയോട് പറഞ്ഞു',

ചേട്ടനെയാണ് പേടിയെന്നും ബഹുമാനം കൊണ്ടുള്ള പേടിയാണെന്നും അദിതി അഭിമുഖത്തിൽ പറയുന്നുണ്ട്. എല്ലാ കാര്യത്തിലും അഭിപ്രായം ചോദിക്കാൻ പറ്റുന്ന ആളാണ്. എല്ലാം മുഖത്തു നോക്കി പറയുന്നതും ചേട്ടനായിരിക്കും. കൊള്ളില്ലെങ്കിൽ കൊള്ളില്ലെന്നും പറയും. നന്നായാൽ നന്നായെന്നും പറയും. ചേട്ടൻ എന്തെങ്കിലും പറഞ്ഞാൽ അത് കണ്ണടച്ച് വിശ്വസിക്കാം. അതാണ് ചേട്ടന്മാർ ഉള്ളവരുടെ ഭാഗ്യം. ഞങ്ങൾ നല്ല ഫ്രണ്ട്സാണ്. എന്ത് കാര്യവും പറയാം. എന്റെ എല്ലാ കാര്യങ്ങളും അറിയാം. അദിതി പറഞ്ഞു.

More from Filmibeat

Read more about: aditi ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X