For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ മുഖത്ത് ഒരു ചിരിയുണ്ട് അത് അവർക്ക് വേണ്ടെന്ന് പറഞ്ഞു'; ചിരി കാരണം സിനിമയിൽനിന്ന് ഒഴിവാക്കിയെന്ന് തൻവി

  |

  സൗബിന്‍ ഷാഹിര്‍ നായകനായ അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ താരമാണ് തന്‍വി റാം. ചിത്രത്തിൽ ടീന എന്ന കഥാപാത്രത്തെയാണ് തൻവി അവതരിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ തന്‍വി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്പിളിയുടെ ടീനയായി എത്തിയ തന്‍വിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

  അമ്പിളിക്ക് ശേഷം പിന്നീട് കപ്പേള എന്ന ചിത്രത്തിലാണ് തന്‍വി അഭിനയിച്ചത്. അതിനു ശേഷം തെലുങ്കിൽ അന്റെ സുന്ദരനിക്കി എന്ന ചിത്രത്തിലും തൻവി അഭിനയിച്ചിരുന്നു. ഈ വർഷം ഇതുവരെ നാല് മലയാള സിനിമകളിലും തൻവി അഭിനയിച്ചിട്ടുണ്ട്. ആറാട്ട്, തല്ലുമാല, കുമാരി, മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്നിവയാണ് ചിത്രങ്ങൾ. അതിൽ കുമാരിയിലും മുകന്ദനുണ്ണിയിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് തൻവി എത്തിയത്.

  Also Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

  തൻവിയുടെ മുകുന്ദനുണ്ണിയിലെ കഥാപാത്രത്തിന് കയ്യടി ലഭിക്കുന്നുണ്ട്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതി എന്ന വക്കീലിന്റെ വേഷത്തിലാണ് തൻവി അഭിനയിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

  അതേസമയം, അമ്പിളിക്ക് ശേഷം ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് തൻവിയും. എന്നാൽ അമ്പിളിയിലേക്ക് അവസരം ലഭിക്കുന്നതിന് മുമ്പ് രണ്ട് സിനിമകളിൽ നിന്നും തന്നെ മാറ്റി നിർത്തിയതിനെക്കുറിച്ച് പറയുകയാണ് നടി.

  ആറ് വർഷത്തോളം തുടർച്ചയായി ഓഡീഷനുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു എന്നും മുഖത്ത് ചിരി ഉണ്ടെന്ന കാരണത്താൽ അതിൽ നിന്നും ഒഴിവാക്കിയെന്നും തൻവി പറയുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തൻവി.

  2012 മുതൽ 2018 വരെ ഏകദേശം ആറ് വർഷത്തോളം ഓഡിഷന് പോയിട്ടുണ്ട്. നേരിട്ട് പോയി ആപ്ലിക്കേഷൻ കൊടുത്ത് പങ്കെടുത്ത ഓഡിഷൻ രണ്ടാണ്. പിന്നെ അപ്പോൾ തൊട്ട് വരുന്ന എല്ലാ ഓഡീഷനും ഞാൻ എന്റെ ഫോട്ടോ അയക്കാറുണ്ട്. എനിക്ക് തോന്നുന്നു മിക്കവാറും എല്ലാ സംവിധായകരുടെയും മെയിൽ ഐഡിയിലും എന്റെ ഫോട്ടോ ഉണ്ടാകും.

  ആദ്യം ഞാൻ ചെയ്ത സിനിമയുടെ പൂജയൊക്കെ കഴിഞ്ഞതാണ്. അതൊക്കെ കഴിഞ്ഞ് രണ്ട് ദിവസം ഞാൻ അവിടെ നിന്നു. അതിനിടെ നിർമാതാവ് മാറിയെന്ന് ഒക്കെ പറഞ്ഞു. ഞാൻ ആണെങ്കിൽ ബാങ്കിൽ നിന്ന് ഒക്കെ ലീവ് എടുത്ത് നാട്ടുകാരോട് ഒക്കെ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടാണ് അവിടെ പോയത്. ഞാനും അച്ഛനും അമ്മയും കൂടെയാണ് പോയത്.

  Also Read: 'ആ വീഡിയോയിൽ ‍ഞാൻ മദ്യപിച്ചിരുന്നു, അമ്മ ചിരിച്ചതേയുള്ളൂ, മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങി'; പ്രിയ

  ആദ്യത്തെ പ്രൊഡ്യൂസർ പിൻമാറിയപ്പോൾ വേറെ പ്രൊഡ്യൂസറെ കിട്ടിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞ് വിളിക്കാമെന്ന് അവർ പറഞ്ഞു. അങ്ങനെ തിരിച്ചു വന്നു. പിന്നെ അവർക്ക് പുതിയ ആളിനെ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അത് മാറിപ്പോയി. പിന്നെ വന്നൊരു ഓഡീഷനിൽ എല്ലാം സെറ്റായി ഷൂട്ട് തുടങ്ങാനയപ്പോൾ അവർക്ക് എന്നിൽ സംശയം തോന്നി. എന്റെ മുഖത്ത് ഒരു ചിരിയുണ്ട് എന്നും ആ ചിരി അവർക്ക് വേണ്ടെന്നും പറഞ്ഞു.

  അങ്ങനെ രണ്ട് സിനിമയും നഷ്ടപ്പെട്ടു. രണ്ടു സിനിമയും പിന്നീട് വേറെ ആളിനെ വെച്ച് ചെയ്ത് റിലീസ് ചെയ്തു. അതുകൊണ്ട് ഞാൻ പേര് പറയുന്നില്ല. പക്ഷേ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം കുറച്ച് വെയ്റ്റ് ചെയ്തിട്ടാണെങ്കിലും അമ്പിളി എന്ന നല്ല സിനിമയിലൂടെ എനിക്ക് ഒരു സ്റ്റാർട്ടിങ് കിട്ടിയത്. പക്ഷേ ഇതൊന്നും എന്നെ അത്ര വിഷമിപ്പിച്ചിട്ടില്ല. പിന്നെ ആൾക്കാരോട് പറഞ്ഞിട്ട് വന്നതായത് കൊണ്ട് അവരോട് എന്ത് പറയും എന്ന ചമ്മൽ മാത്രമേ ഉണ്ടായിരുന്നുള്ളു. വിഷമം എന്നൊന്നും പറയാൻ ഉണ്ടായില്ല,' തൻവി പറഞ്ഞു.

  Read more about: actress
  English summary
  Adv Mukundan Unni Actress Tanvi Ram Opens Up That She Faced Rejection From Films Because Of Her Smile
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X