എന്റെ കുടുംബത്തിന് നേരെ കുരച്ച പട്ടി, ഇപ്പോഴതിന്റെ വാല് മുറിച്ചു; റിയാസിനെതിരെ ദിയ കൃഷ്ണ

നടന്‍ കൃഷ്ണകുമാറിന്റെ തൊട്ടുകൂടായ്മയെ നൊസ്റ്റാള്‍ജിയ ആക്കി അവതരിപ്പിക്കുന്ന വാക്കുകള്‍ക്കെതിരെ റിയാസ് സലീം നടത്തിയ പരാമര്‍ശം കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സികയ്‌ക്കെതിരെ റിയാസ് നടത്തിയ ആരോപണവും അതിന് മൂത്തമകള്‍ അഹാന നല്‍കിയ മറുപടിയുമെല്ലാം ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്.

ഹന്‍സിക ഹോമോഫോബിക് ആണെന്ന തരത്തിലുള്ളതായിരുന്നു റിയാസ് നടത്തിയ വിവാദ പരാമര്‍ശം. ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിയാസിന്റെ ആരോപണം. ഇതിനെതിരെയാണ് അഹാന രംഗത്തെത്തിയത്. ഹന്‍സികയുടെ വീഡിയോയില്‍ ഹോമോഫോബിക് ആയ പരാമര്‍ശം ഉണ്ടായിരുന്നില്ലെന്നും റിയാസിന് തെറ്റ് പറ്റിയതാണെന്നും നേരത്തെ വ്യക്തമായിരുന്നു. ഇതോടെയാണ് താരം തന്റെ സ്‌റ്റോറി പിന്‍വലിച്ചത്.

 Riyas Salim

പിന്നാലെയാണ് അഹാന റിയാസിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ അഹാനയുടേയും ഹന്‍സികയുടേയും മറ്റൊരു സഹോദരിയായ ദിയ കൃഷ്ണയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ആരുടേയും പേര് പറയാതെയായിരുന്നു ദിയയുടെ പ്രതികരണം. എന്നാല്‍ ദിയയുടെ വാക്കുകള്‍ റിയാസിനുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

ഞാനിന്ന് ഉറക്കമുണര്‍ന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ് എന്നായിരുന്നു ദിയയുടെ പ്രതികരണം. 'നിങ്ങളുടെ ശ്രദ്ധിക്കപ്പെടാനുള്ള ദാഹം മൂലം 18 കാരിയായ, കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും അവളുടെ നിഷ്‌കളങ്കരായ സുഹൃത്തുക്കളേയും ഇത്തരം വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിടുകയാണെന്നായിരുന്നു അഹാന പറഞ്ഞത്. നോട്ട് കൂള്‍, അറപ്പുളവാക്കുന്നത്. ടോക്‌സിക്. ബുള്ളി. ഫേക്ക് ഫെമിനിസ്റ്റ് എന്നീ ഹാഷ്ടാഗുകളും അഹാന നല്‍കിയിരുന്നു.

അതേസമയം ഹന്‍സികയ്‌ക്കെതിരെയുള്ള റിയാസിന്റെ സ്‌റ്റോറിക്കെതിരെ സഹോദരി ഇഷാനിയും രംഗത്തെത്തിയിട്ടുണ്ട്. എന്റെ സഹോദരിയെ അപമാനിക്കും മുമ്പ് വസ്തുതകള്‍ പരിശോധിക്കുകയെങ്കിലും വേണ്ടതായിരുന്നുവെന്നാണ് ഇഷാനിയുടെ പ്രതികരണം.

''പശ്ചാത്തലത്തില്‍ അവളുടെ വിഡ്ഢി സുഹൃത്ത്: അവന്‍ കുണ്ടനെ പോലെ ഇരിക്കുന്നു. അത് അവഗണിച്ചു കൊണ്ട് ഈ വീഡിയോ പങ്കുവെക്കാന്‍ അവള്‍ക്കുണ്ടായ ധൈര്യം! ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് ഹോമോഫോബിക് ആയ പദപ്രയോഗങ്ങള്‍ നടത്തുന്നത് അവരുടെ സാമൂഹിക നിലവാരത്തെ ഉയര്‍ത്തുമെന്നാണ്. എന്തൊരു നാണക്കേട്'' എന്നായിരുന്നു റിയാസിന്റെ വിവാദമായ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ വീഡിയോ കണ്ടിരുന്നു. ഒരു കുട്ടിയെ കോള്‍ ഔട്ട് ചെയ്യുന്നതില്‍ എന്ത് കാര്യമെന്നാണ് അന്ന് ചിന്തിച്ചത്. പക്ഷെ കൃഷ്ണാഷിയന്‍സിന് (കഡാഷിയന്‍ 140പി) ബുദ്ധി കുറഞ്ഞ ഫോളോവേഴ്‌സിനെ എത്രത്തോളം സ്വാധീനിക്കാനാകുമെന്നത് അത്ഭുതകരമാണെന്നും റിയാസ് പറഞ്ഞിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഈ സ്‌റ്റോറി റിയാസ് പിന്‍വലിക്കുകയായിരുന്നു.

 Riyas Salim

പക്ഷെ സോഷ്യല്‍ മീഡിയയില്‍ അപ്പോഴേക്കും സംഭവം വിവാദമായി മാറി. യൂട്യൂബറായ സീക്രട്ട് എജന്റും റിയാസിന്റെ സ്‌റ്റോറിക്കെതിരെ രംഗത്തെത്തിയിരുന്നു. പോസ്റ്റിട്ട് ഡിലീറ്റ് ചെയ്യേണ്ടി വന്നു. റിയാസ് പറയുന്നത് കുണ്ടന്‍ എന്നാണ് പറയുന്നത്. എന്നാല്‍ വീഡിയോയില്‍ പറയുന്നത് ഗുണ്ട എന്നാണെന്നാണ് സീക്രട്ട് ഏജന്റ് പറഞ്ഞത്.സംഭവം വിവാദമായി മാറിയെങ്കിലും റിയാസ് സലീം ഇതുവരേയും പ്രതികരിച്ചിട്ടില്ല.

നേരത്തെ അഹാനയുടെ അച്ഛന്‍ നടന്‍ കൃഷ്ണ കുമാര്‍ നടത്തീയ പ്രസ്താവനക്കെതിരെ റിയാസ് രംഗത്തെത്തിയിരുന്നു. തൊട്ടുകൂടായ്മയേയും ജാതീയതേയും അഭിമാനത്തോടെയും നൊസ്റ്റാള്‍ജിയായും കാണുന്ന കൃഷ്ണകുമാറിന്റെ വാക്കുകള്‍ക്കെതിരെയായിരുന്നു റിയാസ് പ്രതികരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X