സോഷ്യല്‍ മീഡിയയിലും ലാലു അലക്‌സിന്റെ തിരിച്ചുവരവ്; സ്‌നേഹത്തിന് പേഴ്‌സണലായി നന്ദി പറഞ്ഞ് താരം

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും കൈകോര്‍ത്ത സിനിമയാണ് ബ്രോ ഡാഡി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി എത്തിയ സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്. ലൂസിഫറില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മൂഡിലുള്ള സിനിമയാണ് ബ്രോ ഡാഡി. വളരെ ലൈറ്റ് മൂഡില്‍ കഥ പറയുന്ന ഫണ്‍ എന്റര്‍ടെയ്‌നര്‍ ആണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് പറയുന്നത്.

ബ്രോ ഡാഡിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജുമൊക്കെയുണ്ടെങ്കിലും ചിത്രത്തില്‍ കയ്യടി നേടുന്നത് ലാലു അലക്‌സ് ആണെന്നാണ് ചിലര്‍ പറയുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ലാലു അലക്‌സിന്റെ ശക്തമായ തിരിച്ചുവരവാണ് ബ്രോ ഡാഡിയെന്നാണ് ആരാധകര്‍ പറയുന്നത്. ഒരുകാലത്ത് ലാലു അലക്‌സ് കയ്യടി നേടിയ അച്ഛന്‍ റോളിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് ചിത്രമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Lalu Alex

രഞ്ജി പണിക്കരൊക്കെ വരും പോകും, പക്ഷെ ലാലു അലക്‌സിന്റെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് ആരാധകര്‍ ചിത്രം കണ്ട ശേഷം പറയുന്നത്. സിനിമയ്ക്ക് പിന്നാലെ ലാലു അലക്‌സ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും തിരികെ വന്നിരിക്കുകയാണ്. താരം സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് തിരിച്ചുവന്നിരിക്കുന്നത്. ബ്രോ ഡാഡിയെക്കുറിച്ചുള്ള പ്രതികരണങ്ങളെക്കുറിച്ചും തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ചുമെല്ലാം പോസ്റ്റില്‍ ലാലു അലക്‌സ് സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

''നീണ്ട നാളുകള്‍ക്ക് ശേഷം ഞാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആക്ടീവായിരിക്കുകയാണ്. നിങ്ങളുടെ മെസേജുകളും ആശംസകളും പോസ്റ്റുകളും ഞാന്‍ വായിക്കുന്നുണ്ട്. ബ്രോ ഡാഡി സിനിമയ്ക്കും കുര്യന്‍ മാളിയേക്കലിനും നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാവര്‍ക്കും നന്ദി'' എന്നായിരുന്നു തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ലാലു അലക്‌സ് കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. പേഴ്‌സണലായിട്ട് പറഞ്ഞാല്‍ അച്ചായന്റെ കിടിലന്‍ തിരിച്ചുവരവ് തന്നെയാണ് ബ്രോ ഡാഡിയെന്നാണ് കമന്റുകള്‍ പറയുന്നത്.

മോഹന്‍ലാലും പൃഥ്വിരാജും നായകന്മാരായി എത്തുന്ന ബ്രോ ഡാഡിയില്‍ മീനയും കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍. ലാലു അലക്‌സ്, കനിഹ, മല്ലിക സുകുമാരന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു. ശ്രീജിത്തും എന്‍, ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദീപിക് ദേവിന്റേതാണ് സംഗീതം. അഭിനന്ദന്‍ ്‌രാമാനുജന്‍ ആണ് ഛായാഗ്രഹണം.

Read more about: lalu alex
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X