For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് പീസ് ചാണകം തരട്ടെ? കളിയാക്കാന്‍ വന്നവനെ തുറന്ന് കാണിച്ച് അഹാനയുടെ മറുപടി

  |

  മലയാളത്തിലെ യുവടിനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. താരകുടുംബമാണ് അഹാനയുടേത്. നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അച്ഛന്റെ പാതയിലൂടെ മകളും സിനിമയിലെത്തുകയായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സിനിമയിലൊരു ഇടം നേടിയെടുക്കാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. അഹാനയെ പോലെ തന്നെ അഹാനയുടെ സഹോദരിമാരും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

  Also Read: 'ചെറുപ്പത്തിൽ മമ്മൂട്ടി ഫാനായിരുന്നു, വലുതായപ്പോൾ ബുദ്ധിവെച്ചു, ഞാനിപ്പോൾ‌ എന്റെ ഫാനാണ്'; ഒമർ ലുലു!

  സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഹാന. തന്റെ ചിത്രങ്ങളും സിനിമ വിശേഷങ്ങളും മാത്രമല്ല അഹാന പങ്കുവെക്കാറുണ്ട്. ജീവിതത്തിലെ രസകരമായ നിമിഷങ്ങളും താന്‍ പാടിയ പാട്ടുകളും തന്റേയും സഹോദരിമാരുടേയും ഡാന്‍സുമൊക്കെ അഹാന നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സുമുണ്ട് അഹാനയ്ക്ക്.

  എന്നാല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം അഹാന ഇരയാകേണ്ടി വരാറുണ്ട്. പലപ്പോഴം അധിക്ഷേപങ്ങള്‍ അതിര് കടക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കി അവരുടെ വായടപ്പിക്കാനും അഹാനയ്ക്ക് അറിയാം. ഇപ്പോഴിതാ തന്റെ പോസ്റ്റിന് ലഭിച്ചൊരു മോശം കമന്റിന് അഹാന നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: കിളി പോവാത്തവൻ എങ്ങനെ പറക്കും?; വലിക്കുന്നതും കുടിക്കുന്നതും അനുഭവിക്കാതെ എങ്ങനെ അഭിനയിക്കുമെന്ന് ഷെെൻ

  കഴിഞ്ഞ ദിവസം അഹാന താന്‍ പാട്ടുപാടുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നാ കുച്ച് പൂച്ചാ നാ കുച്ച് മാങ്ക എന്ന ഗാനമായിരുന്നു വീഡിയോയില്‍ അഹാന ആലപിച്ചത്. പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. താരത്തെ അഭിനന്ദിച്ചു കൊണ്ടും പ്രോത്സാഹനം നല്‍കിയുമൊക്കെ നിരവധി പേരെത്തി. ഇതിനിടെ ഒരാള്‍ നടത്തിയ കമന്റിനാണ് അഹാന മറുപടി നല്‍കിയിരിക്കുന്നത്.

  സാധാരണഗതിയില്‍ ശ്രദ്ധ നേടാനായി ഇത്തരം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യുകയാണ് പതിവെന്നാണ് അഹാന പറയുന്നത്. എന്നാല്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന താങ്കളെ പോലെയൊരാളെ പ്രശസ്തനാക്കിയിട്ടേ കാര്യമുള്ളൂവെന്നാണ് അഹാന പറയുന്നത്. കമന്റ് ചെയ്തയാളുടെ പേരും അഹാന വെളിപ്പെടുത്തുന്നുണ്ട്. ലാല്‍ നച്ചു എന്ന അക്കൗണ്ടില്‍ നിന്നും രണ്ട് ചാണക പീസ് തരട്ടെ എന്നായിരുന്നു കമന്റ് ചെയ്തത്. ഇതിന് അഹാന മറുപടി നല്‍കുകയായിരുന്നു.

  സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാര്‍ഥമായ സ്‌നേഹം ഉറപ്പായും വേണമെന്നാണ് ഇയാള്‍ക്ക് അഹാന നല്‍കുന്ന മറുപടി. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അര്‍ഥശൂന്യമായ ഡയലോഗുകള്‍ പൊതുമധ്യത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക എന്നും അഹാന പറയുന്നു.

  പിന്നാലെ നിരവധി പേരാണ് അഹാനയ്ക്ക് പിന്തുണയുമായി എത്തുന്നത്. അതേസമയം ഇത്തരം പ്രതികരണം മതിയാകില്ലെന്നും ഇവരെ പോലുള്ളവര്‍ക്കെതിരെ സൈബര്‍ പോലീസിനെ സമീപിക്കുകയാണ് വേണ്ടതെന്നും ചിലര്‍ പറയുന്നുണ്ട്. മുമ്പും സമാനമായ രീതിയില്‍ തന്നെയും കുടുംബത്തേയും അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് അഹാന മറുപടി നല്‍കിയിട്ടുണ്ട്.

  നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നാലെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുകയായിരുന്നു. പിന്നാലെ പതിനെട്ടാം പടി, ലൂക്ക, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പിടികിട്ടാപ്പുള്ളിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാന്‍സി റാണി, അടി എന്നിവയാണ് അണിയറയിലുള്ളത്. ഇതിനിടെ മീ മൈ സെല്‍ഫ് ആന്റ് ഐ എന്ന വെബ് സീരീസിലും അഭിനയിച്ചു. അഹാനയുടെ പാതയിലൂടെ സഹോദരിമാരായ ഇഷാനിയും ഹന്‍സികയും സിനിമയിലെത്തിയിരുന്നു. മറ്റൊരു സഹോദരിയായ ദിയയും സോഷ്യല്‍ മീഡിയ താരമാണ്.

  Read more about: ahaana krishna
  English summary
  Ahaana Krishna Gives A Befitting Reply To A Comment That Tried To Degrade Her Singing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X