പിന്നെ കല്യാണങ്ങളിലെല്ലാം ഞങ്ങളുടെ വേഷം അതാകും; നൊസ്റ്റാള്‍ജിയയുമായി അഹാന; അന്നും വ്യത്യസ്ത ദിയ

സോഷ്യല്‍ മീഡിയയിലെ താരമാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ അഹാനയുടെ ആദ്യ സിനിമ ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു. പിന്നീട് ഇടവേളയെടുത്ത അഹാന ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന സിനിമയിലൂടെ തിരികെ വന്നു. അഭിനയത്തിലെന്നത് പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന.

സിനിമയേക്കാള്‍ കൂടുതല്‍ അഹാന ആരാധകരെ നേടിയത് സോഷ്യല്‍ മീഡിയയിലൂടെയാണ്. തന്റെ വ്‌ളോഗുകളിലൂടേയും റീലുകളിലൂടേയുമെല്ലാം അഹാന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. അഹാന മാത്രമല്ല സഹോദരിമാരും ഇന്നും സോഷ്യല്‍ മീഡിയാലോകത്ത് സ്വന്തം ഇടം കണ്ടെത്തിയവരാണ്.

Ahaana Krishna

അഹാനയുടെ സഹോദരിമാരായ ദിയയും ഇഷാനിയും ഹന്‍സികയും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഇന്‍സ്റ്റഗ്രാം പേജുമൊക്കെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരപുത്രിമാരുടെ വിശേഷങ്ങള്‍ എപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ഈയ്യടുത്തായിരുന്നു ദിയയുടെ വിവാഹമൊക്കെ സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കിയത്.

ഇപ്പോഴിതാ അഹാന പങ്കുവച്ച നൊസ്റ്റാള്‍ജിയ പോസ്റ്റ് വൈറലുവകയാണ്. കുട്ടിക്കാലത്തു നിന്നുള്ള തങ്ങളുടെ കുടുംബ ഫോട്ടോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും ചുറ്റുമായി നാല് മക്കളും ഇരിക്കുന്നതാണ് ചിത്രം. ഇളയമകള്‍ ഹന്‍സിക കൊച്ചുകുഞ്ഞാണ് ചിത്രത്തില്‍. ചിത്രത്തോടൊപ്പം പഴയ ഓര്‍മ്മ പങ്കിടുന്ന കുറിപ്പും അഹാന പങ്കിടുന്നുണ്ട്. അഹാനയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

2007 ല്‍ നിന്നുള്ള, ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ചിത്രം. ഹന്‍സു ഒരു പാവക്കുട്ടിയെ പോലെയായിരുന്നു. ഞങ്ങളെല്ലാം അവളുടെ പുറകെയായിരുന്നു. ഞാന്‍ കൊച്ചുക്കുട്ടിയുമല്ല, മുതിര്‍ന്ന പെണ്‍കുട്ടിയും അല്ലാത്തൊരു ഘട്ടത്തിലായിരുന്നു. കുട്ടികളുടെ ഭാഗത്തു നിന്നുള്ള വസ്ത്രങ്ങള്‍ ഫിറ്റാകാതെ വരികയും മുതിര്‍ന്നവര്‍ക്കുള്ള ഭാഗത്ത് ഒന്നും കിട്ടാതെ വരികയും ചെയ്യുന്ന ആ ഘട്ടത്തില്‍. വേനല്‍ അവധിയ്ക്ക് ചെന്നൈയില്‍ പോകുമ്പോള്‍ അമ്മയും അച്ഛനും ഞങ്ങള്‍ എല്ലാവര്‍ക്കും പോത്തീസില്‍ നിന്നും രണ്ട് സെറ്റ് ഗാഗ്ര ചോളി വാങ്ങിത്തരും. ആ വര്‍ഷത്തെ എല്ലാ കല്യാണങ്ങള്‍ക്കും പരിപാടികള്‍ക്കും ഫോട്ടോഗ്രാഫുകളിലും ഞങ്ങള്‍ അത് അഭിമാനത്തോടെ ധരിക്കും. ഞാനും ഇഷാനിയും ധരിച്ചിരിക്കുന്ന മാച്ചിംഗ് മോതിരം ശ്രദ്ധിക്കാന്‍ മറക്കരുത്.

Ahaana Krishna

പാട്ടിലേക്ക് വരികയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള, റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന സിനിമയില്‍ നിന്നുള്ള ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. ഈ പാട്ട് അമ്മയുടെ റിംഗ് ടോണ്‍ ആയിരുന്നു. അമ്മയുടെ ഫോണ്‍ എപ്പോഴും റിങ് ചെയ്തിരുന്നതിനാല്‍ വീട്ടില്‍ എപ്പോഴും ഈ പാട്ട് പ്ലെ ചെയ്തു കൊണ്ടിരിക്കുന്നുണ്ടാകും. അതിനാല്‍ ഈ പാട്ട് കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ എന്റെ പന്ത്രണ്ടാം വയസിലേക്ക്‌പോകും. ഞങ്ങളുടെ വീട് നിറയെ കുട്ടികളായിരുന്നു. ഹന്‍സിക ഒരു പാവക്കുട്ടിയെ പോലെ മുട്ടിലിഴയുകയായിരിക്കും.

നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. പല തരത്തില്‍ അനുഗ്രഹിക്കപ്പെട്ടവരാണ് നിങ്ങള്‍ എന്നാണ് നടി ശാലിന്‍ സോയ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് ദിയ മാത്രം വ്യത്യസ്തയായിരിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. സഹോദരിമാരെല്ലാം നീല വസ്ത്രം ധരിച്ചിരിക്കുമ്പോള്‍ ദിയ ചുവന്ന വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X