അഹാനയും ആനന്ത് അംബാനി വിവാഹത്തിൽ എത്തിയോ? ഞെട്ടലോടെ ആരാധകർ; ചിത്രങ്ങൾ വൈറലായി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനന്ത് അംബാനിയുടെ വിവാഹത്തിന്റെ തിരക്കിലാണ് ഇന്ത്യ മുഴുവൻ. എല്ലാ മേഖലയിൽ നിന്നുള്ള പ്രമുഖരും ഈ ആഢംബര വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. സിനിമ, രാഷ്ട്രീയ, കായിക രം​ഗത്തുള്ളവരായിരുന്നു കൂടുതലും. ഇപ്പോൾ കേരളത്തിൽ നിന്ന് അഹാനയുടെ ചിത്രങ്ങളും ശ്രദ്ധേയമായിരിക്കുന്നു. അഹാനയുടെ രസകരമായ പോസ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ ഇതോടകം വൈറലായിരിക്കുന്നു.

'അനന്ത് -രാധിക വിവാഹത്തിൽ പങ്കെടുത്തപ്പോൾ ധരിച്ചത്' എന്ന അടിക്കുറിപ്പോടെയാണ് സെലിബ്രിറ്റികളെല്ലാം തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ഈ ശൈലിയെ തമാശ രൂപത്തിലാണ് അഹാന ചെയ്തിരിക്കുന്നത്. അതായത് 'അനന്ത് -രാധിക വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത്' എന്ന ക്യാപ്ഷനോടു കൂടിയാണ് അഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എല്ലാ സെലിബ്രിറ്റികളും വിവിധ വേഷത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

ahaana

തമാശ രൂപേണ അഹാന തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ അതേ ശൈലിയിലുള്ള മറുപടികളുമായി ആരാധകരും എത്തി. 'അംബാനി കല്യാണത്തിന് താങ്കൾ ധരിച്ച മറ്റു വേഷങ്ങൾ ഈ ലുക്കിനേക്കാൾ നന്നായിരുന്നു' എന്നാണ് ഒരു കമന്റ്. 'ഇത് ഓസിയുടെ വിവാഹത്തിന് ധരിക്കൂ' എന്നാണ് മറ്റൊരാൾ പറഞ്ഞത്. 'ക്യാപ്ഷൻ വായിക്കാതെ ചിത്രം കണ്ടാൽ താങ്കളേയും വിവാഹത്തിന് ക്ഷണിച്ചതായാണ് പെട്ടെന്ന് തോന്നുന്നത്.' മറ്റൊരാൾ കമൻ്റ് ചെയ്തു.

ഏതായാലും ആരാധകർക്ക് അഹാനയുടെ ആ കാപ്ഷൻ വല്ലാതെ ഇഷ്ടപ്പെട്ടു. നടി അനുപമ പരമേശ്വരനും സഹോദരി ഹൻസിബയും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. കേരളത്തിൽ നിന്ന് പൃഥ്വിരാജും സുപ്രിയ മേനോനും മാത്രമാണ് ആനന്ത് അംബാനി വിവാഹത്തിൽ പങ്കെടുത്തത്. ആ സാഹചര്യത്തിൽ അഹാനക്ക് എങ്ങനെ ക്ഷണം ഉണ്ടായെന്ന് ചിന്തിച്ചു പോകുന്ന പോസ്റ്റായിരുന്നു ഇത്.

ഫ്ലോറൽ പ്രിന്റുള്ള ഓഫ് വൈറ്റ് ഓർഗാൻസ സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ അഹാന അതീവ സുന്ദരിയായിരിക്കുന്നു. മാത്രമല്ല അംബാനി കുടുംബത്തിൽ പലരും പച്ച കല്ലു പതിപ്പിച്ച ആഭരണങ്ങൾ ധരിച്ച ചിത്രങ്ങൾ ഒരുപാട് കണ്ടു. അത്തരത്തിൽ അഹാനയും പച്ച കല്ലു പതിപ്പിച്ച കമ്മലുകളാണ് ധരിച്ചിരിക്കുന്നത്.

ahaana

ഇന്നലെ അഹാനയുടെ സഹോദരി ദിയ കൃഷ്ണന്റെ സാരിയുടുത്ത ചിത്രങ്ങളും വൈറലായിരുന്നു. ദിയയും അശ്വിനും സെപ്റ്റംബറിൽ വിവാഹിതരാവാൻ ഒരുങ്ങുകയാണ്. തീർച്ചയായും അഹാനക്ക് "ദിയയുടെ കല്യാണത്തിന് ഞാൻ ധരിച്ചത്" എന്ന ക്യാപ്ഷനിട്ട് കൊണ്ട് ചിത്രങ്ങൾ പങ്കുവെക്കാം. ഈ വസ്ത്രങ്ങൾ ഓസിയുടെ അതായത് ദിയയുടെ വിവാഹത്തിന് ധരിക്കാമെന്ന് ആരാധകരും അഭിപ്രായപ്പെട്ടിരുന്നു.

ഷൈൻ ടോം ചാക്കോയോടൊപ്പം അഭിനയിച്ച 'അടി' എന്ന ചിത്രമായിരുന്നു അഹാനയുടെ അവസാനമിറങ്ങിയ മുഴുനീള വേഷം. 'പാച്ചുവും ​അത്ഭുതവിളക്കും' സിനിമയിൽ ഒരു കാമിയോ റോൾ ചെയ്തിരുന്നു. നാൻസി റാണി എന്ന സിനിമയാണ് അഹാനയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ തന്നെയാണ് അഹാന ചെയ്യുന്നത്.

പോസ്റ്റ് കാണാം...

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X