നിന്റെ നെറ്റി കണ്ടാല്‍ റോഡ് പോലെയുണ്ടല്ലോ! എന്റെ ആത്മവിശ്വാസം തകര്‍ന്നു; അഹാന പറയുന്നു
മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് അഹാന കൃഷ്ണയുടെ സ്ഥാനം. അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാതയിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തുന്നത്. ഇന്ന് സിനിമാ രംഗത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഹാന. താരം പങ്കുവെക്കുന്ന വീഡിയോകളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. അഹാനയുടെ അമ്മയും സഹോദരിമാരുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.
ഇപ്പോഴിതാ അഹാന പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. മുഖക്കുരുവിനെക്കുറിച്ചും തന്റെ കൗമാരകാലത്തെക്കുറിച്ചുമൊക്കെയാണ് അഹാന വീഡിയോയില്‍ സംസാരിക്കുന്നത്. മുഖക്കുരു തന്റെ ആത്മവിശ്വാസത്തെ തകര്‍ത്തിട്ടുണ്ടെന്നാണ് അഹാന പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഇന്ന് ഞാന്‍ മുഖക്കുരുവിനൊപ്പമുള്ള ഗ്രോയിംഗ് അപ്പിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പതിമൂന്നാം വയസ് മുതല്‍ മുഖക്കുര വരാന്‍ തുടങ്ങിയിരുന്നു. അതുവരെ ഇല്ലായിരുന്നു, കുഞ്ഞായിരുന്നല്ലോ. വളരെയധികം മുഖക്കുരുവുണ്ടായിരുന്നു. വഴിയില്‍ കാണുന്നവര്‍ പോലും എന്നെ കണ്ടാല്‍ സഹായിക്കാന്‍ വേണ്ടി പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന അവസ്ഥയായിരുന്നു. അത് ചെയ്താല്‍ മതി, ഇത് ചെയ്താല്‍ മതിയെന്നൊക്കെ. പക്ഷെ ഞാന്‍ ഒന്നും പിന്തുടര്‍ന്നിരുന്നില്ല. എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവയിലൂടെ കളയുകയായിരുന്നു'' അഹാന പറയുന്നു.
ഞാന്‍ എന്റേതായ ചില പരിഹാരങ്ങള്‍ ശ്രമിച്ചു നോക്കിയിരുന്നുവെങ്കിലും വീട്ട് ചികിത്സയൊന്നും ചെയ്തിരുന്നില്ല. നിരന്തരമായി മുഖക്കുരു വരുമ്പോള്‍ മടുത്തു പോകും. ഒരു ഘട്ടത്തില്‍ അത് എന്റെ ആത്മവിശ്വാസത്തെ തകര്‍ത്തിരുന്നു. ആരു കണ്ടാലും മുഖക്കുരുവിനെക്കുറിച്ചാകും ചോദിക്കുക. ഒരു ഘട്ടത്തില്‍ എനിക്ക് നെറ്റിയില്‍ നിറയെ കുരുക്കള്‍ വന്നിരുന്നു. മണ്ണ് വാരിയെറിഞ്ഞത് പോലെയായിരുന്നു. ഇന്ന് എന്റെയൊരു സുഹൃത്ത് കളയായിട്ട് നിന്റെ നെറ്റി റോഡ് പോലെയുണ്ടല്ലോ എന്ന് ചോദിച്ചു. അന്ന് അവിടെ റോഡിന്റെ പണി നടക്കുന്നുണ്ടായിരുന്നു.
എല്ലാ കുട്ടികള്‍ക്കും മുഖക്കുരു കാണില്ല. അത് കാരണം മുഖക്കുരുവില്ലാത്ത കുട്ടികളെ കാണുമ്പോള്‍ അയൂസ തോന്നിയിരുന്നു. ഒരു ഘട്ടം വരെ എനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നു. പതുക്കെ പതുക്കെ അതിനോട് പരിചിതമാകും. പ്യൂബര്‍ട്ടിയുടെ ഭാഗമാണെന്ന് നമ്മള്‍ നമ്മളോട് തന്നെ പറഞ്ഞ് ആശ്വസിപ്പിക്കും. വളര്‍ന്നു വലുതാകുമ്പോള്‍ പോകുമെന്നൊക്കെ സ്വയം പറയും. എനിക്കും എന്റെ സഹോദരിമാര്‍ക്കും മുഖക്കുരുവുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കും ഉണ്ട്.

ഇവരില്‍ നിന്നെല്ലാം ഞാന്‍ മനസിലാക്കിയ കാര്യം മുഖക്കുരു ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന ഒന്നാണ് എന്നതാണ്. പക്ഷെ എത്രനാള്‍ എടുക്കും, എന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് എത്തുമ്പോള്‍ അതിന്റെ കാലതാമസവും ചെയ്യേണ്ട കാര്യങ്ങളും മാറിക്കൊണ്ടിരിക്കും. അതാണ് ഞാന്‍ മനസിലാക്കിയൊരു കാര്യം. എന്നെ സഹായിച്ച രണ്ട് കാര്യങ്ങള്‍ ശരിയായ കെയറും പേഷ്യന്‍സുമാണെന്നും അഹാന കൂട്ടിച്ചേര്‍ക്കുന്നു.
അഹാനയ്ക്ക് പിന്നാലെ സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. സഹോദരിമാരായ ദിയ കൃഷ്ണും ഇഷാനിയും ഹന്‍സികയുമൊക്കെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള താരങ്ങളാണ്. കഴിഞ്ഞ ദിവസമായിരുന്നു അഹാന തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അഹാനയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications