'എനിക്ക് 27 വയസ്സായി, കല്യാണത്തെപ്പറ്റി അച്ഛനും അമ്മയും ഇതുവരെ ചോദിച്ചിട്ടില്ല'; കാരണം പറഞ്ഞ് അഹാന!

മലയാളത്തിലെ യുവ നായികമാരിലെ ശ്രദ്ധേയ താരമാണ് നടി അഹാന കൃഷ്ണകുമാർ. അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്നാണ് അഹാന സിനിമയിലെത്തുന്നത്. എങ്കിലും ഇതുവരെ വളരെ കുറച്ചു സിനിമകളെ അഹാനയുടേതായി വന്നിട്ടുള്ളൂ. എന്നാൽ ചെയ്ത സിനിമകളിലൂടെയൊക്കെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ അഹാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഹാനയെ പോലെ സഹോദരിമാരും ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. സഹോദരിമാരിൽ എല്ലാവരും തന്നെ ഇതിനകം സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും താരങ്ങളാണ് അഹാനയും കുടുംബവും. അമ്മ സിന്ധു കൃഷ്ണ മുതൽ ഏറ്റവും ഇളയ സഹോദരി ഹൻസികയുടെ വരെ യൂട്യൂബ് വീഡിയോകളുമായി സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ അറിയാറുമുണ്ട്. കൃഷ്ണ കുമാറിന്റെ മക്കളിൽ ഏറ്റവും മൂത്തയാളാണ് അഹാന. ബാക്കി മൂന്ന് പേരും പെണ്മക്കൾ തന്നെയാണ്.

ahaana krishna

ഇപ്പോഴിതാ, പെൺകുട്ടി ആയത് കൊണ്ട് അത് ചെയ്യണം ഇത് ചെയ്യരുത് എന്നൊന്നും പറഞ്ഞല്ല തങ്ങളെ വളർത്തിയതെന്ന് പറയുകയാണ് അഹാന. പെൺകുട്ടികളായതുകൊണ്ട് കല്യാണം കഴിച്ചു വിടേണ്ടത് ഉത്തരവാദിത്തമാണെന്ന രീതിയിലൊന്നും അച്ഛനും അമ്മയും ചിന്തിക്കില്ലെന്നും അഹാന പറയുന്നു. പുതിയ ചിത്രമായ അടിയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഹാന.

'ഞങ്ങൾക്ക് ഓരോരുത്തർക്കും നല്ല കോൺഫിഡൻസുണ്ട്. പെൺകുട്ടിയായതുകൊണ്ട് ഇത് ചെയ്യണം അത് ചെയ്യരുതെന്ന് എന്നൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. അതിനാൽ എന്നെക്കൊണ്ട് എല്ലാം ചെയ്യാൻ പറ്റുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് അല്ലാത്ത ഒരു ചിന്ത എനിക്കില്ല. എന്റെ അനിയത്തിമാർക്കും അങ്ങനെയാണ്. എന്റെ അച്ഛനും അമ്മയും നമ്മളെ അങ്ങനെയാണ് വളർത്തിയിട്ടുള്ളത്,' എന്നാണ് അഹാന പറഞ്ഞത്.

'എനിക്ക് ഇപ്പോൾ 27 വയസായി, എന്റെ അച്ഛനും അമ്മയും ഇതുവരെ നീ എപ്പോഴാണ് കല്യാണം കഴിക്കുകയെന്ന് ചോദിച്ചിട്ടില്ല. അങ്ങനെയൊന്നും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല, ഇനി ഈ ജന്മത്തിൽ അങ്ങനെ എന്നോട് ചോദിക്കുമെന്നും ഞാൻ കരുതുന്നില്ല. പിള്ളേരെ കല്യാണം കഴിച്ച് വിടുക എന്നത് ജീവിതത്തിലെ ഉത്തരവാദിത്തമായിട്ടോ ടാസ്ക്കായിട്ടോ അവർ കരുതിയിട്ടില്ല.

ജീവിത കാലം മുഴുവൻ വീട്ടിൽ തന്നെ നിൽക്കാനാണ് ആഗ്രഹമെങ്കിൽ എനിക്ക് അതിനും കഴിയും. ഒരിക്കലും പോയി വിവാഹം കഴിക്കെന്ന് അവർ പറയില്ല. ആ കാര്യം മാത്രമല്ല അത്തരത്തിലുള്ള ഒന്നിനും അവർ ആവശ്യപ്പെടില്ല,' എന്നും അഹാന പറഞ്ഞു.

പെണ്മക്കളായതു അച്ഛനും അമ്മയും കേൾക്കേണ്ടി വന്നിട്ടുള്ള ചോദ്യങ്ങളെ കുറിച്ചും അഹാന പറയുന്നുണ്. ഹന്‍സു ജനിച്ച സമയത്ത് എവിടെയെങ്കിലും പോവുമ്പോള്‍ നാല് പെണ്‍കുട്ടികളാണ് അല്ലേ എന്ന് ചോദിക്കും, അച്ഛന്‍ അതെ എന്ന് പറയും. ജോലിയൊക്കെ ഇച്ചിരി കുറവാണല്ലേ, അതെ എന്ന് അച്ഛന്‍ പറയുന്നതോടെ അവര്‍ക്ക് ഇനി എന്ത് ചോദിക്കണമെന്ന് അറിയാത്ത അവസ്ഥയാവും. പെണ്‍കുട്ടികളെ കെട്ടിക്കണ്ടേ, അവര്‍ക്ക് സ്ത്രീധനം കൊടുക്കണ്ടേ, അതുണ്ടാക്കണ്ടേ എന്ന തരത്തിലാണ് ഓരോ ചോദ്യങ്ങളെന്നും അഹാന പറയുന്നു.

ahaana krishna

അച്ഛനും അമ്മയും അതേക്കുറിച്ച് പറയുന്നതൊന്നും ഇന്നുവരെ കേട്ടിട്ടില്ല. അവള്‍ ജോളിയായി നടക്കുകയല്ലേ, തോന്നുമ്പോള്‍ കെട്ടിക്കോളുമെന്നാണ് ആരെങ്കിലും ചോദിച്ചാല്‍ അവര്‍ പറയാറുള്ളതെന്നും നടി പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍സിന്റെ മക്കളെയല്ലേ സ്റ്റാര്‍ കിഡ്‌സ് എന്ന് വിളിക്കുന്നത്. നിന്നെയൊക്കെ എന്തിനാണ് സ്റ്റാര്‍ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛന്‍ ചോദിച്ചിട്ടുണ്ട്.

അച്ഛനൊക്കെ സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ല. അച്ഛന്‍ നടനായതിന്റെ പ്രിവിലേജ് ഒന്നും എനിക്ക് കിട്ടിയിട്ടില്ലെന്നും അഹാന പറഞ്ഞു. സഹോദരിമാരായിട്ട് അടി കൂടിയിട്ടുണ്ടെന്നും അച്ഛനും അമ്മയും അടിച്ചു വളർത്തിയ പിള്ളേർ തന്നെയാണ് ഞങ്ങളെന്നും അഹാന അഭിമുഖത്തിൽ പറയുന്നുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X