നിമിഷ് നിനക്ക് 30 വയസായോ? ഇന്നലെയല്ലേ 21 ആയിരുന്നത്? നിമിഷ് രവിയ്ക്ക് അഹാനയുടെ ആശംസ

തന്റെ പ്രിയ സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായൊരു കുറിപ്പിലൂടെയായിരുന്നു അഹാന കൂട്ടുകാരന് ജന്മദിനാശംസ നേര്‍ന്നത്. കുറിപ്പിനൊപ്പം ഇരുവരുടേയും സുന്ദരമായൊരു ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. പരസ്പരം നോക്കി നില്‍ക്കുന്നൊരു ചിത്രമാണ് അഹാന പങ്കുവച്ചിരിക്കുന്നത്.

നിമിഷിന് 30 വയസായെന്ന് വിശ്വസിക്കാനുകില്ലെന്നാണ് അഹാന പറയുന്നത്. നിമിഷിന് 21 വയസുള്ളപ്പോള്‍ തങ്ങള്‍ ഇരുവരും തിരുവനന്തപുരത്തൂടെ കറങ്ങി നടന്നതിനെക്കുറിച്ച് അഹാന പരാമര്‍ശിക്കുന്നുണ്ട്. സിനിമയിലെത്തും മുമ്പേയുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിലുള്ളത്. താരം പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Ahaana Krishna

''ഹാപ്പി 30 നിം. ഉഫ് 30 ആയോ? കഴിഞ്ഞ ദിവസം നിനക്ക് 21 ആയിരുന്നതു പോലെയാണ് തോന്നുന്നത്. പണമില്ലാതെ, ജോലിയില്ലാതെ, പ്രതീക്ഷകള്‍ മാത്രമായി നമ്മള്‍ തിരുവനന്തപുരത്തൂടെ കറങ്ങി നടക്കുകയായിരുന്നു. ഇന്ന് നിന്നെ നോക്കൂ, ഞങ്ങളെല്ലാം നിന്നെക്കുറിച്ച് സ്വപ്‌നം കണ്ടിടത്ത്. നിനക്ക് പോകാന്‍ ഇനിയും ഒരുപാട് ദൂരമുണ്ട്. നിന്റെ കഴിവും പാഷും കഠിനാധ്വാനവുമാണ് എല്ലാം നേടിത്തന്നത്. നിന്റെ സുന്ദരമായ ഹൃദയം ഇതിലും ഇതിലപ്പുറവും അര്‍ഹിക്കുന്നുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട് പീസ് ഓഫ് കേക്കിന് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസ നേരുന്നു'' എന്നാണ് അഹാനയുടെ കുറിപ്പ്.

പിന്നാലെ കമന്റില്‍ നന്ദി പറഞ്ഞു കൊണ്ട് നിമിഷുമെത്തി. താങ്ക്യു ചൈല്‍ഡ്. മുന്നോട്ടും ഉയരങ്ങൡലേക്കും ഒരുമിച്ച് എന്നായിരുന്നു നിമിഷിന്റെ മറുപടി. അഹാനയുടെ പോസ്റ്റില്‍ നിമിഷിന് ജന്മദിനാശംസ നേര്‍ന്നു കൊണ്ട് അഹാനയുടെ അമ്മ സിന്ധു കൃഷ്ണയും എത്തിയിട്ടുണ്ട്. സിനിമാ പ്രവര്‍ത്തകരും ആരാധകരുമൊക്കെയായി നിരവധി പേരാണ് അഹാനയുടെ കുറിപ്പിന് താഴെ നിമിഷിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായുള്ള സൗഹൃദമാണ് നിമിഷും അഹാനയും. അതേസമയം ഇരുവരും പ്രണയത്തിലാണോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. മുമ്പും ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ വൈറലായിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയിലെ ഊഹാപോഹങ്ങള്‍ക്ക് കാരണമായി മാറിയത്. അതേസമയം സോഷ്യല്‍ മീഡിയ ഗോസിപ്പുകളോട് നിമിഷും അഹാനയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Ahaana Krishna

മലയാള സിനിമയിലെ യുവ ഛായാഗ്രാഹകരില്‍ മുന്‍പന്തിക്കാരനാണ് നിമിഷ് രവി. നേരത്തെ അഹാന നായികയായ ലൂക്ക എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ നിമിഷ് ആയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്, കിങ് ഓഫ് കൊത്ത എന്ന സിനിമകളൂടേയും ഛായാഗ്രഹണം നിമിഷ് ആയിരുന്നു. ഈയ്യടുത്തിറങ്ങിയ ദുല്‍ഖര്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ബാസ്‌കറിന്റെ ഛായാഗ്രഹണവും നിമിഷ് ആയിരുന്നു. അഹാനയും നിമിഷും നേരത്തെ ഷോര്‍ട്ട്ഫിലിമുകളും മ്യൂസിക് വീഡിയോകളും ചെയ്തിട്ടുണ്ട്.

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന കൃഷ്ണ. അച്ഛന്റെ പാതയിലൂടെയാണ് താരം സിനിമയിലെത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരമാണ് അഹാന. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളും വ്‌ളോഗുമെല്ലാം ചര്‍ച്ചയാകാറുണ്ട്. അഹാനയുടെ കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പാച്ചും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അഹാന ഒടുവിലായി അഭിനയിച്ചത്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X