ഞങ്ങള്‍ക്ക് വേണ്ടി അമ്മ കുറേ ത്യാഗം സഹിച്ചു, എനിക്ക് ചെയ്യാനാകുന്നത് ഇത് മാത്രം; അമ്മയെക്കുറിച്ച് അഹാന

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെ മകള്‍ അഹാന ആദ്യം സിനിമയിലെത്തി. പിന്നാലെ മറ്റ് സഹോദരിമാരും. സിനിമയേക്കാളും സോഷ്യല്‍ മീഡിയയിലൂടെയാണ് അഹാനയും സഹോദരിമാരും ആരാധകരെ നേടിയെടുത്തത്. പിന്നാലെ അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയിലെ താരമായി മാറി.

ഇന്ന് അഹാനയും സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയുമൊക്കെ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ പങ്കുവച്ച ഫോട്ടോഷൂട്ടുകളൊക്കെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അമ്മ സിന്ധു കൃഷ്ണയെക്കുറിച്ചുള്ള അഹാനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Ahaana Krishna

ഇന്ന് സിന്ധു കൃഷ്ണയുടെ ജന്മദിനമാണ്. അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇതിനൊപ്പം അഹാന പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. വിവാഹത്തിന്റെ വീഡിയോ മുതല്‍ ഇപ്പോഴത്തെ സിന്ധു വരെ എത്തി നില്‍ക്കുന്ന യാത്രയാണ് അഹാന പങ്കുവച്ച വീഡിയോയിലുള്ളത്. ആ വാക്കുകള്‍ വായിക്കാം.

ജന്മദിനാശംസകള്‍ അമ്മ. കഴിഞ്ഞ 35 വര്‍ഷത്തിനിടെ നിങ്ങള്‍ എത്ര മനോഹരമായി വളര്‍ന്നുവെന്ന് ഈ വീഡിയോ കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോയിലുടനീളം ഒരുപോലെ കാണുന്നത് നിങ്ങളുടെ മനോഹരമായ പുഞ്ചിരിയാണ്. നിങ്ങള്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുകയാണെന്നല്ല. ദിവസത്തിന്റെ അവസാനം എന്നും നിങ്ങള്‍ ചിരിക്കാനുള്ളൊരു കാരണം കണ്ടെത്തും. നിങ്ങളുടെ ആ കാഴ്ചപ്പാടാണ് നിങ്ങളും അച്ഛനും ചേര്‍ന്ന് ഞങ്ങള്‍ക്ക് മനോഹമരായ കുട്ടിക്കാലം തരാനുള്ള കാരണം എന്നാണ് അഹാന പറയുന്നത്.

വളര്‍ന്നു വരുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് ആ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ട്. പക്ഷെ ഇന്ന് എനിക്ക് ചെയ്യാന്‍ സാധിക്കുക എനിക്ക് സാധിക്കുന്നതെല്ലാം നിങ്ങള്‍ക്ക് നല്‍കി നിങ്ങള്‍ മാറ്റി വച്ച ഈ വര്‍ഷങ്ങള്‍ക്കെല്ലാം പകരമാവുക എന്നതാണെന്നും അഹാന പറയുന്നു.

എന്റെ എല്ലാ സ്വപ്‌നങ്ങളിലും നിങ്ങളുമൊരു ഭാഗമാണ്. എന്റെ എല്ലാ സ്വപ്‌നങ്ങളും നിങ്ങളെ അരികില്‍ നിര്‍ത്തി തന്നെ പൂര്‍ത്തിയാക്കണം എന്നാണ് എന്റെ ആഗ്രഹം. കാരണം അപ്പോള്‍ മാത്രമാണ് അത് സ്വപ്‌നസാക്ഷാത്കാരമായി മാറുകയുള്ളൂ. ഓക്കെ മമ്മ. വീണ്ടും ജന്മദിനശംസകള്‍. എല്ലാ ജീവിതത്തിലും എന്റെ അമ്മയായിരിക്കണമെന്നും അഹാന പറയുന്നു.

Ahaana Krishna

പിന്നാലെ പോസ്റ്റിന് മറുപടിയുമായി സിന്ധുവുമെത്തി. അഹാനയുടെ സഹോദരി ഇഷാനിയും അമ്മയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകള്‍. നിങ്ങളാണ് എന്റെ ലോകം. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. എന്റെ അമ്മയായതിന് നന്ദി എന്നായിരുന്നു ഇഷാനിയുടെ പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് കമന്റുകളിലൂടെ സിന്ധു കൃഷ്ണയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തിയിരിക്കുന്നത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X