അഹാനയുടെ കല്യാണമായോ? ബ്രൈഡ് ടു ബി ഫോട്ടോഷൂട്ട് സംശയങ്ങള്‍ക്ക് മറുപടിയുമായി അഹാന
മലയാളികള്‍ക്ക് സുപരിചിതയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ മൂത്തവള്‍. അച്ഛന്റെ പാതയിലൂടെയാണ് അഹാനയും സിനിമയിലെത്തിയത്. മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന. സിനിമയേക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയാണ് അഹാനയെ താരമാക്കുന്നത്. ധാരാളം ആരാധകരുണ്ട് അഹാനയ്ക്ക് സോഷ്യല്‍ മീഡിയയില്‍.
അഹാന പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സഹോദരിമാര്‍ക്കൊപ്പമുള്ള അഹാനയുടെ ഡാന്‍സും പാട്ടുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. താരകുടുംബത്തിന്റെ വെക്കേഷന്‍ ചിത്രങ്ങളും വൈറലായി മാറാറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം അഹാന പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചു.

അഹാന പങ്കുവച്ച ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ ബ്രൈഡ് ടു ബി ഫോട്ടോഷൂട്ടാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ അഹാന വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി മാറി. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് അഹാന തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അഹാനയുടെ പ്രതികരണം.
തന്റെ വിവാഹമാണെന്ന് ചില മാധ്യമങ്ങളിലടക്കം കണ്ടതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നാണ് അഹാന പറയുന്നു. ഫോട്ടോഷുട്ട് തന്റെ യഥാര്‍ത്ഥ വിവാഹത്തിന് മുന്നോടിയായുള്ളതല്ലെന്നും ഒരു പരസ്യത്തിന്റെ ഭാഗമായി നടത്തിയ ചിത്രീകരണമാണെന്നും അഹാന വ്യക്തമാക്കുന്നു.
''ഇതൊരു പരസ്യ ഷൂട്ടാണെന്നും എന്റെ യഥാര്‍ത്ഥ ബ്രൈഡല്‍ ഷവര്‍ അല്ലെന്നതും വ്യക്തമാണെന്നാണഅ ഞാന്‍ കരുതിയത്. ധാരാളം വാര്‍ത്തകള്‍ കണ്ടു. അതിനാല്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു. ഒരു ബ്രാന്റിന് വേണ്ടി ചെയ്ത പരസ്യ ഷൂട്ടാണിത്. അവരുടെ പുതിയ ജ്വല്ലറി റേഞ്ചിനെ വിളിക്കുന്നത് ബ്രൈഡ് ടു ബി എന്നാണ്. ഞാന്‍ ശരിക്കും കല്യാണം കഴിക്കുമ്പോള്‍ പെയ്ഡ് പാര്‍ട്ണര്‍ഷിപ്പ് ടാഗുണ്ടാകില്ല. ഞാന്‍ പ്രണയിക്കുന്ന വ്യക്തിയുമായുള്ളൊരു അണ്‍പെയ്ഡ് പങ്കാളിത്തമായിരിക്കും അത്'' എന്നാണ് അഹാന പറയുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വിവാഹത്തെ കുറിച്ച് അഹാന സംസാരിച്ചത് ശ്രദ്ധ നേടിയിരുന്നു. വിവാഹത്തെക്കുറിച്ചൊന്നും താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് അഹാന പറഞ്ഞത്. കൂടാതെ, ഇത്ര വയസിനുള്ളില്‍ വിവാഹം നടന്നിരിക്കണമെന്ന തരത്തിലുള്ള നിബന്ധനകളൊന്നും വീട്ടില്‍ ഇല്ലെന്നും അഹാന വ്യക്തമാക്കി. വിവാഹ കാര്യത്തിലൊക്കെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തനിക്ക് തന്നിട്ടുണ്ടെന്നും അഹാന വ്യക്തമാക്കിയിരുന്നു.

'ജനുവിനായിരിക്കണം. അഭിപ്രായങ്ങള്‍ കൃത്യമായി തുറന്ന് പറയണം. ഒരു കാര്യം ഇഷ്ടമായില്ലെങ്കില്‍ അത് അതേപോലെ പറയുന്ന പ്രകൃതമാണ് എന്റേത്. ചെയ്യുന്ന ജോലിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയണം' എന്നാണ് തന്റെ വരനെക്കുറിച്ച് അഹാനയ്ക്കുള്ള സങ്കല്‍പ്പം.
ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു അഹാനയുടെ അരങ്ങേറ്റ സിനിമ. പിന്നീട് ഇടവേളയെടുത്ത താരം തിരികെ വരുന്നത് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ്. വളരെ കുറച്ച് സിനിമകളിലൂടെ ശ്രദ്ധ നേടാന്‍ അഹാനയ്ക്ക് സാധിച്ചു. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അഹാനയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. അഹാനയുടെ പാതയിലൂടെ സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തി. അന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് അഹാനയും സഹോദരിമാരും.


Click it and Unblock the Notifications











