ആദ്യ സിനിമയില്‍ നായികയാക്കിയ സംവിധായകന് ആദരാഞ്ജലി പോലുമില്ല! വിമര്‍ശിച്ചയാള്‍ക്ക് മറുപടി ഇങ്ങനെ

അന്തരിച്ച സംവിധായകന് ഒരു ആദരാഞ്ജലി പോസ്റ്റു പോലും ഇടാതെ സ്വന്തം ഫോട്ടോസ് ഇട്ട അഹാനയെ വിമർശിക്കുകയാണ് സോഷ്യല്‍ മീഡിയ

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. അച്ഛന്റെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുകയായിരുന്നു. ഇന്ന് മലയാളികള്‍ക്ക് സുപരിചിതരമാണ് കൃഷ്ണ കുമാറിന്റെ നാല് മക്കളും. നാല് പേരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. നാലു പേരില്‍ മൂത്തവളായ അഹാനയാണ് ആദ്യം സിനിമയിലെത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം.

എന്നാല്‍ ആദ്യ ചിത്രത്തിന്റെ റിലീസിന് പിന്നാലെ അഹാന സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് താരം തിരികെ എത്തുന്നത് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമാലോകത്ത് അഹാന സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയാണ് അഹാന.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് അഹാനയും സഹോദരിമാരും. അഹാനയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിരന്തരം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവച്ച പുതിയ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്നാണ് അഹാന പുതിയ കൊളാബ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

നെറ്റ്ഫ്‌ളിക്‌സിലെ എമിലി ഇന്‍ പാരീസില കേന്ദ്ര കഥാപാത്രമായ എമിലിയുടെ ലുക്കിലാണ് അഹാന എത്തിയിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്. അടിപൊളി ലുക്കിലുള്ള ചിത്രങ്ങള്‍ അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എമിലി ഇന്‍ കേരള, തിരുവനന്തപുരം എമിലി എന്നൊക്കെയാണ് അഹാനയുടെ ലുക്ക് കണ്ട ആരാധകര്‍ വിൡക്കുന്ന പേരുകള്‍.

ഈ ഡ്രസ് ചേരുന്നത് ഹന്‍സികയ്ക്ക്

അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം താരത്തിന് ലഭിക്കുന്നുണ്ട്. താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കത്തെക്കുറിച്ചും മറ്റുമൊക്കെ സോഷ്യല്‍ മീഡിയ അധിക്ഷേപകരമായ കമന്റുകള്‍ നടത്തുന്നുണ്ട്. എമിലി ഫ്രം കിഴക്കേക്കോട്ട, പ്രതീക്ഷയും യാഥാര്‍ത്ഥ്യവും, ഈ ഡ്രസ് ചേരുന്നത് ഹന്‍സികയ്ക്കാണ്, നിങ്ങളുടെ ട്രൗസര്‍ തീരെ ചെറുതാണ് ബ്ലേസറിനേക്കാള്‍ കുറച്ച് താഴെ വരെയുള്ളതാണ് വേണ്ടത്, ഈ ഡ്രസ് ഹന്‍സിക ഇട്ടിരുന്നുവെങ്കില്‍ അടിപൊളിയായേനെ, ആ ഷോ നശിപ്പിച്ചു എന്നൊക്കെയാണ് കമന്റുകള്‍.

കുന്നംകുളം എമിലി

ഇതൊരുമാതിരി കുന്നംകുളം എമിലി ആയിപ്പോയി, എന്തൊക്കെ കാട്ടിക്കൂട്ടിയിട്ടും അങ്ങ് മെന ആകുന്നില്ലല്ലോ സേച്ചി, ആന മുക്കുന്നത് കണ്ട് ആട് മുക്കിയാല്‍, ഷര്‍ട്ട് ഇട്ട് പാന്റ് ഇടാന്‍ മറന്നു പോയോ കുട്ടി എന്ന് റാന്‍ഡം ഫേസ്ബുക്ക് അമ്മാവന്‍ 76, മുണ്ട് മുണ്ട്, അച്ഛനും അമ്മയും ഇതൊന്നും കാണുന്നില്ലേ, തേങ്ങ പത്തരച്ചാലും താളല്ലേ കറി, ഉടു തുണി, ഉടു തുണു എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. ഇതിനിടെ അഹാനയെ പിന്തുണച്ചും ധാരളം പേര്‍ എത്തുന്നുണ്ട്. താരത്തെ വിമര്‍ശിക്കുന്നവര്‍ക്ക് അവര്‍ മറുപടി പറയുന്നുണ്ട്.

സംവിധായകന് ആദരാഞ്ജലി

ഇന്ന് ഈ ചിത്രങ്ങള്‍ക്ക് പോസ്റ്റ് ചെയ്യുന്നതിന് പകരം നിങ്ങളുടെ സംവിധായകന് ആദരാഞ്ജലി നേരാമായിരുന്നു. കുറഞ്ഞ പക്ഷം തന്റെ അരങ്ങേറ്റ ചിത്രത്തില്‍ നിങ്ങളെ കാസ്റ്റ് ചെയ്യാനുള്ള ധൈര്യം അദ്ദേഹം കാണിച്ചിട്ടുണ്ട്. ആ ആത്മാവിനെ ബഹുമാനിക്കൂ എന്നായിരുന്നു ഒരു കമന്റ്. ഇതിന് മറുപടിയുമായി ആരാധകരെത്തി. ഓ പിന്നെ നീ ആരാടാ കണ്ടവരെ ജഡ്ജ് ചെയ്യാന്‍. അവര്‍ക്ക് അവരുടേതായ ചോയ്‌സ് ഉണ്ട്. അത് ബഹുമാനിക്ക് നീ ആദ്യം. അല്ലാതെ അവള്‍ പോയില്ലേല്‍ നിനക്ക് എന്താടാ കടി. അവള്‍ അവള്‍ തിരഞ്ഞെടുത്തതാണ് ചെയ്യുന്നത്. അല്ലാണ്ട് നിന്നെ പോലുള്ളവരെ കാണാനിക്കാന്‍ ആണോ എന്നായിരുന്നു ഒരാളുടെ മറുപടി.

 ഉള്‍കൊള്ളാല്‍ ഉള്ളത്

പോസ്റ്റില്‍ വരുന്ന 50ല്‍ ഒന്ന് നെഗറ്റീവ് കമന്റ് പോലത്തെ എനിക്ക് ആയിരുന്നു കിട്ടിയിരുന്നെങ്കില്‍ ഡിപ്രെഷന്‍ അടിച്ചു ഞാന്‍ ഇതൊക്കെ നിറുത്തി പോയേനെ പക്ഷെ അഹാന ഇതൊക്കെ പുല്ലു വില കൊടുത്തു അതിജീവിച്ചു മുന്‍പോട്ടു കുതിക്കുന്നു, അതാണ് അഹാനയില്‍ നിന്നും ഉള്‍കൊള്ളാല്‍ ഉള്ളത് എന്നായിരുന്നു താരത്തിന് ലഭിച്ച മറ്റൊരു പിന്തുണ കമന്റ്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X