For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായെന്ന് 'ഫ്രീ തിങ്കര്‍'; മുഖമടച്ച മറുപടിയുമായി അഹാന കൃഷ്ണ

  |

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന രാജീവ് രവി ഒരുക്കിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന അഹാന വര്‍ഷങ്ങള്‍ക്ക് ശേഷം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുകയായിരുന്നു. വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്.

  Also Read: എന്റെ മാനസികമായ സന്തോഷത്തിന് അത് വേണമെന്ന് തോന്നി; പുതിയ തീരുമാനത്തെ കുറിച്ച് മനസുതുറന്ന് ഭാമ!

  സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഹാന. തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അഹാന പങ്കുവെക്കാറുണ്ട്. അഹാനയുടെ യൂട്യൂബ് ചാനലിനും ഒരുപാട് ആരാധകരുണ്ട്. അഹാന മാത്രമല്ല സഹോദരിമാരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അതിക്രമവും നിരന്തരം നേരിടാറുണ്ട് അഹാന.

  തന്റെ ബോള്‍ഡ് ലുക്കിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും നിരന്തരമായി സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടാറുണ്ട് അഹാന കൃഷ്ണ. അഹാന മാത്രമല്ല സഹോദരിമാരും അത്തരക്കാരുടെ ശല്യം നേരിടുന്നവരാണ്. എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ അര്‍ഹിക്കുന്ന മറുപടി നല്‍കി നേരിടാനും അഹാനയ്ക്ക് അറിയാം. ഇപ്പോഴിതാ തന്നെ കളിയാക്കാന്‍ വന്നൊരാള്‍ക്ക് അഹാന നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

  Also Read: അഹാന ചെയ്തത് തെറ്റ്; അറിഞ്ഞിട്ടും റിമി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകന്‍!


  തന്റെ ഗോവന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അഹാന പങ്കുവച്ചിരുന്നു. പിന്നാലെ ഇന്ന് തന്റെ കളിക്കൂട്ടുകാരിയെക്കുറിച്ചും തങ്ങളുടെ യാത്രയെക്കുറിച്ചുമൊക്കെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഹാന. ഇതോടൊപ്പം തങ്ങളുടെ നിരവധി ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്. പിന്നാലെ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

  ഇതിനിടെ ഒരാള്‍ താരത്തെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി എന്നായിരുന്നു അയാളുടെ കമന്റ്. പിന്നാലെ അയാള്‍ക്ക് മറുപടി നല്‍കി അഹാന എത്തുകയായിരുന്നു. അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍ എന്നായിരുന്നു അഹാനയുടെ മറുപടി. പിന്നാലെ താരത്തിന് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. പിന്നാലെ തന്റെ ചിത്രത്തിന് ലഭിച്ച കമന്റും അതിന് താന്‍ നല്‍കിയ മറുപടിയുമൊക്കെ അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

  തുടര്‍ന്ന് കമന്റിട്ടയാളുടെ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. ഇതൊരു ഫേക്ക് അക്കൗണ്ടാണ്. ഫ്രീതിങ്കര്‍ എന്നാണ് അക്കൗണ്ടിന്റെ പേര്. ഇതുപോലെയുള്ള ഫ്രീതിങ്കര്‍മാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസരൂപേണ പറയുന്നുണ്ട്. പിന്നാലെ താരത്തിന്റെ മറുപടിയും സ്റ്റോറിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  കഴിഞ്ഞ ദിവസം അഹാന പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
  ഗോവയിലെ ബീച്ചിലെ കടല്‍ത്തിരകളില്‍ കളിച്ചുല്ലസിക്കുന്ന തന്റെ ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. മോണോക്കിനി ധരിച്ചാണ് താരം ചിത്രങ്ങളില്‍ എത്തുന്നത്. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ എന്നത്തേയും പോലെ താരത്തിന്റെ ബോള്‍ഡ് ലുക്കിനെതിരെ സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളും ഉണര്‍ന്നു. ധാരാളം പേരാണ് താരത്തെ അധിക്ഷേപിച്ചു കൊണ്ട് എത്തിയത്.

  നാന്‍സി റാണി, അടി തുടങ്ങിയ സിനിമകളാണ് അഹാനയുടേതായി പുറത്തിറങ്ങാനുള്ളത്. പോയ വര്‍ഷം താരത്തെ മി മൈ സെല്‍ഫ ആന്റ് ഐ എന്ന വെബ് സീരീസിലും കണ്ടിരുന്നു. അതേസമയം അഹാനയുടെ പാതയിലൂടെ സഹോദരി ഇഷാനിയും സിനിമയിലെത്തിയിരുന്നു. സഹോദരിമാരായ ദിയ കൃഷ്ണയും ഹന്‍സിക കൃഷ്ണയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നാല് പേരും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോകളൊക്കെ വൈറലായി മാറാറുണ്ട്.

  Read more about: ahaana krishna
  English summary
  Ahaana Krishna Replies To An User Who Questioned Her Dressing Choice
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X