എല്ലാം ഉത്തരവാദിത്തത്തോടെ ചെയ്യുന്ന ആൾ, ഏറ്റവും ദേഷ്യം ഇത്തരക്കാരോട്: അഹാനയുടെ ഇഷ്ടങ്ങൾ ഇങ്ങനെയാണ്

അഹാന കൃഷ്ണ ഇന്ന് മലയാളം സോഷ്യൽ മീഡിയ രംഗത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരിൽ ഒരാളാണ്. ഒരു നടി കൂടിയാണെങ്കിലും, വളരെ ഭംഗിയായി ചിത്രീകരിച്ച തന്റെ വ്ലോഗുകളും റീലുകളുമാണ് നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകളായ താരത്തെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം പ്രേക്ഷകർക്കിടയിൽ ഏറെ പ്രശസ്തയാക്കിയത്. അടുത്തിടെ, തന്റെ മുപ്പതാം പിറന്നാളിന് ആഡംബര കാർ സ്വന്തമാക്കി അഹാന വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്, മറ്റുവരിൽ താനിഷ്ടപ്പെടുന്ന ഗുണങ്ങളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ്.

അഹാനയുടെ പിറന്നാൾ ദിവസം, നടിക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് പ്രശസ്ത മാധ്യമപ്രവർത്തക രേഖ മേനോൻ ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ ഷെയർ ചെയ്തിരുന്നു. ലൂക്ക താരവുമായി നടത്തിയ അഭിമുഖത്തിൽ നിന്നുള്ള ഒരു ഭാഗമാണ് ആ വിഡിയോയിൽ ഉള്ളത്. അതിൽ, തനിക്ക് ഏത് അർദ്ധരാത്രിയിലും വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുഹൃത്തിനെ കുറിച്ചും, മറ്റുള്ളവരിൽ തനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത ഒരു സ്വഭാവത്തെ കുറിച്ചുമൊക്കെ അഹാന കൃഷ്ണ മനസ്സ് തുറന്നു.

Ahaana Krishna and Rhea Najam
Photo Credit: Ahaana Krishna, Rhea Najam / Instagram

മുപ്പതാം പിറന്നാളിനൊപ്പം രഹ​സ്യമായി എൻ​ഗേജ്മെന്റും; കയ്യിൽ മെഹന്തിയും വജ്രമോതിരവും അണിഞ്ഞ് അഹാന, ചർച്ചകൾ!

"നാല് മണിക്ക് എഴുന്നേറ്റ് ഒരു രഹസ്യം പറയണമെങ്കിൽ ആരെ വിളിക്കും," എന്ന രേഖ മേനോന്റെ ചോദ്യത്തിന്, "വീട്ടിൽ ഇത്രയും പേര് ഉള്ളത് കൊണ്ട് ആരെയും പ്രത്യേകിച്ച് വിളിക്കണ്ട, ഒന്ന് ഇങ്ങനെ തട്ടിയാൽ മതി. പ്രത്യേകിച്ച് നാല് മണിയ്ക്ക് ഒക്കെ എന്റെ തൊട്ടപ്പുറത്ത് അമ്മ കാണും. വെറുതെ "അമ്മാ..." എന്ന് വിളിച്ചാൽ മതി," എന്നാണ് ഒരു ചിരിയോടെ അടി താരം മറുപടി പറഞ്ഞത്. പക്ഷെ അതല്ല, ഫോൺ എടുത്ത് പുറത്തൊരാളെ ആണ് വിളിക്കേണ്ടതെങ്കിൽ, അത് തന്റെ സ്കൂൾ മുതൽ കൂടെയുള്ള ബെസ്റ്റ് ഫ്രണ്ട് ആയ റിയയെ ആവും എന്നും അഹാന കൃഷ്ണ പറഞ്ഞു.

Ahaana and Sindhu Krishna

താൻ പെട്ടെന്നു ദേഷ്യം വരുന്നയാളാണെന്ന് സമ്മതിച്ച സോഷ്യൽ മീഡിയ താരം, വീട്ടിൽ ഉള്ളവരോട് ദേഷ്യപ്പെടാൻ അങ്ങനെ കാരണമൊന്നും വേണ്ടെന്നും പറഞ്ഞു. എന്നാൽ, ആ ദേഷ്യം വരുന്ന അതെ വേഗത്തിൽ പോവുകയും ചെയ്യും. "നമുക്ക് അറിഞ്ഞുകൂടാത്ത പുറത്തുള്ള ഒരാളോട്, എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ആവും ദേഷ്യം വരുന്നത്. എനിക്ക് ആൾക്കാരുടെ ഉത്തരവാദിത്തം ഇല്ലായ്മ ഒട്ടും പറ്റില്ല. ഒരു കാര്യപ്രാപ്തി ഇല്ലാത്ത ആൾക്കാരെ... അത്തരക്കാരോട് ചിലപ്പോൾ ചുമ്മാ സൗഹൃദം വെക്കാം. പക്ഷെ വർക്ക് ലെവലിൽ, എനിക്കത് പറ്റില്ല," ഞാൻ സ്റ്റീവ് ലോപ്പസ് നായിക പറഞ്ഞു.

ഒപ്പം, തന്റെ നല്ല സ്വഭാവങ്ങളെ കുറിച്ച് കൂടി സംസാരിച്ച അഹാന കൃഷ്ണ, കാര്യങ്ങൾ വളരെ ശ്രദ്ധിച്ച്, ഉത്തരവാദിത്തത്തോടെയും ചെയ്യുന്ന വ്യക്തിയാണ് താൻ എന്നും വെളിപ്പെടുത്തി. "കാരണം ഞാൻ അത്യാവശ്യം കൃത്യമായി കാര്യങ്ങൾ ചെയ്യാറുള്ള, ഉത്തരവാദിത്തമുള്ള ഒരാളാണ്. ഒരു കാര്യം ചെയ്യാൻ ഒരാൾ ഏൽപ്പിച്ചാൽ അത് അതെ പോലെ ചെയ്യുക, ഞാൻ പറയുന്ന വാക്കുകൾ പാലിക്കുക. ഞാൻ എന്തെങ്കിലും ഒരു കാര്യം പറയുമെങ്കിലും അത് ഉള്ളിൽ തട്ടിയായിരിക്കും. എന്തോ പറയുന്നു, ബോധമില്ലാതെ... പിന്നെ അത് ചെയ്തില്ല... അതെനിക്ക് ഒട്ടും പറ്റില്ല. അത് കൊണ്ട് അതെനിക്ക്, പുറത്തു നിന്നുള്ള ഒരാളിൽ ആണെങ്കിലും, ദേഷ്യം വരുന്ന ഒരു കാര്യമാണ്," സോഷ്യൽ മീഡിയ താരം വിശദീകരിച്ചു.

More from Filmibeat

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X