മുഖത്തെ ക്ഷീണത്തിന് കാരണം കരഞ്ഞതല്ല, ഒരു സര്‍ജറി കഴിഞ്ഞു; വെളിപ്പെടുത്തി അഹാന കൃഷ്ണ

മലയാള സിനിമയിലെ യുവനടിമാരില്‍ മിന്നും താരമാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാതയിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു ആദ്യ സിനിമ. ക്ലാസിക്കായി മാറിയ ആദ്യ സിനിമയ്ക്ക് ശേഷം ഇടവേളയെടുക്കുകയായിരുന്നു അഹാന. താരം പിന്നീട് തിരികെ വരുന്നത് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ്.

തുടര്‍ന്ന് ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടാന്‍ അഹാനയ്ക്ക് സാധിച്ചു. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഹാന. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം വളരെ സജീവമാണ് അഹാന. താരപുത്രി പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. നൃത്ത വീഡിയോകളും കയ്യടി നേടാറുണ്ട്.

Ahaana Krishna

അഹാനയുടെ പാതയിലൂടെയാണ് സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സഹോദരിമാരായ ഇഷാനിയും ഹന്‍സികയും ദിയയുമെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. എല്ലാവരും സ്വന്തമായി ചാനലുകളുള്ളവരാണ്. അക്ഷരാര്‍ത്ഥത്തല്‍ താരകുടുംബമാണ് അഹാനയുടേത്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിലെ ചെറിയ കാര്യം പോലും വലിയ ചര്‍ച്ചയായി മാറാറുണ്ട്.

ഇപ്പോള്‍ തന്റെ വാട്‌സ് ആപ്പ് ചാനലിലൂടേയും ആരാധകര്‍ക്കിടയിലേക്ക് എത്തുകയാണ് അഹാന. ഇതിനിടെ ഇപ്പോഴിതാ അഹാനയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ത്െന്റ വാട്‌സ് ആപ്പ് ചാനലിലെ ആരാധകരോട് അഹാന പറഞ്ഞൊരു കാര്യമാണ് വൈറലായി മാറുന്നത്. വാട്‌സ് ആപ്പില്‍ 223086 ഫോളോവേഴ്‌സാണ് അഹാനയ്ക്കുള്ളത്. ഇന്ന് തന്റെ ചാനലില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഹായ് തരുമെന്ന് അഹാന പറഞ്ഞിരുന്നു.

പിന്നാലെയാണ് താരം വീഡിയോ പങ്കുവച്ചത്. തന്റെ മുഖത്തെ ക്ഷീണത്തെക്കുറിച്ചാണ് അഹാന വീഡിയോയില്‍ സംസാരിക്കുന്നത്. എന്റെ കണ്ണുകള്‍ അല്‍പ്പം ക്ഷീണിച്ചിരിക്കുന്നു എന്ന് തോന്നുന്നെങ്കില്‍ അത് ഞാന്‍ കരഞ്ഞതു കൊണ്ടല്ല എന്നാണ് അഹാന പറയുന്നത്. എനിക്കൊരു ശസ്ത്രക്രിയ കഴിഞ്ഞു എന്നാല്‍ അതിന്റെ കാരണം ഒരു മാസം കഴിഞ്ഞു പറയാം എന്നാണ് അഹാന പറയുന്നത്. സര്‍ജറിയ്ക്ക് ശേഷം ഐ ഡ്രോപ്‌സ് ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. അല്ലാതെ കരഞ്ഞതല്ലെന്നും താന്‍ ഓക്കെയാണെന്നുമാണ് അഹാന പറയുന്നത്.

Ahaana Krishna

അഹാന കണ്ണിന് ശസ്ത്രക്രിയ നടത്തിയതാകാമെന്നാണ് ആരാധകര്‍ കരുതുന്നത്. പൊതുവെ അഹാനയെ കണ്ണടയോടെ കാണാറുണ്ട്. താരത്തിന്റെ കുടുംബ ചിത്രങ്ങളില്‍ മിക്കതിലും വലിയ പവറുള്ള കണ്ണട ധരിച്ച അഹാനയെ കാണാറുണ്ട്. താരത്തിന്റെ കണ്ണിന് ചെറുപ്പം മുതലേ പ്രശ്‌നമുണ്ടെന്ന് അഹാന തന്നെ മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരിക്കും സര്‍ജറി നടത്തിയതെന്നാണ് ആരാധകര്‍ കരുതുന്നത്.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു അഹാന തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഈ സമയത്ത് ഒരു മാറ്റത്തിനായി അഹാന തന്റെ മുടി മുറിച്ചിരുന്നു. താരത്തിന്റെ പുതിയ ലുക്കിന് കയ്യടിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അഹാനയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X