ഇതുവരെ ടെൻഷനായിരുന്നു, ഇപ്പോൾ സങ്കടമാണ്; എനിക്ക് മാത്രം കൂട്ടിന് ആരുമുണ്ടായിരുന്നില്ല; വീഡിയോയുമായി ഹൻസിക

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇപ്പോൾ നടൻ കൃഷ്ണകുമാറും കുടുംബവും. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവർ പങ്കുവയ്ക്കാറുണ്ട്. മൂത്ത മകൾ അഹാന കൃഷ്ണ മുതൽ, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് മക്കൾക്കും ഭാര്യ സിന്ധു കൃഷ്ണയ്ക്കുമെല്ലാം സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്. ഇതിലൂടെയാണ് വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ട് തന്നെ വീട്ടിലെ ഒരു ചെറിയ വിശേഷം പോലും ആരാധകർ അറിയാതെ പോകാറില്ല.

കൃഷ്ണ കുമാറിന്റെ മക്കളിൽ ഏറ്റവും ഇളയവളാണ് ഹൻസിക. ഹൻസികയ്ക്കും ഒരുപാട് ആരാധകരുണ്ട്. സിനിമയുടെയും ഹൻസിക ശ്രദ്ധ നേടിയിട്ടുണ്ട്. അഹാന നായികയായ ലൂക്ക എന്ന സിനിമയിൽ അഹാനയുടെ കുട്ടിക്കാല വേഷം അവതരിപ്പിച്ചത് ഹന്‍സികയായിരുന്നു. ചേച്ചിമാരെപ്പോലെ അത്ര സജീവമല്ലെങ്കിലും തനിക്ക് സമയം കിട്ടുമ്പോഴെല്ലാം യൂട്യൂബിൽ വീഡിയോ പങ്കുവയ്ക്കാറുണ്ട് ഹൻസിക. കഴിഞ്ഞ ദിവസമാണ് ഹൻസികയുടെ പ്ലസ് ടു റിസൾട്ട് വന്നത്. അതിന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഹൻസിക പങ്കുവച്ച പുതിയൊരു വീഡിയോ വൈറലാവുകയാണ്.

hansika

എന്റെ ബെസ്റ്റ് ഞാന്‍ ചെയ്തിട്ടുണ്ട്. റിസൾട്ടിനെ കുറിച്ച് പ്രത്യേകിച്ച് പ്രതീക്ഷകളൊന്നുമില്ലായിരുന്നു എന്ന് പറഞ്ഞാണ് ഹൻസിക സംസാരിച്ച് തുടങ്ങിയത്. ഒന്നും പ്രതീക്ഷിച്ചില്ല. പ്രതീക്ഷിച്ചത് പോലയല്ല റിസല്‍ട്ട് വരുന്നതെങ്കിൽ സങ്കടം വരും. പ്രതീക്ഷിച്ചതിനും അപ്പുറത്താണെങ്കില്‍ സന്തോഷം തോന്നും. ഓരോ പരീക്ഷ കഴിയുമ്പോഴും എനിക്ക് എന്റെ മാര്‍ക്ക് ഊഹിക്കാൻ പറ്റുന്നുണ്ടായിരുന്നു. കൊമേഴ്‌സ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വിഷമായിരുന്നു. ആ പരീക്ഷ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അന്ന് ഒരുപാട് കരഞ്ഞെന്നും ഹൻസിക പറയുന്നു.

റിസല്‍ട്ട് വരുന്നു എന്ന രീതിയിൽ വ്യാജവാര്‍ത്ത ആദ്യം വന്നിരുന്നു. അന്ന് മുതൽ തുടങ്ങിയ കാത്തിരിപ്പാണ്. അതുകഴിഞ്ഞാണ് അടുത്ത ദിവസം റിസല്‍ട്ട് വരുമെന്ന വാര്‍ത്ത വന്നത്. അത് കേട്ടപ്പോള്‍ നല്ല ടെന്‍ഷനായിരുന്നു. ഞാന്‍ തോൽക്കുമെന്നാണ് കരുതിയത്. പരീക്ഷയൊന്നും എനിക്ക് വിചാരിച്ചത് പോലെ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാം ബുദ്ധിമുട്ടായിരുന്നു. 78 ശതമാനമാണ് എന്റെ മാര്‍ക്ക്. റിസല്‍ട്ട് അറിയുന്നത് വരെയുള്ള ടെന്‍ഷന്‍ ഇനിയില്ലല്ലോ. ഇംഗ്ലീഷില്‍ മാത്രമേ നല്ല മാര്‍ക്ക് കിട്ടിയുള്ളൂയെന്നും ഹന്‍സിക പറയുന്നുണ്ട്.

ഇനി ഇതോര്‍ത്ത് ടെന്‍ഷനടിക്കരുത് എന്ന് പറഞ്ഞ് സ്വയം ആശ്വസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ടെന്‍ഷന്‍ കൂടുമ്പോള്‍ ഛര്‍ദ്ദിക്കാനൊക്കെ തോന്നും. ഇത്തവണ അങ്ങനെയൊന്നും വന്നില്ല. ഇനി സ്‌കൂള്‍ ജീവിതം ഇല്ലല്ലോ, അതോര്‍ക്കുമ്പോള്‍ സങ്കടമാണെന്നും ഹൻസിക വീഡിയോയിൽ പറയുന്നുണ്ട്.

hansika

സ്‌കൂളിലെ ആനുവൽ ഡേയും സ്പോർട്സ് ഡേയും യൂത്ത് ഫെസ്റ്റിവലും ഒക്കെ ഇനിയില്ല എന്നതിൽ സങ്കടമുണ്ടെന്നും ഹൻസിക പറഞ്ഞു. ഇനി ഞാന്‍ കോളേജിലേക്ക് പോവുകയാണ്. ഇഷാനിയുടെ ലാസ്റ്റ് ഇയര്‍ കോളേജ് ഓണ്‍ലൈനായിരുന്നു. ഇഷാനിക്ക് നല്ല വിഷമമായിരുന്നു. ഇവരൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എപ്പോഴും മുകളിലൊരു സിംബ്ലിംഗ് താഴെയൊരു സിബ്ലിംഗ് ഉണ്ടായിരുന്നു. എനിക്ക് മാത്രം അങ്ങനെ ആരുമുണ്ടായിരുന്നില്ല എന്ന വിഷമവും ഹൻസിക പങ്കുവയ്ക്കുന്നുണ്ട്.

നേരത്തെ ഹൻസികയുടെ സ്കൂളിലെ അവസാന ദിവസത്തെ വിശേഷം പങ്കുവച്ച് സിന്ധു കൃഷ്ണ എത്തിയിരുന്നു. വീട്ടിലെ അവസാന സ്കൂൾ കുട്ടിയും പഠനം പൂർത്തിയാക്കുന്നതിന്റെ വൈകാരികതയായിരുന്നു സിന്ധുവിന്റെ വാക്കുകളിൽ നിറഞ്ഞത്. തന്റെ ഓരോ മക്കളെ കുറിച്ചും മിക്ക വീഡിയോകളിലും സിന്ധു സംസാരിക്കാറുണ്ട്. വീട്ടിലെ ഏറ്റവും ഇളയ കുട്ടി എന്ന നിലയിൽ ഹൻസികയോട് എല്ലാവർക്കും പ്രത്യേക വാത്സല്യമാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X