'നിങ്ങളുടെ മോള്‍ മയക്കുമരുന്നാണ്'; അമ്മയെ വിളിച്ച് നൈന പറഞ്ഞ വൃത്തികേട്; പിന്തുണയുമായി ദിയയും

നാന്‍സി റാണി സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൗനം വെടിഞ്ഞ് അഹാന കൃഷ്ണ. സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായാണ് അഹാന എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ദീര്‍ഘമായൊരു കുറിപ്പിലൂടെയാണ് അഹാനയുടെ പ്രതികരണം.

സംവിധായകന്റെ ഭാര്യ നൈനയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അഹാന തന്റെ പ്രസ്താവനയില്‍ ഉന്നയിക്കുന്നുണ്ട്. 2023 സംവിധായകന്‍ അന്തരിച്ചതിനെ തുടര്‍ന്ന് സിനിമയുമായി മുന്നോട്ട് പോയത് ഭാര്യയായിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമായി അഹാന സഹകരിക്കുന്നില്ലെന്ന് നൈന ആരോപണം ഉന്നയിച്ചത്. വിഷയം വലിയ ചര്‍ച്ചയായി മാറിയതോടെയാണ് അഹാന പ്രതികരണവുമായി രംഗത്തെത്തിയത്.

Ahaana Krishna

ഈ വിഷയത്തില്‍ തന്റെ അവസാന പ്രതികരണമായിരിക്കും ഇതെന്ന് പറഞ്ഞാണ് അഹാന 9 പേജുള്ള പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. നൈനയുടെ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി അഹാന തള്ളിക്കളയുന്നുണ്ട്. അതേസമയം നൈനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളും അഹാന ഉന്നയിക്കുന്നുണ്ട്. തന്റെ അമ്മയെ വിളിച്ച് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും അഹാന പറയുന്നുണ്ട്.

''2022 ഏപ്രിലില്‍ നൈന എന്റെ അമ്മയെ കോള്‍ ചെയ്യുകയും ഞാന്‍ ഡബ്ബ് ചെയ്യാന്‍ ചെല്ലുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഞാന്‍ ഡബ്ബ് ചെയ്യണം എന്നുണ്ടായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് മറ്റൊരാളെ നോക്കിയതെന്ന് അമ്മ അവരോട് ചോദിച്ചു. സംസാരം തുടര്‍ന്നപ്പോള്‍ നൈന ഞാന്‍ സെറ്റില്‍ അണ്‍പ്രൊഫഷണല്‍ ആയിട്ടാണ് പെരുമാറുന്നതെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ വളരെ പ്രൊഫഷണല്‍ ആണെന്നും ഇതുവരെ വര്‍ക്ക് ചെയ്ത ആരോടു വേണമെങ്കിലും ചോദിച്ചാല്‍ അറിയാമെന്നും അമ്മ പറഞ്ഞു. മിക്ക ദിവസങ്ങളിലും ഞാന്‍ ഷൂട്ട് തുടങ്ങാന്‍ വേണ്ടി കാത്തിരുന്നതും ആ സമയം അവരുടെ ഭര്‍ത്താവ് ഷൂട്ട് ചെയ്യാതെ സെറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നും അമ്മ അവരെ ഓര്‍മ്മപ്പെടുത്തി'' അഹാന പറയുന്നു.

''ഇതിനുള്ള നൈനയുടെ പ്രതികരണം വളരെ വൃത്തികെട്ടൊരു പരാമര്‍ശമായിരുന്നു. 'എന്റെ ഭര്‍ത്താവ് മദ്യപിക്കുന്നേയുള്ളൂ. നിങ്ങളുടെ മകള്‍ മയക്കുമരുന്നാണ്' എന്നാണ് പറഞ്ഞത്. ഒരാളെക്കുറിച്ച് എങ്ങനെയാണ് മറ്റൊരാള്‍ക്ക് ഇത്ര സ്വാഭാവികമായി നുണ പറയാന്‍ സാധിക്കുന്നുവെന്നത് എന്റെ അമ്മ അത്ഭുതപ്പെട്ടു. അവരോട് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് പറഞ്ഞ് അമ്മ കോള്‍ കട്ട് ചെയ്തു. ഇതാണ് എന്റെ അമ്മയും നൈനയും തമ്മില്‍ നടന്ന സംസാരം. നൈനയുടെ അഭിമുഖത്തില്‍ അവര്‍ മറ്റൊരു കഥയാണ് പറഞ്ഞത്. കാരണം എന്താണ് സത്യത്തില്‍ നടന്നതെന്ന് അവര്‍ക്ക് പറയാന്‍ സാധിക്കില്ല'' എന്നാണ് അഹാന പറയുന്നത്.

Ahaana Krishna

സംവിധായകന്‍ സെറ്റില്‍ മദ്യപിച്ച് വരുന്നത് പതിവായിരുന്നുവെന്നും സെറ്റില്‍ ചില എഡികള്‍ക്കൊപ്പമിരുന്നും മദ്യപിക്കുമായിരുന്നുവെന്നും അഹാന ആരോപിക്കുന്നുണ്ട്. അതുകാരണം പലപ്പോഴും ആര്‍ട്ടിസ്റ്റുകള്‍ക്ക് കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും അഹാന പറയുന്നുണ്ട്. ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ ഡബ്ബ് ചെയ്തത് മറ്റൊരാളെ വച്ചായിരുന്നുവെന്നും അതുകാരണമാണ് താന്‍ പ്രൊമോഷനുമായി സഹകരിക്കാതിരുന്നതെന്നും അഹാന വ്യക്തമാക്കുന്നുണ്ട്.

അവസാന ഷെഡ്യൂളിലേക്ക് തന്നെ വിളിച്ചിരുന്നില്ലെന്നും ക്ലൈമാക്‌സ് ഉള്‍പ്പടെയുള്ള ചില രംഗങ്ങള്‍ തനിക്ക് പകരം മറ്റൊരാളെ വച്ചാണ് ചിത്രീകരിച്ചതെന്ന സംശയവും അഹാന പങ്കുവെക്കുന്നുണ്ട്. അഹാനയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി വരുന്നത്. അഹാനയുടെ സഹോദരി ദിയയും കമന്റ് ചെയ്തിട്ടുണ്ട്. 'പണത്തിനോട് ആര്‍ത്തിയുള്ള ചില യൂട്യൂബര്‍മാര്‍ ഇത് കാണണം' എന്നായിരുന്നു ദിയയുടെ കമന്റ്. സഹോദരിമായ ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

Take a Poll

FAQs
അഹാന കൃഷ്ണയുടെ അരങ്ങേറ്റ സിനിമ ഏതാണ്?

ഞാന്‍ സ്റ്റീവ് ലോപസ് 

 
Filmibeat Entertainment

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X