അനിയത്തിയെ മിസ്സ് ചെയ്യാനുള്ള ​ഗ്യാപ് കിട്ടില്ല; ദിയയുടെ വിവാഹ ശേഷം മൂത്ത സഹോദരി അഹാന പ്രതികരിക്കുന്നു

നാളുകളായിട്ട് പ്രേക്ഷകർ കാത്തിരുന്ന ആ സുദിനമായിരുന്നു ഇന്ന്. ദിയയും അശ്വിനും വിവാഹിതരായി. ഇത്രയും നാൾ ഈ ദിവസത്തെ കുറിച്ചുള്ള ആകാംഷയിലായിരുന്നു എല്ലാവരും. പക്ഷേ ഇന്നു വരെ വിവാഹം എന്നു നടക്കുമെന്ന് യാതൊരു വിവരവും ഇല്ലായിരുന്നു. എങ്കിലും വിവാഹ വിശേഷങ്ങളെല്ലാം എല്ലാവരും പങ്കു വെക്കുന്നുണ്ടായിരുന്നു.

ദിയയുടെ വിവാഹം ഒരു ആഢംബര രീതിയിൽ ആയിരിക്കില്ലെന്ന് ദിയ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രേക്ഷകർക്ക് ഒരുപാട് സർപ്രൈസുകൾ തന്റെ ഔട്ട്ഫിറ്റിലൂടെയും വിവാഹത്തിന്റെ രീതിയെ സംബന്ധിച്ചും ഉണ്ടായിരിക്കുമെന്നും പറഞ്ഞിരുന്നു. ഓസിയുടെ വിവാഹത്തിൽ മൂന്ന് സഹോദരിമാരും ശരിക്കും ഷൈൻ ചെയ്തു. വിവാഹത്തെ കുറിച്ച് ഫിൽമിബീറ്റ് മലയാളത്തിലൂടെ അഹാന കൃഷ്ണ സംസാരിക്കുന്നു.

Ahaana Krishna

"വിവാഹം എല്ലാം മം​ഗളമായിട്ട് കഴിഞ്ഞു. വളരെ ചെറിയ പരിപാടിയായിരുന്നു. അടുത്തറിയുന്ന ആളുകൾ മാത്രമായിരുന്നു പങ്കെടുത്തത്. റിസപ്ഷൻ ഉണ്ടായിരിക്കില്ല. ഹൽദി, സം​ഗീത്, കല്യാണം എന്നിങ്ങനെ മൂന്ന് ഫങ്ഷനുകൾ ആയിട്ടായിരുന്നു പ്ലാൻ ചെയ്തത്. അതിനാൽ ഇനി റിസപ്ഷൻ ഉണ്ടായിരിക്കുന്നതല്ല." അഹാന പറയുന്നു. അഹാനയും ഇഷാനിയും ഹൻസുവും കല്യാണപ്പെണ്ണിനെ പോലെയാണ് ഒരുങ്ങിയത്. അതിനെ കുറിച്ച് അഹാനയോട് ചോദിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരുങ്ങാൻ ഒരുപാട് ഇഷ്ടമാണ് എന്നാണ്.

"ദിയക്ക് അവളെ പോലെ ഞങ്ങളും നന്നായിട്ട് ഒരുങ്ങി നിൽക്കണമെന്ന് നിർബന്ധമായിരുന്നു. വേറെ ആരുടേയും കല്യാണത്തിനു പോകുമ്പോൾ ഇത്രയും ഒരുങ്ങാൻ സാധിക്കില്ലല്ലോ. ജീവിതത്തിൽ ആദ്യമായിട്ടാണ് വീട്ടിൽ ഇത്രയും വലിയ ആഘോഷം നടക്കുന്നത്. ആ ഒരു എക്സൈറ്റ്മെന്റ് എല്ലാവർക്കും ഉണ്ട്." അഹാന പറയുന്നു. എല്ലാവരും പിങ്ക് നിറത്തിലുള്ള സാരിയിലാണ് വിവാഹത്തിനെത്തിയത്. അതിനാൽ മൂവരും വിവാഹത്തിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു.

ഈ കോസ്റ്റ്യൂം എല്ലാം ഞങ്ങൾ തന്നെയാണ് സെലക്ട് ചെയ്തത്. ഇതൊരു സാധാരണ സാരിയാണ്. ഇടക്കിടെ ഷൂട്ടിനെല്ലാം പോകുന്നതിനാൽ ഇതിനെ കുറിച്ച് അൽപം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഇഷ്ടപ്പെട്ട് സെലക്ട് ചെയ്തുവെന്നാണ് അഹാന പറയുന്നത്. അനിയത്തിയെ മിസ്സ് ചെയ്യുമോ എന്ന ചോദിച്ചപ്പോൾ അതിനുള്ള ​ഗ്യാപ് കിട്ടുമെന്ന് തോന്നുന്നില്ല എന്നാണ് അഹാന പറയുന്നത്. കാരണം അവർ വീടിനടുത്തുള്ള അപ്പാർട്ട്മെന്റിലേക്കാണ് മാറിയിരിക്കുന്നത്.

Diya Krishna and Ahaana Krishna

എല്ലാവരും ഒരുമിച്ചാണ് ഉറങ്ങിയിരുന്നത് എന്ന് മുൻപ് അഹാന പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിൽ നിന്നും ഓസി മറ്റൊരു വീട്ടിലേക്ക് പോയി. എന്നാൽ ഓസിയുടെ പടിയിറക്കം ഒരു പരിധി വരെ ആരെയും ഇമോഷണലി തളർത്തില്ലെന്നാണ് അഹാനയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കാരണം ഇരുവരും തൊട്ടടുത്ത് തന്നെയാണ് പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയത്.

നയൻതാര- വി​ഘ്നേഷ് ശിവൻ വിവാഹം പോലെ ​ഗംഭീരമായിരുന്നു ദിയ- അശ്വിൻ വിവാഹം. നയൻതാരയുടെ വിവാഹത്തിന്റെ ഒരു പാറ്റേൺ പൊതുവേ ഉണ്ടായിരുന്നു. അതുപോലെ ആ കളർ തീം വളരെ എല​ഗന്റായിരുന്നു. അവർക്ക് മാത്രമായിരുന്നില്ല വിവാഹത്തിനു പങ്കെടുത്ത എല്ലാവരും അങ്ങനെയായിരുന്നു. ദിയയുടെ കഴുത്തിലെ ആഭരണങ്ങളും നയൻതാര ധരിച്ച പോലുള്ള ഡിസൈനുകളായിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X