നിങ്ങളും അവരെ പോലെ, മൂന്നാം കിട; പ്രാപ്തിയോട് അഹാന; അച്ഛനോടുള്ള എതിര്‍പ്പില്‍ ഞങ്ങളോട് വെറുപ്പ് തുപ്പുന്നു!

തനിക്കും കുടുംബത്തിനുമെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയ താരവും നടിയുമായ പ്രാപ്തി എലിസബത്തിനെതിരെയാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്. കൃഷ്ണ കുമാറിന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെ വിമര്‍ശിച്ച് പ്രാപ്തി പങ്കുവച്ച സ്റ്റോറിയ്‌ക്കെതിരെയാണ് അഹാന രംഗത്തെത്തിയത്. കൃഷ്ണകുമാറിന്റെ നിലപാടിനെ മക്കളും പിന്തുണയ്ക്കുന്നുണ്ടെന്ന പ്രാപ്തിയുടെ ആരോപണത്തിനായിരുന്നു അഹാനയുടെ മറുപടി.

ഒരാളുമായി വ്യത്യസ്തമായ രാഷ്ട്രീയ ചിന്താഗതിയുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. പക്ഷെ അവരുടെ കുടുംബത്തെ വലിച്ചിട്ട് നിങ്ങളുടെ അഭിപ്രായ ഭിന്നത പ്രദര്‍ശിപ്പിക്കുന്നത് അറപ്പുളവാക്കുന്നതും മൂന്നാം കിടയുമാണ്, കുറഞ്ഞപക്ഷം. അടിസ്ഥാനരഹിതമായൊരു സ്റ്റോറി പങ്കിടാന്‍ വേണ്ടി മാത്രം ഞങ്ങളുടെ ഒരു കുടുംബ ചിത്രം കണ്ടെത്താന്‍ നിങ്ങള്‍ നടത്തിയ എഫേര്‍ട്ട് തന്നെ നിങ്ങളുടെ കണ്ടന്റ് ഒരു ഘട്ടത്തില്‍ ഞാന്‍ ഇഷ്ടപ്പെട്ടുവെന്നതിനെ ചോദ്യം ചെയ്യാന്‍ തക്കതായ കാര്യമാണെന്നും അഹാന പറയുന്നത്.

Ahaana Krishna

അതിനാല്‍ ഇനി ഞാന്‍ എന്നെക്കുറിച്ച് സംസാരിക്കട്ടെ? ഈ പറഞ്ഞ വിഷയത്തില്‍ എന്റെ കാഴ്ചപ്പാട് എന്താണെന്ന് ഞാന്‍ വിശദമാക്കുന്നത് നിങ്ങള്‍ കണ്ടുവോ? ഇല്ല. അതിനാല്‍ ഞാന്‍ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ പ്രാപ്തി. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇതുപോലൊരു സ്റ്റോറി പങ്കുവച്ചത്? വസ്തുത എന്തെന്ന് പരിശോധിക്കാന്‍ വെറും രണ്ട് മിനുറ്റ് നിങ്ങള്‍ എന്തുകൊണ്ട് മാറ്റിവച്ചില്ല? എന്നും അഹാന ചോദിക്കുന്നു.

പ്രാപ്തി, എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകത്തെ മാറ്റുന്നതോ അതോ മറ്റൊരാളെ അപമാനിച്ച് ശ്രദ്ധ നേടുകയോ? ഞാന്‍ നിങ്ങളുടെ അഭ്യുദയകാംഷിയായിരുന്നു. നിങ്ങള്‍ക്കത് അറിയുന്നതാണ്. നിങ്ങള്‍ കുറച്ച് ജനശ്രദ്ധ കിട്ടാന്‍ വേണ്ടി ഇത്ര തരം താഴുന്നുവെന്നത് ഹൃദയഭേദകമാണ്. നിങ്ങളെ പോലെ ഫെമിനിസം, സമത്വം, മനുഷ്യത്വമൊക്കെ സംസാരിക്കുന്നൊരാള്‍ ഇങ്ങനെ പെരുമാറുന്നത് നിങ്ങളുടെ ഇരട്ടത്താപ്പാണ് കാണിച്ചു തരുന്നതെന്നും അഹാന പറയുന്നു.

എന്റെ അച്ഛന്റെ രാഷ്ട്രീയ നിലപാടുമായി യോജിപ്പില്ലെന്ന കാരണത്താല്‍ ദിവസും എന്റേയും എന്റെ അമ്മയുടേയും സഹോദരിമാരുടേയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വെറുപ്പ് തുപ്പുന്ന ഒരുപാട് പേരെ ഞാന്‍ കാണാറുണ്ട്. ഞങ്ങളെല്ലാവരും വ്യത്യസ്തരായ മനുഷ്യരാണെന്നും വ്യത്യസ്തമായ അഭിപ്രായമുള്ളവരാണെന്നും മനസിലാക്കാനുള്ള സാമാന്യ ബോധമില്ലാത്തവരാണ് അവര്‍. പക്ഷെ അവര്‍ മുഖമില്ലാത്തവും വ്യക്തിത്വമില്ലാത്തവരുമാണ്. അതിനാല്‍ അവരെ തള്ളിക്കളയാമെന്നാണ് അഹാന പറയുന്നത്.

പക്ഷെ നിങ്ങളെ പോലെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഉള്ളൊരാള്‍ ആകുമ്പോള്‍ അതിനെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചാല്‍ അത് തെറ്റാകും. ഞാന്‍ വീണ്ടും പറയുന്നു. നാണക്കേട്. നിങ്ങള്‍ എന്നും പരിഹസിക്കുന്ന ആളുകളെ പോലെ തന്നെയായതില്‍ നിങ്ങള്‍ നാണിക്കണം. നാണക്കേട് ആണ് നിങ്ങള്‍ എന്നും അഹാന പറയുന്നു. പിന്നാലെ മറുപടിയുമായി പ്രാപ്തിയും രംഗത്തെത്തിയിട്ടുണ്ട്.

Ahaana Krishna

ആരാണ് കൃഷ്ണ സിസ്റ്റേഴ്സിനോട് വംശഹത്യയ്ക്കൊപ്പം നില്‍ക്കുന്നത് വേറിട്ട രാഷ്ട്രീയ ചിന്തയല്ലെന്ന് പറഞ്ഞു കൊടുക്കുക എന്നായിരുന്നു പ്രാപ്തിയുടെ പ്രിതകരണം. ഇതിനിടെ അഹാനയുടെ സഹോദരി ദിയ കൃഷ്ണയും പ്രതികരണവുമായി എത്തിയിട്ടുണ്ട്.

ഓണ്‍ കണ്ടന്റും നോ അറ്റന്‍ഷനും സീറോ ഫോളോവേഴ്സും? നിങ്ങളുടെ പ്രിയപ്പെട്ട കൃഷ്ണാസിയന്‍സിനെക്കുറിച്ച് ഹേറ്റ് കണ്ടന്റ് ചെയ്യുക വണ്‍ കെ ഫോളോഴ്സ് കിട്ടും. നിങ്ങള്‍ ഞങ്ങളുടെ സീക്രട്ട് ജലസ് ഫാന്‍ ആണെന്ന് ലോകത്തിന് അറിയാം. തുടരുക. ആവശ്യക്കാരെ ഊട്ടുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ദിയയുടെ പ്രതികരണം.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X