എന്തിനാണ് ഇങ്ങനെ ഓവറാക്ട് ചെയ്യുന്നത്? മറുപടി നല്‍കി അഹാന; കുടുംബത്തെ പറയുന്നവര്‍ക്കും മറുപടി

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. അഹാനയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് സഹോദരിമാരും. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാനയും സഹോദരിമാരും. നാല് പേരുടേയും ചാനലുകളും ഹിറ്റാണ്.

ഇപ്പോഴിതാ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം മറുപടി നല്‍കിയത്. താരത്തിന്റെ പ്രതികരണങ്ങള്‍ ചര്‍ച്ചയായി മാറാം. വിശദമായി വായിക്കാം തുടര്‍ന്ന്.

Ahaana krishna

നിങ്ങളുടെ കുടുംബത്തേക്കുറിച്ചും നിങ്ങളെക്കുറിച്ചുമുള്ള റെഡ്ഡിറ്റ് ത്രെഡ്‌സ് വായിക്കാറില്ലേ? എന്നായിരുന്നു ഒരു ചോദ്യം. അതെല്ലാം തന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാറുണ്ടെന്നായിരുന്നു അഹാന പറഞ്ഞത്. എന്നാല്‍ താന്‍ അത് കണ്ട് പൊട്ടിച്ചിരിച്ച് വിടുമെന്നും അല്ലാതെ ശ്രദ്ധിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും അഹാന പറയുന്നുണ്ട്. പിന്നാലെ എന്തുകൊണ്ടെന്നും വ്യക്തമാക്കുന്നുണ്ട് അഹാന കൃഷ്ണ.

പ്രധാനമായും, അതെല്ലാം അപ്രസക്തമാണ് എന്നാണ് അഹാന പറയുന്നത്. രണ്ടാമത്തെ കാരണമായി അഹാന പറയുന്നത് നുണയന്മാരും സ്വന്തം ജീവിതത്തില്‍ നല്ലതൊന്നും സംഭവിക്കാനില്ലാത്തവരും എഴുതുന്നത് വായിക്കാനുള്ള സമയം തങ്ങള്‍ക്കില്ലെന്നാണ് അഹാന പറയുന്നത്. മൂന്നാമത്തെ കാരണമായി താരം പറയുന്നത് ചിലര്‍ ജീവിതത്തില്‍ നിര്‍ഭാഗ്യവശാല്‍ ഒരുപാട് അസന്തുഷ്ടരാണെന്ന് തങ്ങള്‍ മനസിലാക്കുന്നതായും അഹാന പറഞ്ഞു.

അവര്‍ അര്‍ത്ഥപൂര്‍ണമായ ജീവിതം ജീവിക്കുന്നവരെക്കുറിച്ച് ചിന്തിക്കുകയും അവരെക്കുറിച്ച് അടിസ്ഥാനമില്ലാത്ത നെഗറ്റീവായ കാര്യങ്ങള്‍ എഴുതുന്നതിലും മികവ് കാണിക്കുകയാണ്. അവര്‍ക്കായി തങ്ങളുടെ മനസില്‍ സഹതാപവും, കൂടുതല്‍ മെച്ചപ്പെട്ടെ, സന്തോഷകരമായൊരു ജീവിതം ലഭിക്കട്ടെ എന്ന ആശംസയും മാത്രമാണുള്ളതെന്നും അഹാന പറയുന്നു.

പിന്നാലെ ഒരാള്‍ താരത്തോട് നിങ്ങളെന്തിനാണ് ഓവറാക്ടിംഗ് ചെയ്യുന്നത്, പ്രത്യേകിച്ചും ഭക്ഷണം കഴിക്കാന്‍ നേരത്ത് എന്ന് ചോദിക്കുന്നുണ്ട്. ഒട്ടും നാച്വറല്ലെന്നാണ് ചോദ്യം ചോദിച്ചയാള്‍ പറയുന്നത്. രുചികരമായ എന്തെങ്കിലും കഴിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സ്വാഭാവികമായ എക്‌സൈറ്റ്‌മെന്റ് നിങ്ങളെയും നിങ്ങളുടെ ജീവിതത്തേയും ബാധിച്ചിട്ടുണ്ടെങ്കില്‍ സോറി എന്നാണ് അഹാന അയാള്‍ക്ക് നല്‍കിയ മറുപടി.

അടുത്ത തവണ ഇഷ്ടമുള്ളത് എന്തെങ്കിലും കഴിക്കുമ്പോള്‍ താന്‍ നിങ്ങളുടെ വാക്കുകള്‍ മനസില്‍ വച്ചു കൊണ്ട് തന്റെ യഥാര്‍ത്ഥ വികാരങ്ങള്‍ മറച്ചുവെച്ച് വളരെ ഫേക്കായി ചെറിയ തരത്തില്‍ പ്രതികരിക്കാമെന്നും അഹാന പറയുന്നുണ്ട്. അത് നിങ്ങളേയും നിങ്ങളുടെ ജീവിതത്തേയും സന്തോഷിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായും അഹാന പറയുന്നു.

Ahaana krishna

പത്ത് വര്‍ഷം മുമ്പ് നിങ്ങള്‍ എവിടെയാണ് നിങ്ങളെ കാണുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. താന്‍ ഹാപ്പിയായിരിക്കും. കുറേക്കൂടി മനോഹരമായ സിനിമകള്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്നതായും അഹാന പറയുന്നു. വിവാഹം കഴിച്ചിട്ടുണ്ടാകും ഒന്നോ രണ്ടോ കുട്ടികളും ഉണ്ടായിട്ടുണ്ടാകുമെന്നും അഹാന പറയുന്നു. അപ്പോഴേക്കും കൂടുതല്‍ വലുതായ തന്റെ കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുകയായിരിക്കുമെന്നും അഹാന പറയുന്നുണ്ട്.

അടിയാണ് അഹാനയുടെ ഒടുവിലിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അണിയറയിലുള്ളത്. സിനിമയ്ക്ക് പുറമെ വെബ് സീരീസ് ലോകത്തും അഹാന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരും അഭിനയത്തിലേക്ക് കടന്നു വന്നിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X