കുട്ടികളുടെ ആന്റി വിളി കേൾക്കുമ്പോൾ ഈ അവസ്ഥയാണ്!! നടി അഹാനയുടെ രസകരമായ തുറന്നെഴുത്ത്
2014 ൽ പുറത്തു വന്ന ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവട് വെച്ച താരമണ് അഹാന കൃഷ്ണകുമാർ. അന്ന് വരെയുണ്ടായിരുന്ന നായിക സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു അഹാനയുടെ വരവ്. സിനിമ അഹാനയ്ക്ക് അന്യമല്ലായിരുന്നു. താര കുടുംബചത്തിൽ നിന്നു തന്നെയായിരുന്നു ഈ യുവനടിയുടെ വരവ്. സിനിമയ്ക്കൊപ്പം തന്നെ അഹാനയുടേയും സഹോദകരിമാരുടേയും നൃത്ത വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് അഹാനം. ഇപ്പോൾ സോഷ്.ൽ മീഡിയയിൽ വൈറലാകുന്നത് അഹാനയുടെ ഏറെ രസകരമായ ഇൻസ്റ്റഗ്രം പോസ്റ്റാണ്.

ഒരു രസകരമായ അനുഭവമാണ് അഹാന പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. മൂപ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ മക്കൾക്ക് ഇപ്പോൾ ഏതാണ്ട 2,3,4,5 വയസ് പ്രായമുണ്ടാകും. ഇവർ എന്നെ ആന്റി എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തി കൊടുക്കുന്നത്. ആന്റിയേ നോക്കൂ, ആന്റിയ്ക്ക് ഹായ് പറയൂ, ചിരിക്കൂ... എന്നൊക്കെ പറയും. സങ്കേതികമായി നോക്കിയാൽ ഇതൊക്കെ ശരിയാണ്. എന്നാൽ അത്ര പരിചയമില്ലാത്തതു കൊണ്ട് ഇത് കേൾക്കുമ്പോൾ ഏകദേശം മുഖം ഇതുപോലെയാകും. ഇതൊരു രസകരമായ പ്രായമാണ്. ഇപ്പോൾ എന്റെ പ്രായത്തിലുളളവർ കോളേജിലോ, കല്യാണ പന്തലിലോ അല്ലെങ്കിൽ പ്രസവമുറിയിലോ ആകും- എന്ന് പറയുന്നതായിരുന്നു അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. താരത്തിന്റെ വ്യത്യസ്ത മുഖഭാവത്തിലുളള ചിത്രം പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
എല്ലാവർക്കും നന്ദി!! വിവാഹ വാർഷികദിനത്തിൽ കുടുംബത്തോടൊപ്പം ഹരീഷ് കണാരൻ..
ഈ വർഷം മൂന്ന് ചിത്രങ്ങളാണ് അഹാനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ണ ടൊവിനോ തോമസ് നായികനായി എത്തുന്ന ലൂക്ക, മമ്മൂട്ടി ചിത്രമായ പതിനെട്ടാംപടി, സണ്ണി വെയ്‌നിൻ നായികനായി എത്തുന്ന പിടികിട്ടാപ്പുള്ളി എന്നിവയാണ് ചിത്രങ്ങൾ. ലൂക്ക ജൂൺ 28 ന് തയേറ്ററിൽ എത്തും. നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും അവസാനം പുറത്തു വന്ന ചിത്രം.


Click it and Unblock the Notifications