അഹാനയെ പോലെ ചെയ്യാൻ അമ്മ സമ്മതിക്കില്ല! എനിക്കും സങ്കടങ്ങൾ ഉണ്ടാവാറുണ്ട്; ചോദ്യങ്ങൾക്ക് മറുപടിയുമായി ഹൻസിക
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്. മൂത്ത മകളും നടിയുമായ അഹാന കൃഷ്ണ മുതൽ, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് മക്കൾക്കും ഭാര്യ സിന്ധു കൃഷ്ണയ്ക്കുമെല്ലാം സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്. ഇതിലൂടെയാണ് വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ട് തന്നെ ആ കുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും ആരാധകർ അറിയാതെ പോകാറില്ല.
കൃഷ്ണ കുമാറിന്റെ മക്കളിൽ ഏറ്റവും ഇളയവളാണ് ഹൻസിക കൃഷ്ണ. ഹൻസികയ്ക്കും ഒരുപാട് ആരാധകരുണ്ട്. സിനിമയിലൂടെയും ഹൻസിക ശ്രദ്ധ നേടിയിട്ടുണ്ട്. അഹാന നായികയായ ലൂക്ക എന്ന സിനിമയിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹന്‍സികയാണ്. ചേച്ചിമാരെപ്പോലെ അത്ര സജീവമല്ലെങ്കിലും തനിക്ക് സമയം കിട്ടുമ്പോഴെല്ലാം വീഡിയോകളുമായി ഹൻസിക എത്താറുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് ഹന്‍സിക കൃഷ്ണ.

ക്യുഎ വീഡിയോ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് പോസ്റ്റിട്ടാലും പലപ്പോഴും അത് ചെയ്യാൻ കഴിയാറില്ല. ആ പരാതി പരിഹരിക്കാമെന്ന് കരുതിയാണ് ഇത്തവണ എത്തുന്നത് പറഞ്ഞാണ് ഹൻസിക വീഡിയോ ആരംഭിച്ചത്. കുറേ തമാശയുള്ള ചോദ്യങ്ങളൊക്കെ ഉണ്ടായിരുന്നു. ചിലത് സുഹൃത്തുക്കളുടെ ചോദ്യങ്ങളായിരുന്നു. നിങ്ങളെ ഞാന്‍ നേരില്‍ കാണുമ്പോള്‍ മറുപടി തരുന്നതായിരിക്കുമെന്നാണ് ഹന്‍സിക അവരോട് പറഞ്ഞത്.
വീഡിയോകൾ ആരാണ് എഡിറ്റ് ചെയ്യുന്നത് എന്നായിരുന്നു ഹാൻസികയ്ക്ക് വന്ന ഒരു ചോദ്യം. എന്റെ വീഡിയോകളൊക്കെ ഞാന്‍ തന്നെയാണ് എഡിറ്റ് ചെയ്യുന്നത്. ലാപ്‌ടോപില്‍ എഡിറ്റ് ചെയ്യാന്‍ എനിക്കറിയില്ല. ഫോണിലാണ് ചെയ്യുന്നതെന്നായിരുന്നു ഹൻസികയുടെ മറുപടി. കോളേജ് ലൈഫിനെക്കുറിച്ചും, ഹെയര്‍ കെയറിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. ഹെയര്‍ കെയറിനെക്കുറിച്ച് പ്രത്യേകമായൊരു വീഡിയോ ചെയ്യുന്നുണ്ട് എന്ന് ഹൻസിക പറഞ്ഞു.
ഹന്‍സുവിന് ബോയ് ഫ്രണ്ടുണ്ടോ, സിംഗിളാണോ എന്ന ചോദ്യത്തിന് നോ എന്നായിരുന്നു മറുപടി. പരീക്ഷയുടെ തലേദിവസമായിരുന്നു ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്. അതാത് സമയത്ത് തന്നെ പഠിച്ചിരുന്നെങ്കില്‍ കുറച്ചൂടെ നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്. വീട്ടില്‍ വന്നാല്‍ അങ്ങനെയധികം പഠിക്കാറൊന്നുമില്ല, ആ ശീലം എന്തായാലും താൻ മാറ്റുമെന്നും പഠനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഹന്‍സിക മറുപടി നൽകി.
മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ താൻ ശ്രമിക്കാറുണ്ട്. സ്വയം വിഷമിച്ചിരിക്കുകയാണെങ്കിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയാറുണ്ട്. ഹാപ്പി പേഴ്‌സണാണെന്നാണ് വീട്ടിലുള്ളവർ പറയാറുള്ളതെന്നും ഹൻസിക പറഞ്ഞു. ചേച്ചി അഹാന മുടി വെട്ടിയത് പോലെ മുടി വെട്ടിക്കൂടെ എന്ന ചോദ്യത്തിന് അങ്ങനെ വെട്ടാന്‍ അമ്മ സമ്മതിക്കില്ല എന്നാണ് ഹൻസിക പറഞ്ഞത്.

ചുരുണ്ട മുടിയായതിനാല്‍ നീണ്ടിരിക്കുന്നതാണ് നല്ലതെന്നാണ് പറയാറുള്ളത്. ഷോര്‍ട്ട് ഹെയര്‍ എനിക്ക് ചേരുമോയെന്നും അറിയില്ല. ടുണ്ടാ എന്ന് എന്നെ വിളിക്കുന്നത് അഹാനയാണ്. അത് അഹാന വിളിക്കുന്നത് കേള്‍ക്കാനിഷ്ടമാണ്. എന്റെ ജീവിതത്തിലും സങ്കടങ്ങള്‍ ഉണ്ടാവാറുണ്ട്. സന്തോഷത്തോടെയിരിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ വീഡിയോ ചെയ്യാറുള്ളതെന്നും താരപുത്രി പറഞ്ഞു.
പ്രൊഡക്ട് വീഡിയോസ് കാണാനിഷ്ടമാണ്. അതുപോലെ എനിക്കും ചെയ്യാന്‍ പറ്റുമോയെന്ന് നോക്കും. ചുമ്മാ കോമഡി വീഡിയോ കണ്ട് ഇരിക്കാറില്ല. അമ്മയുണ്ടാക്കുന്ന ചായയാണ് എനിക്കേറ്റവും ഇഷ്ടം. സാധാരണ ചായ മാത്രമേ എനിക്കിഷ്ടമുള്ളൂ. കൂട്ടുകാരികളില്‍ മിക്കവര്‍ക്കും കോഫിയാണ് ഇഷ്ടം എന്നെല്ലാം ചോദ്യങ്ങൾക്ക് മറുപടിയായി ഹൻസിക പറഞ്ഞു.
പല ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം നല്‍കാന്‍ പറ്റിയിട്ടില്ല. വില്‍ യൂ മാരി മീ പോലെയുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. അതിനൊന്നും മറുപടിയില്ല. കൂടുതലായി വന്ന ചോദ്യങ്ങളാണ് ഞാന്‍ എടുത്തിട്ടുള്ളത്. അധികം വൈകാതെ തന്നെ കോളേജിലെ ഡേ ഇന്‍ മൈ ലൈഫ് കാണിക്കാമെന്നും ഹൻസിക വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications