twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയും മക്കളും കാണാതെ നമ്പര്‍ വാങ്ങാന്‍ വന്നു; ഭാര്യയുമായി, ശാരീരിക ബന്ധമില്ലെന്ന് പറഞ്ഞും വന്നിട്ടുണ്ട്

    |

    സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ട്രാന്‍സ് വ്യക്തിത്വമായ എയിന്‍ ഹണി ആരോഹി. മോഡലിംഗിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഹണി. തന്റെ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള ഹണിയുടെ തുറന്ന് പറച്ചില്‍ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ ആരാധകരെന്ന് പറഞ്ഞ് എത്തുന്നവരില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് എയിന്‍ ഹണി ആരോഹി.

    Also Read: ഇടുപ്പിൽ പിച്ചുന്ന സീനിൽ അർജുന്റെ കമന്റ്; പ്രഭുദേവ ചെയ്തത് അൺ കംഫർട്ടബിൾ ആയി; മധുAlso Read: ഇടുപ്പിൽ പിച്ചുന്ന സീനിൽ അർജുന്റെ കമന്റ്; പ്രഭുദേവ ചെയ്തത് അൺ കംഫർട്ടബിൾ ആയി; മധു

    വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹണി മനസ് തുറന്നത്. ലുലു മാളില്‍ നിന്നുമുണ്ടായ അനുഭവവും ഫോണിലൂടെ ഒരാള്‍ മോശമായി പെരുമാറിയതിനെക്കുറിച്ചുമൊക്കെയാണ് താരം മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

     ഓടിവന്ന് സംസാരിക്കും

    ലുലു മാളിലൊക്കെ ഷോപ്പിംഗിന് പോകുമ്പോള്‍ ആളുകള്‍ കാണുകയും വന്ന് സംസാരിക്കുകയുമൊക്കെ ചെയ്യും. ഇന്‍സ്റ്റഗ്രാമിലൂടേയും ടിക് ടോക്കിലൂടേയുമെല്ലാം എന്നെ അത്യാവശ്യം അറിയുന്നത് കൊണ്ട് തന്നെ ഹണി ചേച്ചി എന്ന് വിളിച്ച് ഓടിവന്ന് സംസാരിക്കും. ചെറുപ്പക്കാരായ ആളുകള്‍ നമ്മളെ അംഗീകരിക്കുന്നുണ്ട്. പ്രായമുള്ളവര്‍ക്കാണ് ഇപ്പോഴും കുറച്ച് പ്രശ്‌നങ്ങളുള്ളത്.

    Also Read: 'എന്റെ ഇഷ്ടത്തിന് എനിക്കൊരു ബ്ലൗസ് ഇടാൻ പറ്റാത്ത അവസ്ഥ, ഐ ഫോൺ ഇല്ലാത്ത ഏക നായിക ഞാൻ'; ​ഗൗരി കൃഷ്ണൻAlso Read: 'എന്റെ ഇഷ്ടത്തിന് എനിക്കൊരു ബ്ലൗസ് ഇടാൻ പറ്റാത്ത അവസ്ഥ, ഐ ഫോൺ ഇല്ലാത്ത ഏക നായിക ഞാൻ'; ​ഗൗരി കൃഷ്ണൻ

    അയാളെ നോക്കി ചിരിച്ചു

    ചിലപ്പോള്‍ ചേട്ടന്മാര്‍ വരികെ ചേച്ചിമാരുടെ കൂടെയായിരിക്കും. ഒരു ദിവസം ഹൈപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് നില്‍ക്കുമ്പോള്‍ ഒരു ഫാമിലിയും അവിടെയുണ്ടായിരുന്നു. ഒരു ചേച്ചിയും ചേട്ടനും കുഞ്ഞും അമ്മയും. ഞാനൊരു റെഡ് ടീഷര്‍ട്ടൊക്കെയിട്ട് സാധനങ്ങള്‍ വാങ്ങി നടന്നു വരികയാണ്. കാഴ്ചയില്‍ മാന്യനെന്ന് തോന്നുന്ന അയാള്‍ എന്നെ ഇടയ്ക്ക് നോക്കുന്നത് ഞാന്‍ കാണുന്നുണ്ട്. എന്നെ ആരെങ്കിലും ഞാന്‍ ചിരിക്കും, അതെന്റെ ശീലമാണ്. തെറ്റാണോ എന്നറിയില്ല. അന്നും ഞാന്‍ അയാളെ നോക്കി ചിരിച്ചു.

    പോസിറ്റീവ് കൊടി കണ്ടത് പോലെ


    ചിരിച്ചതോടെ അയാള്‍ക്ക് എന്തോ പോസിറ്റീവ് കൊടി കണ്ടത് പോലെയായി. പിന്നെ കുറച്ച് നേരത്തേക്ക് അയാളെ കണ്ടില്ല. പാര്‍ക്കിംഗില്‍ എത്തിയപ്പോഴേക്കും ഒരാള്‍ ഹണി ഹണി എന്ന് വിളിച്ചു കൊണ്ട് പിന്നാലെ ഓടി വരികയാണ്. നോക്കുമ്പോള്‍ അയാളാണ്. തന്റെ ഭാര്യയേയും കുട്ടികളേയും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട് എന്റെ നമ്പര്‍ വാങ്ങിക്കാനായി വന്നതാണ് അയാള്‍. അങ്ങനെ കുറേ ആളുകളുണ്ട്. എന്താണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയില്ല.

    ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുക, എന്റെ ഭാര്യയ്ക്ക് എന്നോട് സ്‌നേഹമില്ല അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞാകും. എന്താണെന്ന് ചോദിക്കുമ്പോള്‍ ഹണിയെ ഒരു സുഹൃത്തായിട്ട് വേണം, ഫോണിലൂടെ സംസ്ാരിക്കണമെന്ന് പറയും. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ നടി, മോഡല്‍, ലിസണര്‍ എന്നാണ് ഇട്ടിരിക്കുന്നത്. അത് മാറ്റണമെന്നുണ്ട്. ഫോണിലൂടെ സംസാരിക്കുന്നത് ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. ഫോണ്‍ യൂട്യൂബ് കാണാനും റീല്‍സ് ചെയ്യാനുമൊക്കെയാണ് ഉപയോഗിക്കുന്നത്.

    ആറ് കൊല്ലമായി ശാരീരികമായി ബന്ധമില്ല

    അവരെ എന്റര്‍ടെയ്ന്‍ ചെയ്യാനായി ഏത് ഡ്രസാ ഇട്ടിരിക്കുന്നത്, ഡ്രസിന്റെ കളര്‍ എന്താണ്, ഇരിക്കുവാണോ കിടക്കുവാണോ, കഴിച്ചോ, കുളിച്ചോ, എന്നൊന്നും പറായനാകില്ല. ചിലയാളുകള്‍ ഇതൊക്കെ ചോദിക്കും. എന്തിനാണ് ഇതൊക്കെ അറിഞ്ഞിട്ട്? അങ്ങനെ എന്തെങ്കിലും ആണോ എന്ന് ആ ചേട്ടനോട് ചോദിച്ചപ്പോള്‍ അല്ല ആത്മാര്‍ത്ഥമായി സംസാരിക്കാനാണെന്ന് പറഞ്ഞു. ശരിയെന്ന് പറഞ്ഞ് ഞാന്‍ നമ്പര്‍ കൊടുത്തു. വിളിച്ചപ്പോള്‍ പറയുന്നത് ഭാര്യയുമായി ശരിയല്ല, ആറ് കൊല്ലമായി ശാരീരികമായി ബന്ധമില്ലെന്നാണ്. പോയി നിങ്ങളുടെ അമ്മയോടോ അച്ഛനോടോ പറയെന്ന് പറഞ്ഞു.

    ഗുഡ് ടച്ചും ബാഡ് ടച്ചും

    അതല്ല തന്നോട് സംസാരിക്കണം. ഞാന്‍ ആഗ്രഹിക്കുന്നത് പോലത്തെ പെണ്‍കുട്ടിയാണ് നിങ്ങളെന്ന് പറഞ്ഞു. എനിക്ക് ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് വേണമെന്ന് പറഞ്ഞു. ഞാനിത് സ്‌ക്രീന്‍ഷോട്ട് എടുത്തിടുമെന്ന് പറഞ്ഞപ്പോള്‍ ബ്ലോക്ക് ചെയ്ത് പോയി. പേടിയാണ്. ഭാര്യയെ ഉപേക്ഷിച്ചു കൂടെയെന്ന് ചോദിച്ചപ്പോള്‍ ശരിയാകില്ലെന്നാണ് പറയുന്നത്. അവര്‍ക്കൊന്നും നഷ്ടപ്പെടാനും വയ്യ, കാണുന്ന നല്ലതിലൊക്കെ കയ്യിട്ട് വാരുകയും ചെയ്യണം. വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ട് കൂടിയുണ്ടാകില്ല. നുണയായിരിക്കും പറയുന്നത്.

    മറ്റ് ചിലര്‍ ഫോട്ടോയെടുക്കാനായി അടുത്ത് വരികയും പക്ഷെ മോശമായ രീതിയില്‍ സ്പര്‍ശിക്കുമെന്നുമാണ് ഹണി പറയുന്നത്. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് മനസിലാകും. ചിലര്‍ ഫോട്ടോയെടുക്കാന്‍ നേരത്ത് പിടിച്ചോട്ടെയെന്ന് ചോദിക്കുമ്പോള്‍ തോളിലാണെന്ന് കരുതി നമ്മള്‍ ഓക്കെ പറയും. പക്ഷെ പിടിക്കുക ഇടുപ്പിലായിരിക്കുമെന്നും ഹണി പറയുന്നുണ്ട്.

    Read more about: social media
    English summary
    Ain Honey Aarohi Talks About A Fan Who Asked Her Number At Mall While His WIfe And Kids Were Waiting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X