ആളുകൾ നോക്കാൻ വേണ്ടി തന്നെയാണ് ഞാൻ ഒരുങ്ങുന്നത്, ലക്ഷങ്ങൾ കിട്ടിയതുകൊണ്ടല്ല ന്യൂഡായത്: ഐൻ ഹണി

അതേസമയം, ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്യാത്തത് പേടി കൊണ്ടൊന്നുമല്ല, എന്റെ കുടുംബത്തോടുള്ള ഇഷ്ടം കൊണ്ടാണെന്നാണ് ഐന്‍ പറയുന്നത്. നമ്മള്‍ക്ക് ഒരു പാഷന്‍ ഉണ്ട്. ഞാന്‍ ഇത്രയും ചേഞ്ച് ആയ ഒരു മനുഷ്യന്‍ ആണ്. നമ്മള്‍ക്ക് ഇങ്ങനെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്ന് കാണിക്കാന്‍ വേണ്ടിയിട്ടാണ് ഇത്തരം റോളുകള്‍ ചെയ്തിട്ടുള്ളതെന്നും താരം പറയുന്നു. എന്നാല്‍ പലരും അതിന്റെ അടിയില്‍ കമന്റ് ചെയ്യുന്നത് ലക്ഷങ്ങള്‍ കിട്ടിയതുകൊണ്ടാണെന്നും താരം പറയുന്നുണ്ട്.

സെക്‌സ് വര്‍ക്കര്‍ ആയിട്ടല്ല ഞാന്‍ എത്തുന്നത്

ഇപ്പോഴിതാ മലയാള സിനിമയില്‍ ട്രാന്‍സ് സമൂഹത്തോടുള്ള സമീപനത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഐന്‍ ഹണി. നല്ല മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നാണ് ഐന്‍ ഹണി പറയുന്നത്. താന്‍ സിനിമയിലെത്തുന്നത് ട്രാന്‍സ് വുമണായിട്ടാണെങ്കിലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ കമ്യൂണിറ്റിയില്‍ ഉള്ള ചീത്തപ്പേരുകള്‍ മാറ്റുന്ന തരത്തിലുള്ളതാണെന്നാണ് ഐന്‍ പറയുന്നത്.

സെക്‌സ് വര്‍ക്കര്‍ ആയിട്ടല്ല ഞാന്‍ എത്തുന്നത്. അങ്ങനെ ഒരു റോളും വരാന്‍ പാടില്ല എന്ന് അതിലെ സംവിധായകര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

അതേസമയം തന്നേ തേടി നരഭോജിയുടെ കഥാപാത്രം എത്തിയിരുന്നുവെന്നും ഹണി

അതേസമയം, ഇപ്പോള്‍ പുതുതായി എത്തുന്ന ചിത്രത്തില്‍ ഐപിഎസ് ഓഫീസര്‍ ആയിട്ടാണ് ഞാന്‍ എത്തുന്നത്. അതും നല്ലൊരു മാതൃക തന്നെയാണെന്നും ഐന്‍ ഹണി ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൂടാതെ വിശുദ്ധ രാത്രികള്‍ എന്ന ചിത്രത്തില്‍ താന്‍ എത്തുന്നത് ട്രാന്‍സ് വുമണ്‍ ആയിട്ടു പോലുമല്ലെന്നും സാദാ പെണ്‍കുട്ടിയാണെന്നും ഐന്‍ പറയുന്നു. അതേസമയം തന്നേ തേടി നരഭോജിയുടെ കഥാപാത്രം എത്തിയിരുന്നുവെന്നും ഹണി പറയുന്നു. എന്നാല്‍ താരം അത് നിരസിക്കുകയായിരുന്നു. അതിനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്.

നഗ്ന ആയിട്ട് അഭിനയിക്കേണ്ട സിറ്റുവേഷന്‍സ് ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്

പഴയകാലത്തെ നരഭോജി ആയിട്ട് അഭിനയിക്കാന്‍ ഒരാള്‍ വിളിച്ചു. വളരെ നല്ലൊരു റോളും, സംവിധായകനും ഒക്കെ ആയിരുന്നു. എന്നാല്‍ ഒരുപാട് നഗ്ന ആയിട്ട് അഭിനയിക്കേണ്ട സിറ്റുവേഷന്‍സ് ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. പണ്ട് ഇതുപോലെ വളരെ ന്യൂഡിറ്റി ആയി ചെയ്തതിനു ശേഷം പബ്ലിക്കിന് മുന്‍പില്‍ വളരെ മോശം ആഭിപ്രായം ആണ് എനിക്ക് എതിരെ വന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം, ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്യാത്തത് പേടി കൊണ്ടൊന്നുമല്ല, എന്റെ കുടുംബത്തോടുള്ള ഇഷ്ടം കൊണ്ടാണെന്നാണ് ഐന്‍ പറയുന്നത്. നമ്മള്‍ക്ക് ഒരു പാഷന്‍ ഉണ്ട്. ഞാന്‍ ഇത്രയും ചേഞ്ച് ആയ ഒരു മനുഷ്യന്‍ ആണ്. നമ്മള്‍ക്ക് ഇങ്ങനെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്ന് കാണിക്കാന്‍ വേണ്ടിയിട്ടാണ് ഇത്തരം റോളുകള്‍ ചെയ്തിട്ടുള്ളതെന്നും താരം പറയുന്നു. എന്നാല്‍ പലരും അതിന്റെ അടിയില്‍ കമന്റ് ചെയ്യുന്നത് ലക്ഷങ്ങള്‍ കിട്ടിയതുകൊണ്ടാണെന്നും താരം പറയുന്നുണ്ട്.

ഞാന്‍ ഒരുങ്ങുന്നത് ആളുകളെ കാണിക്കാന്‍ ആണ്, എല്ലാ മനുഷ്യരും അങ്ങനെ ആണ്

ലക്ഷങ്ങള്‍ കിട്ടാന്‍ വേണ്ടി ഒന്നും ആയിരുന്നില്ല അത് ചെയ്തത്. ഞാന്‍ വളരെ ഹാപ്പി ആയിട്ട് ചെയ്തതാണെന്നും ഐന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ലുലുവില്‍ പോലും പോകാന്‍ പറ്റാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ ആയിരുന്നു ഉണ്ടായെന്നും താരം തുറന്നു പറയുന്നു. അതിനാല്‍ അതുപോലെ ഒരു സിനിമ ചെയ്താല്‍ വിഷയങ്ങള്‍ ആകും എന്നോര്‍ത്തിട്ടാണ് അത്തരം വേഷങ്ങള്‍ ചെയ്യാതെ ഇരിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് ഐന്‍ ഹണി.

ഞാന്‍ ഒരുങ്ങുന്നത് ആളുകളെ കാണിക്കാന്‍ ആണ്, എല്ലാ മനുഷ്യരും അങ്ങനെ ആണ്. പക്ഷെ ആരും തുറന്നു സമ്മതിക്കാറില്ല എന്നും താരം തുറന്ന് പറയുന്നുണ്ട്. എന്നാല്‍ എനിക്ക് അങ്ങനെ ഒരുങ്ങി ആളുകളെ കാണിക്കുമ്പോള്‍, അവര്‍ നമ്മളെ ശ്രദ്ധിക്കുമ്പോള്‍ കിട്ടുന്നത് വളരെ സന്തോഷം തന്നെയാണെന്നും ഐന്‍ ഹണി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

More from Filmibeat

Read more about: transgender
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X