ജീവിതം തെരുവില്‍ സോപ്പ് വിറ്റ്; ഓഫീസില്‍ ജോലി തന്നാല്‍ കക്കൂസ് കഴുകാനും റെഡിയെന്ന് ഐശ്വര്യ
മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് ഐശ്വര്യ ഭാസ്‌കര്‍. നരസിംഹം, പ്രജ, തുടങ്ങി നിരവധി ഹിറ്റുകളിലെ നായിക. ടെലിവിഷന്‍ സീരിയലുകളിലെ കട്ട വില്ലത്തി റോളുകള്‍, അങ്ങനെ ഐശ്വര്യയെ ഓര്‍ത്തിരിക്കാന്‍ മലയാളികള്‍ക്ക് ഒരുപാട് കാരണങ്ങളുണ്ട്. മലയാളത്തില്‍ മലയാളിത്തമുള്ള മുഖങ്ങള്‍ നിറഞ്ഞു നിന്നകാലത്ത് കടന്നു വന്ന മോഡേണ്‍ പെണ്‍കുട്ടിയായിരുന്നു ഐശ്വര്യ. പിന്നീട് സിനിമയിലും തുടര്‍ന്ന് സീരീയലിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഐശ്വര്യ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഐശ്വര്യയുടെ ജീവിതം ഏറെ കഷ്ടതകള്‍ നിറഞ്ഞതാണ്. താനിപ്പോള്‍ ജീവിക്കുന്നത് തെരുവുകള്‍ തോറും സോപ്പ് വിറ്റാണെന്നാണ് ഐശ്വര്യ പറയുന്നത്. തനിക്ക് ജോലിയില്ലെന്നും താരം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നുമാണ് ഐശ്വര്യ പറയുന്നത്.
എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. എന്നാല്‍ കടങ്ങളില്ലെന്നും താരം പറയുന്നു.
തന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകുമെന്നുമാണ് ഐശ്വര്യ പറയുന്നത്.

അതേസമയം സിനിമകളില്‍ അഭിനയിക്കണമെന്ന ആഗ്രഹം തനിക്ക് ഇപ്പോഴുമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നു. വിവാഹ മോചിതയാണ് ഐശ്വര്യ. തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിവാഹ മോചനത്തിന് ശേഷമുണ്ടായ പ്രണയങ്ങളെക്കുറിച്ചുമൊക്കെ ഐശ്വര്യ മനസ് തുറക്കുന്നുണ്ട്.
തന്‍വീര്‍ അഹമ്മദായിരുന്നു ഐശ്വര്യയുടെ ഭര്‍ത്താവ്. 1994 ലായിരന്നു ഇവര്‍ വിവാഹിതരാവുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. വിവാഹ മോചനം എന്നത് തനിക്ക് വളരെ അത്യാവശ്യമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. വിവാഹ ജീവിതത്തിന്റെ ആറാം മാസത്തിലേക്ക് എത്തുമ്പോള്‍ തന്നെ ആ ബന്ധം ശരിയാകില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നാണ് ഐശ്വര്യ പറയുന്നത്.

കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ലെന്നാണ് ഐശ്വര്യ പറയുന്നത്. ഇതിനുള്ള കാരണവും താരം പങ്കുവെക്കുന്നുണ്ട്. ചില പുരുഷന്‍മാരോട് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണം ആരംഭിക്കുമെന്നാണ് ഐശ്വര്യ പറയുന്നത്.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. എന്നാല്‍ നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്ന് പറഞ്ഞാല്‍ പോടാ എന്നാകും താന്‍ പറയുകയെന്നും ഐശ്വര്യ വ്യ്ക്തമാക്കുന്നു.ആണ്‍കുട്ടികള്‍ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുന്നതെന്ന് ഐശ്വര്യ ചോദിക്കുന്നുണ്ട്. അമ്മയെപ്പോലെ വേണമെങ്കില്‍, നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണമെന്നും അത് ഭാര്യയില്‍ പ്രതീക്ഷിക്കരതെന്നുമാണ് ഐശ്വര്യ പറയുന്നത്.
Recommended Video

തനിക്ക് ആംഗ്‌സൈറ്റിയുണ്ടെന്നും ഇതിനായി ചികിത്സ തേടുന്നുണ്ടെന്നും താരം പറയുന്നു. സുഹൃത്തുക്കളും യോഗയുമാണ് തനിക്ക് ഇപ്പോള്‍ ആശ്വാസം നല്‍കുന്നതെന്നാണ് ഐശ്വര്യ പറയുന്നത്.
ഒളിയമ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളത്തില്‍ അരങ്ങേറുന്നത്. പിന്നീട് ജാക്ക്‌പോട്ട്, ബട്ടര്‍ഫ്‌ളൈസ്, നരസിംഹം, പ്രജ, അഗ്നിനക്ഷത്രം, നോട്ട്ബുക്ക്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പരിജാതം പരമ്പരയിലൂടെയും കൈയ്യടി നേടിയിരുന്നു.


Click it and Unblock the Notifications